കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ കളിച്ചത് യുഎസ്, 3.7 മില്യണ്‍ ഫണ്ട്, വുഹാനില്‍ നടന്നത്, ഒരൊറ്റ പരീക്ഷണം, മൂടിവെക്കാന്‍!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കൊറോണവൈറസില്‍ അമേരിക്കയുടെ പങ്ക് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. വുഹാനിലെ വൈറോളജി ലാബുമായി സാമ്പത്തിക ഇടപാടുകള്‍ അമേരിക്ക നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത് മറച്ചുവെക്കാനായിട്ടാണ് വെറ്റ് മാര്‍ക്കറ്റുകളെ അടക്കം യുഎസ് പ്രതിയായി ചൂണ്ടിക്കാണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഡെയിലി മെയിലാണ് ഈ നിര്‍ണായകമായ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം അമേരിക്ക ഇത്രയും കാലം വുഹാനിലെ ലാബിനെയാണ് കൊറോണ വൈറസിന്റെ കാര്യത്തില്‍ പ്രതിയാക്കി നിര്‍ത്തിയിരിക്കുന്നത്. ഈ ലാബില്‍ നിന്നാണ് വൈറസ് ചോര്‍ന്നതെന്നും, അത് മനുഷ്യരിലേക്ക് പടര്‍ന്നുവെന്നും യുഎസ്സിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. നേരത്തെ ജൈവായുധമാണ് ഇതെന്ന് വരെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ട്രംപ് ഭരണകൂടം ചൈനീസ് വൈറസ് എന്ന് വരെ ഇതിനെ വിളിച്ചിരുന്നു.

യുഎസ്സിന്റെ ഫണ്ടിംഗ്

യുഎസ്സിന്റെ ഫണ്ടിംഗ്

ട്രംപ് ഭരണകൂടം വുഹാനിലെ ചൈനീസ് ലബോറട്ടറിക്ക് രഹസ്യ ഫണ്ട് നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. 3.7 മില്യണാണ് വൈറോളജി ലാബിനായി യുഎസ് നല്‍കിയത്. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായി ലോകരാജ്യങ്ങള്‍ ഉയര്‍ത്തി കാണിക്കുന്നതും ഈ ലാബിനെയാണ്. നേരത്തെ തന്നെ യുഎസ്സിലെ പ്രൊഫസര്‍ വൈറസിനെ ഇങ്ങോട്ട് എത്തിച്ചു എന്ന ആരോപണം ശക്തമായിരുന്നു. എന്നാല്‍ ഈ പ്രൊഫസറുടെ കാര്യം അമേരിക്കയും ചൈനയും ഒരുപോലെ സ്ഥിരീകരിച്ചിരുന്നില്ല.

വവ്വാലില്‍ പരീക്ഷണം

വവ്വാലില്‍ പരീക്ഷണം

അമേരിക്കയുടെ പണം ഉപയോഗിച്ച് സസ്തനികളില്‍ വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പരീക്ഷണം നടത്തിയിരുന്നു. ഇക്കാര്യം ഡെയിലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമായും വവ്വാലുകളിലാണ് പരീക്ഷണം നടത്തിയത്. യുനാനിലുള്ള ഗുഹകളില്‍ ധാരാളം വവ്വാലുകലുണ്ട്. ഇവയിലായിരുന്നു പരീക്ഷണം. വവ്വാലില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നതെന്ന് വിവിധ രാജ്യങ്ങളിലെ പഠനങ്ങളും ഡോക്ടര്‍മാരും പറയുന്നു. ഈ പരീക്ഷണം വൈറസ് ലാബിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടിയാണെന്ന് സൂചനയുണ്ട്. മൃഗങ്ങളില്‍ നിന്നാണ് കൊറോണ പടര്‍ന്നതെന്ന് ഉറപ്പാണ്.

യുഎസ്സിന്റെ സമ്മതം

യുഎസ്സിന്റെ സമ്മതം

വൈറസ് പടര്‍ന്ന് പിടിക്കുന്നത് വരെ അമേരിക്കയുടെ എല്ലാ പിന്തുണയും വൈറോളജി ലാബിന് ലഭിച്ചിരുന്നു. യുഎസ് നാഷണല്‍ ഹെല്‍ത്ത്് ഇന്‍സ്റ്റിറ്റ്യൂട്ട്‌സാണ് ഫണ്ടിംഗ് നല്‍കിയത്. വവ്വാലുകളെ കേന്ദ്രീകരിച്ചുള്ള പഠനത്തിന് തന്നെയാണ് പണം അനുവദിച്ചത്. അമേരിക്കയുടെ ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസിന്റെ ഭാഗമായ ഏജന്‍സിയാണ് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്. വുഹാനില്‍ നിരീക്ഷണത്തിലുള്ള വെറ്റ് മാര്‍ക്കറ്റില്‍ നിന്ന് 20 മൈല്‍ മാത്രം അകലെയാണ് ഈ വൈറോളജി ലാബ്. ഇവിടെ നിന്നാണ് വെറ്റ് മാര്‍ക്കറ്റിലേക്ക് വൈറസ് എത്തിയതെന്ന് ഇതോടെ വ്യക്തമാകുകയാണ്.

