Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാനില്‍ നിന്ന് യെമനിലേക്ക് സ്‌ഫോടക വസ്തുക്കളുമായി കപ്പല്‍; ഉള്‍ക്കടലില്‍ മുക്കി അമേരിക്ക

ടെഹ്‌റാന്‍: ഇറാനില്‍ നിന്ന് യെമനിലേക്ക് സ്‌ഫോടക വസ്തുക്കളുമായി പോയ കപ്പല്‍ മുക്കിയതായി അമേരിക്ക. ഒമാന്‍ ഉള്‍ക്കടലിലെ റൂട്ടിലൂടെ യെമനിലെ ഹൂതി ഗ്രൂപ്പിന് ആയുധങ്ങള്‍ കടത്താന്‍ ഉപയോഗിച്ചിരുന്ന മത്സ്യബന്ധന കപ്പല്‍ ചൊവ്വാഴ്ച തടഞ്ഞതായി യു എസ് നാവികസേനയുടെ അഞ്ചാം കപ്പല്‍ അറിയിച്ചു.

ഇറാനില്‍ നിന്ന് വന്‍തോതിലുള്ള സ്ഫോടകവസ്തുക്കള്‍ കടത്താനുപയോഗിച്ച കപ്പലാണിത് എന്ന് അമേരിക്ക അവകാശപ്പെട്ടു. റോക്കറ്റ്, മിസൈല്‍ ഇന്ധനം, സ്‌ഫോടകവസ്തുക്കള്‍ എന്നിവ നിര്‍മ്മിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന 70 ടണ്ണിലധികം അമോണിയം പെര്‍ക്ലോറേറ്റ് കപ്പലില്‍ യു എസ് സേന കണ്ടെത്തിയതായി അഞ്ചാം കപ്പല്‍ പ്രസ്താവനയില്‍ പറഞ്ഞു.

1

2015 മുതല്‍ യെമനിലെ ഇറാന്‍ അനുകൂല ഹൂത്തികളുമായി പോരാടുകയാണ് അമേരിക്ക. നേരത്തേയും ഇറാന്‍ ഹൂതികള്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്യുന്നതായി അമേരിക്ക ആവര്‍ത്തിച്ച് ആരോപിച്ചിരുന്നു. അതേസമയം ടെഹ്റാന്‍ ഈ ആരോപണം പലായവര്‍ത്തി നിഷേധിച്ചിട്ടുണ്ട്. കപ്പലില്‍ വലിയ അളവിലുള്ള സ്‌ഫോടനാത്മക വസ്തുക്കള്‍ ഉണ്ടായിരുന്നു. വലുപ്പമനുസരിച്ച് ഒരു ഡസനിലധികം ഇടത്തരം ബാലിസ്റ്റിക് മിസൈലുകള്‍ക്ക് ഇന്ധനം നല്‍കാന്‍ പര്യാപ്തമാണ് ഇവ എന്നാണ് യു എസ് നാവിക സേനയുടെ സെന്‍ട്രല്‍ കമാന്‍ഡര്‍ വൈസ് അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ പറയുന്നത്.

2

ഇറാനില്‍ നിന്നുള്ള മാരകമായ സഹായം നിയമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെടുന്നത് ശ്രദ്ധിക്കപ്പെടാതെ പോകുന്നില്ല. ഇത് നിരുത്തരവാദപരവും അപകടകരവും മിഡില്‍ ഈസ്റ്റിലുടനീളം അക്രമത്തിലേക്കും അസ്ഥിരതയിലേക്കും നയിക്കുന്നതുമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

3

അതേസമയം സംഭവത്തില്‍ ഇറാനില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. തടഞ്ഞുവച്ച കപ്പലില്‍ നാല് യെമന്‍ ക്രൂ അംഗങ്ങളുണ്ടായിരുന്നു. കൂടാതെ 100 ടണ്‍ യൂറിയ വളവും ഉണ്ടായിരുന്നു. ഇത് കാര്‍ഷിക മേഖലയിലും സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും ഉപയോഗിക്കുന്നതാണ് എന്നും അഞ്ചാം കപ്പല്‍ സേന പറഞ്ഞു.

4

വാണിജ്യ ഷിപ്പിംഗിനുള്ള നാവിഗേഷന്‍ അപകടകരമായതിനാല്‍ യു എസ് സേന ഞായറാഴ്ച കപ്പല്‍ ഒമാന്‍ ഉള്‍ക്കടലില്‍ മുക്കി. ജീവനക്കാരെ യെമന്‍ കോസ്റ്റ് ഗാര്‍ഡിന് കൈമാറിയിട്ടുണ്ടെന്നും അഞ്ചാം കപ്പല്‍ സേന കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഡിസംബറില്‍, ഹൂതികള്‍ക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്നു എന്ന് കരുതുന്ന മത്സ്യബന്ധന കപ്പലില്‍ നിന്ന് റൈഫിളുകളും വെടിക്കോപ്പുകളും പിടിച്ചെടുത്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+