കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന്റെ രാസായുധശാല അമേരിക്ക ബോംബിട്ട് തകര്‍ത്തു

Google Oneindia Malayalam News

ബാഗ്ദാദ്: ഐസിസിന്റെ കൈവശം എന്തൊക്കെ ആയുധങ്ങളാണ് ഉള്ളത് എന്ന കാര്യം അവര്‍ക്ക് മാത്രമേ അറിയൂ. അണ്വായുധമെങ്ങാനും ഐസിസിന്റെ കൈയ്യിലെത്തിയാല്‍ പിന്നെ ഒന്നും നോക്കണ്ട, ലോകാവസാനം തന്നെ ആയിരിക്കും സംഭവിക്കുക.

എന്തൊക്കെ ആയാലും അവരുടെ കൈവശം രാസായുധങ്ങളുണ്ട് എന്നത് വ്യക്തമാണ്. സിറിയന്‍ സര്‍ക്കാര്‍ വിമതരെം നേരിടാന്‍ രാസായുധം ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു.

ISIS

ഐസിസിന്റെ രാസായുധ ശാല അമേരിക്ക ബോംബിട്ട് തകര്‍ത്തു എന്നതാണ് ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്ത. സിറിയയിലല്ല, ഇറാഖിലാണ് സംഭവം.

ഇറാഖിലെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയെ ആണ് ഐസിസുകാര്‍ തങ്ങളുട രാസായുധശാലയാക്കി മാറ്റിയിരുന്നത്. ഇത് അമ്പതോളം ഐസിസ് കേന്ദ്രങ്ങളെ നിയന്ത്രിക്കുന്ന ഒരു പ്രധാന കേന്ദ്രവും ആയിരുന്നു.

12 യുദ്ധ വിമാനങ്ങളാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ഏത് തരത്തിലുള്ള രാസായുധങ്ങളാണ് അവിടെ നിര്‍മിച്ചികരുന്നത് എന്ന കാര്യത്തില്‍ അമേരിക്കക്കും ഉറപ്പൊന്നും ഇല്ല.

English summary
US has bombarded an ISIS chemical weapons plant that was housed in a converted Iraqi pharmaceutical factory, a top Air Force commander said Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X