ട്രംപ് പ്രതിക്കൂട്ടില്‍

ട്രംപ് പ്രതിക്കൂട്ടില്‍

ട്രംപ് രഹസ്യമായി നടത്തിയ ഫണ്ടിംഗ് എന്നാണ് ഇതിനെ പ്രചരിപ്പിക്കുന്നത്. യുഎസ് കോണ്‍ഗ്രസ് നേതാവ് മാറ്റ് ഗെറ്റ്‌സ് ട്രംപിനെതിരെ രംഗത്തെത്തി. ഇത് വളരെ മോശം കാര്യമാണ്. വര്‍ഷങ്ങളായി മൃഗങ്ങളില്‍ അപകടകരമായ പരീക്ഷണത്തിന് യുഎസ് ഫണ്ട് ചെയ്യുന്നു എന്നത് വളരെ നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വുഹാന്‍ ലാബാണ് വൈറസ് വ്യാപനത്തിന് കാരണമായത്. അവരുമായി എന്തിനാണ് യുഎസ് കൈകോര്‍ത്തത്. ചൈനയിലെ മറ്റ് ലാബുകളിലും ഇത്തരം ഫണ്ടിംഗ് നടക്കുന്നുണ്ട്. അവിടെ എന്താണ് നടക്കുന്നതെന്ന് പോലും അമേരിക്കന്‍ ഭരണകൂടം അറിയാറില്ലെന്നും ഗെറ്റ്‌സ് പറഞ്ഞു.

രാഷ്ട്രീയ നീക്കങ്ങള്‍

രാഷ്ട്രീയ നീക്കങ്ങള്‍

ചൈനയിലെ വെറ്റ് മാര്‍ക്കറ്റുകള്‍ പൂട്ടാന്‍ ആവശ്യപ്പെട്ട് അമേരിക്കയില്‍ സെനറ്റര്‍മാര്‍ രംഗത്തെത്തിയിരുന്നു. ഇവര്‍ ചൈനീസ് അംബാസിഡര്‍ക്ക് കത്തയച്ചിരുന്നു. ഓസ്‌ട്രേലിയയും ബ്രിട്ടനും വെറ്റ് മാര്‍ക്കറ്റുകള്‍ പൂട്ടാനായി സമ്മര്‍ദം ചെലുത്തിയിരുന്നു. ഈ വിഷയത്തില്‍ ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്രസഭയും വരെ രംഗത്തെത്തിയിരുന്നു. ഈ വാദമെല്ലാം ഇനി ദുര്‍ബലമാകും. കാരണം അമേരിക്ക തന്നെയാണ് ഇതിന് ഫണ്ടിംഗ് നല്‍കുന്നത്. വുഹാന്‍ വൈറസിന്റെ പേരില്‍ യുഎസ് ഇനി എല്ലായിടത്തും വിശദീകരണവും നല്‍കേണ്ടി വരും.

20 ട്രില്യണ്‍ നഷ്ടപരിഹാരം

20 ട്രില്യണ്‍ നഷ്ടപരിഹാരം

യുഎസ് അഭിഭാഷകനായ ലാറി ക്ലേമാന്‍ 20 ട്രില്യണിന്റെ നഷ്ടപരിഹാര കേസാണ് ചൈനയ്‌ക്കെതിരെ നല്‍കിയത്. കൊറോണവൈറസ് ജൈവായുധമാണെന്ന് ക്ലേമാന്‍ ആരോപിച്ചിരുന്നു. ലോകത്തെ ബുദ്ധിമുട്ടിലാക്കി ചൈനയ്ക്ക് മുന്നേറാനാണ് ഈ ജൈവായുധം ഉപയോഗിച്ചതെന്നും ക്ലേമാന്‍ വെളിപ്പെടുത്തിയിരുന്നു. വൈറസ് ബാധിച്ച മൃഗങ്ങളെ പല വിധ പരീക്ഷണങ്ങള്‍ക്ക് വുഹാനിലെ ലാബ് വിധേയമാക്കിയിരുന്നു. ഇവ ആവശ്യം കഴിഞ്ഞപ്പോള്‍ വെറ്റ് മാര്‍ക്കറ്റുകളില്‍ വിറ്റിരുന്നു എന്നാണ് മറ്റൊരു വെളിപ്പെടുത്തല്‍. ഇക്കാര്യം യുഎസ് പ്രഷര്‍ ഗ്രൂപ്പായ വൈറ്റ് കോട്ട് വേസ്റ്റാണ് ഉന്നയിച്ചത്.

Recommended Video

cmsvideo
കൊറോണയില്‍ വന്‍ ലാഭം കൊയ്ത് ചൈന | Oneindia Malayalam
വിടാതെ ട്രംപ്

വിടാതെ ട്രംപ്

ചൈനയെ ഇത്രയൊക്കെയാണെങ്കിലും ട്രംപ് വിടാനുള്ള ഒരുക്കത്തിലല്ല. ചൈനയിലേക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് കടുത്ത താരിഫ് തന്നെ ചുമത്താനാണ് തീരുമാനം. 3.3 ബില്യണിന്റെ ഇറക്കുമതിക്ക് 7.5 ശതമാനമാണ് താരിഫ് ചുമത്തുന്നത്. ഇത് ഗുരുതര സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട ഉപകരണങ്ങള്‍ക്കുള്ള താരിഫാണ്. മറ്റുള്ളവയ്ക്ക് 25 ശതമാനം വരെ താരിഫാണ് ചുമത്തുന്നത്. അതേസമയം യുഎസില്‍ രോഗവ്യാപനം മുന്‍പന്തിയില്‍ നില്‍ക്കുമ്പോഴാണ് ട്രംപ് വ്യാപാര യുദ്ധം നടത്തുന്നത്.

English summary
america gave financial support to wuhan lab gave 3.7 million
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X