കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തായ്വാൻ ജനങ്ങളോടുള്ള അമേരിക്കൻ ഐക്യദാര്‍ഢ്യമെന്ന് നാന്‍സി പെലോസി, യുദ്ധവിമാനങ്ങളുമായി ചൈനയുടെ പ്രകോപനം

Google Oneindia Malayalam News

ബീജിംഗ്: രണ്ട് പതിറ്റാണ്ടിലേറെയായി ഒരു യു എസ് ഉദ്യോഗസ്ഥന്റെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള സന്ദര്‍ശനത്തെ അടയാളപ്പെടുത്തുന്ന തന്റെ സന്ദര്‍ശനം ദ്വീപ് രാഷ്ട്രത്തെ പിന്തുണയ്ക്കുന്നതിനുള്ള അമേരിക്കയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ അടയാളമാണെന്ന് തായ്വാനില്‍ എത്തിയ യു എസ് ജനപ്രതിനിധിസഭ സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു. ലോകത്തിലെ രണ്ട് മഹാശക്തികള്‍ക്കിടയില്‍ പിരിമുറുക്കം വര്‍ദ്ധിപ്പിക്കുന്ന ചൈനയില്‍ നിന്നുള്ള ശക്തമായ മുന്നറിയിപ്പുകളെയും ഭീഷണികളെയും അവഗണിച്ചുകൊണ്ടാണ് നാന്‍സി ഇക്കാര്യം വ്യക്തമാക്കിയത്.

ഇനി അവധിക്കാലം അമേരിക്കയിൽ: അടിപൊളി ചിത്രങ്ങളുമായി പൂജ ഹെഗ്ഡെ

ചൈനയുടെ മുന്നറിയിപ്പിന് പുല്ലുവില; യുഎസ് ജനപ്രതിനിധിസഭ സ്പീക്കര്‍ നാന്‍സി പെലോസി തായ്വാനില്‍ചൈനയുടെ മുന്നറിയിപ്പിന് പുല്ലുവില; യുഎസ് ജനപ്രതിനിധിസഭ സ്പീക്കര്‍ നാന്‍സി പെലോസി തായ്വാനില്‍

1

25 വര്‍ഷത്തിനിടെ തായ്വാന്‍ സന്ദര്‍ശിക്കുന്ന ഏറ്റവും ഉയര്‍ന്ന തിരഞ്ഞെടുക്കപ്പെട്ട യുഎസ് ഉദ്യോഗസ്ഥയാണ് നാന്‍സി പെലോസി. ഞങ്ങളുടെ പ്രതിനിധി സംഘത്തിന്റെ തായ്വാന്‍ സന്ദര്‍ശനം തായ്വാനിലെ ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തെ പിന്തുണയ്ക്കുന്നതിനുള്ള അമേരിക്കയുടെ അചഞ്ചലമായ പ്രതിബദ്ധതയെ മാനിക്കുന്നെന്നും അവര്‍ വ്യക്തമാക്കി. നാന്‍സിയുടെ സന്ദര്‍ശനം ചൈനയ്ക്ക് പ്രകോപനം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

2

credit- nancy pelosy twitter

തായ്വാന്‍ നേതൃത്വവുമായുള്ള ഞങ്ങളുടെ ചര്‍ച്ചകള്‍ ഞങ്ങളുടെ പിന്തുണ വീണ്ടും സ്ഥിരീകരിക്കുകയും സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖലയുടെ പുരോഗതി ഉള്‍പ്പെടെയുള്ള ഞങ്ങളുടെ താല്‍പ്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് അവര്‍ പറഞ്ഞു. സ്വേച്ഛാധിപത്യത്തിനും ജനാധിപത്യത്തിനും ഇടയിലുള്ള ഒരു തിരഞ്ഞെടുപ്പിനെ ലോകം അഭിമുഖീകരിക്കുന്നതിനാല്‍ തായ്വാനിലെ 23 ദശലക്ഷം ജനങ്ങളോടുള്ള അമേരിക്കയുടെ ഐക്യദാര്‍ഢ്യം എന്നത്തേക്കാളും ഇന്ന് പ്രധാനമാണെന്നും നാന്‍സി വ്യക്തമാക്കി.

3

1979ലെ തായ്വാന്‍ റിലേഷന്‍സ് ആക്റ്റ്, യു എസ് - ചൈന ജോയിന്റ് കമ്മ്യൂണിക്കുകള്‍, എന്നിവയാല്‍ നയിക്കപ്പെടുന്ന ദീര്‍ഘകാല യുണൈറ്റഡ് സ്റ്റേറ്റ്‌സ് നയത്തിന് ഒരു തരത്തിലും വിരുദ്ധമല്ലൈന്നും അവര്‍ വ്യക്തമാക്കി. അതേസമയം നാന്‍സിയുടെ സന്ദര്‍ശനത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് ചൈന പ്രതികരിച്ചത്.

4

ചൈനയുടെ താല്‍പര്യങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നതിലുള്ള ഉത്തരവാദിത്തം യു എസ് ഏറ്റെടുക്കണമെന്നും അതിന് വലിയ വില നല്‍കേണ്ടിവരുമെന്നാണ് ചൈന വ്യക്തമാക്കുന്നത്. പെലോസിയുടെ ചൈന സന്ദര്‍ശനം അപകടകരവും പ്രകോപനപരവുമാണെന്ന് ഷാങ് ഹൂന്‍ പറഞ്ഞു. തായ്വാനില്‍ അമേരിക്ക തീക്കൊള്ളി കൊണ്ടാണ് കളിക്കുന്നതെന്ന് അടുത്തിടെ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

5

ഏഷ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന നാന്‍സി മലേഷ്യ സന്ദര്‍ശിച്ച ശേഷമാണ് തായ്വാനിലേക്ക് എത്തിയത്. ചൈന തങ്ങളുടെ ഭൂപ്രദേശമായി കണക്കാക്കുന്ന തായ്വാനില്‍ യു എസ് ജനപ്രതിനിധിസഭ സ്പീക്കര്‍ സന്ദര്‍ശനം നടത്തുന്നതാണ് ചൈനയുടെ പ്രകോപനത്തിന് കാരണം.

6

അതേസമയം, യു എസിനോടുള്ള പ്രതിഷേധത്തെ തുടര്‍ന്ന് തായ്വാന്‍ കടലിടുക്ക് വിഭജിക്കുന്ന അതിര്‍ത്തിക്ക് സമീപം ചൈനയുടെ യുദ്ധവിമാനങ്ങള്‍ എത്തി പ്രകോപനം സൃഷ്ടിച്ചു. പെലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെ 21 ചൈനീസ് വിമാനങ്ങള്‍ എതിര്‍ത്തി ലംഘിച്ചെന്ന് തായ്വാവാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

'തീ കൊണ്ട് കളിച്ചാൽ കത്തിച്ചാമ്പലാകും', അമേരിക്കയോട് ചൈന, നാന്‍സി പെലോസി തായ്വാനിലെത്തിയതിന് പിന്നാലെ'തീ കൊണ്ട് കളിച്ചാൽ കത്തിച്ചാമ്പലാകും', അമേരിക്കയോട് ചൈന, നാന്‍സി പെലോസി തായ്വാനിലെത്തിയതിന് പിന്നാലെ

English summary
America's solidarity with Taiwan people Says Nancy Pelosi, China's provocation with fighter jets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X