കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ ഭീഷണി ഏറ്റില്ല, ചൈന വിടില്ലെന്ന് യുഎസ് കമ്പനികള്‍, ജപ്പാന്റെ വഴിയേ ഇല്ല, ഉറച്ച തീരുമാനം!!

Google Oneindia Malayalam News

ബെയ്ജിംഗ്: കൊറോണ വൈറസിന്റെ പേരില്‍ ചൈനയെ പൂട്ടാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടി. ചൈനയ്‌ക്കെതിരെ ഇന്റലിജന്‍സിനെ ഉപയോഗിച്ച് അന്വേഷണം വരെ പ്രഖ്യാപിച്ചിരുന്നു ട്രംപ്. എന്നാല്‍ അമേരിക്കന്‍ കമ്പനികള്‍ ചൈനയുടെ കൂടെ ഉറച്ച് നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇവര്‍ വ്യാപാര കേന്ദ്രങ്ങള്‍ മാറ്റാനും ഉദ്ദേശിക്കുന്നില്ല.

അതേസമയം ചൈനീസ് കമ്പനികളെ ഓരോന്നായി പുറത്താക്കി കൊണ്ടിരിക്കുകയാണ് അമേരിക്ക. ചൈനീസ് ടെലികോം സര്‍വീസുകള്‍ അമേരിക്ക തീര്‍ത്തും ഒഴിവാക്കിയിരിക്കുകയാണ്. ഇനി മുതല്‍ അവര്‍ക്ക് യുഎസ് ഏജന്‍സികളിലും സ്ഥാനമുണ്ടാവില്ല. മറ്റൊരു ചൈനീസ് കമ്പനി ഹുവായിയെയും യുഎസ് ഒഴിവാക്കിയിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ചൈന കൊറോണവൈറസ് സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവെക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം.

ചൈന വിടില്ല

ചൈന വിടില്ല

ചൈനയിലുള്ള ഭൂരിഭാഗം യുഎസ് കമ്പനികളും യുഎസ്സിലേക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. വര്‍ നിര്‍മാണ യൂണിറ്റുകള്‍ ചൈനയില്‍ തന്നെ തുടരും. പ്രമുഖ ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സനടക്കം ഇവിടെ നിര്‍മാണ യൂണിറ്റുണ്ട്. എന്നാല്‍ ദീര്‍ഘകാലം ഇത് മുന്നോട്ട് പോകുമോ എന്ന് വ്യക്തമല്ല. ചൈനയും യുഎസ്സും തമ്മിലുള്ള വ്യാപാര അതിരൂക്ഷമായി മാറിയിരിക്കുകയാണ്. അതിന് പുറമേ അന്താരാഷ്ട്ര സംഘടനകളില്‍ കൊറോണ വൈറസിന്റെ പേരില്‍ ഇരുരാജ്യങ്ങളും ഏറ്റുമുട്ടുമെന്ന് ഉറപ്പാണ്.

ജപ്പാന്റെ വഴിയേ ഇല്ല

ജപ്പാന്റെ വഴിയേ ഇല്ല

ജപ്പാന്‍ ചൈനയില്‍ നിന്ന് നിര്‍മാണ യൂണിറ്റുകള്‍ മാറ്റാന്‍ തീരുമാനിച്ചിരുന്നു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെ ഇതിന് ധനസഹായവും നല്‍കുന്നുണ്ട്. ഏഷ്യയില്‍ വികാസമുള്ള മറ്റ് വിപണികളിലേക്ക് മാറാനാണ് തീരുമാനം. ദക്ഷിണ കൊറിയ അടക്കമുള്ള യൂണിറ്റുകള്‍ മുന്നിലുണ്ട്. അതേസമയം ജപ്പാന്‍ പോകുന്നതോടെ വലിയൊരു സാമ്പത്തിക നഷ്ടം ചൈനയ്ക്കുണ്ടാവും. ഏഷ്യയിലും ചൈനയ്‌ക്കെതിരെ ികാരം ഉയരുന്ന സാഹചര്യത്തിലായിരുന്നു ജപ്പാന്റെ നീക്കം.

യുഎസ് ധനസഹായം

യുഎസ് ധനസഹായം

നിര്‍മാണ യൂണിറ്റുകള്‍ മാറ്റാന്‍ തയ്യാറുള്ള എല്ലാ യുഎസ് കമ്പനികള്‍ക്കും ട്രംപ് ധനസഹായം നല്‍കണമെന്ന് നേരത്തെ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഇതിന് ട്രംപ് തയ്യാറായിട്ടില്ല. രാജ്യത്ത് തൊഴിലില്ലായ്മ അടക്കം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഈ കമ്പനികള്‍ക്ക് കൂടുതല്‍ പണം നല്‍കുന്നത് പ്രതിസന്ധി കടുപ്പിക്കുമെന്നാണ് ട്രംപ് കരുതുന്നത്. എന്നാല്‍ ഇവര്‍ തിരിച്ചുവരുന്നതോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാന്‍ ട്രംപിന് സാധിക്കുമായിരുന്നു. എന്നാല്‍ അതാണ് ഇപ്പോള്‍ പൊളിഞ്ഞത്.

യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സ്

യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സ്

അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പറയുന്നത് ഉല്‍പ്പന്നങ്ങള്‍ക്കുള്ള ആവശ്യകതയില്‍ 68 ശതമാനം ഇടിവ് വന്നെന്നാണ്. എന്നാല്‍ വലിയൊരു പ്രതിസന്ധി ഇപ്പോള്‍ നേരിടുന്നില്ലെന്ന് സംഘടനയുടെ പ്രസിഡന്റ് കെര്‍ ഗിബ്‌സ് പറഞ്ഞു. അതുകൊണ്ടാണ് യുഎസ്സില്‍ തന്നെ തുടരാന്‍ തീരുമാനിച്ചത്. ചൈനയില്‍ നിന്ന് 500 മില്യണോളം വരുമാനം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ഷി ജിന്‍പിംഗില്‍ നിന്നും ഇവര്‍ക്ക് നല്ല പിന്തുണയാണ് ലഭിക്കുന്നത്. 25ലധികം അമേരിക്കന്‍ കമ്പനികള്‍ ഇതേ രീതിയില്‍ തന്നെ പോകാനാണ് ആഗ്രഹിക്കുന്നത്.

ട്രംപിന് തിരിച്ചടി

ട്രംപിന് തിരിച്ചടി

ട്രംപ് സാമ്പത്തികമായി ചൈനയെ പൂട്ടാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍ സ്വന്തം നാട്ടിലെ കമ്പനികള്‍ തന്നെ അദ്ദേഹത്തെ കൈവിട്ടിരിക്കുകയാണ്. ചൈന മഹാമാരിയെ നേരിടുന്നതില്‍ ആഗോള രാഷ്ട്രങ്ങളേക്കാള്‍ മുന്നിലാണെന്ന് അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് അലന്‍ ബീബി പറഞ്ഞു. ഒരു കമ്പനി പോലും ഇപ്പോള്‍ ചൈന വിട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബീബി പറഞ്ഞു. അതേസമയം ചൈനയുടെ വിതരണ ശൃംഖല മൂന്ന് മാസം കൊണ്ട് പഴയശക്തി നേടും. വളര്‍ച്ച അടുത്ത ആറുമാസം കൊണ്ട് സാധാരണ നിലയില്‍ എത്തുമെന്നും ചേംബര്‍ ഓഫ് കൊമേഴ്‌സ് പറഞ്ഞു.

English summary
american companies not leaving china
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X