ജി7 ഉച്ചകോടി മാറ്റിവെച്ച് ട്രംപ്, ഇപ്പോഴുള്ളത് കാലപ്പഴക്കം വന്ന സംഘം, വേണ്ടത് ഇന്ത്യയെ പോലുള്ളവര്‍!!
വാഷിംഗ്ടണ്‍: ഏഴ് രാജ്യങ്ങള്‍ അടങ്ങിയ ജി7 ഉച്ചകോടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാറ്റിവെച്ചു. നിര്‍ണായക നീക്കമാണിത്. കഴിഞ്ഞ ദിവസം ട്രംപിന്റെ ക്ഷണം ജര്‍മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍ വരെ തള്ളിയിരുന്നു. അതേസമയം ഇപ്പോഴുള്ള രാജ്യങ്ങളുടെ നിര കാലപ്പഴക്കം വന്നതാണെന്ന് ട്രംപ് ആരോപിച്ചു. എത്രയും പെട്ടെന്ന് ജി7 രാജ്യങ്ങളുടെ സംഘത്തെ പുതുക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു. ലോകത്ത് നടക്കുന്ന കാര്യങ്ങളെ വേണ്ട രീതിയില്‍ പരിഗണിക്കാന്‍ ഇപ്പോഴത്തെ കാലപ്പഴക്കം ചെന്ന സംഘത്തിനാവുന്നില്ലെന്ന് ട്രംപ് പറഞ്ഞു. നിലവില്‍ കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്, ബ്രിട്ടന്, അമേരിക്ക എന്നിവരാണ് ജി7 രാജ്യങ്ങളിലുടെ പട്ടികയിലുള്ളത്.

കൂടുതല്‍ രാജ്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട ട്രംപ് ഇന്ത്യയുടെ പേര് നിര്‍ദേശിച്ചതും വലിയ അദ്ഭുതമായിരുന്നു. ഇന്ത്യ, റഷ്യ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നിവരെ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു. കൊറോണവൈറസ് രോഗത്തിന് ശമനം വന്നതിന് പിന്നാലെ നടത്തുന്ന ആദ്യ ബഹുരാഷ്ട്ര ഉച്ചകോടിയായി ഇത് മാറുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ട്രംപിന്റെ ക്ഷണത്തെ പല രാജ്യങ്ങളും ഗൗരവത്തോടെ കാണാന്‍ തയ്യാറായില്ല. നിലവില്‍ ലോകത്ത് നടക്കുന്ന കാര്യങ്ങളെ ഗൗരവത്തോടെ ഉള്‍ക്കൊണ്ട് സംസാരിക്കാന്‍ ജി7 ഉച്ചകോടിക്ക് സാധിക്കുന്നില്ലെന്നും, അതുകൊണ്ട് ഇത് മാറ്റിവെക്കുകയാണെന്നും ട്രംപ് പറഞ്ഞു.
്അതേസമയം ജി7 സ്ഥിരമായി വിപുലീകരിക്കുന്നതിന് വേണ്ടിയാണോ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തണമെന്ന് ട്രംപ് പറഞ്ഞതെന്ന് വ്യക്തമല്ല. പല തവണ റഷ്യയുടെ പേര് ട്രംപ് പരാമര്‍ശിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ റഷ്യയുടെ പ്രാധാന്യം കണക്കിലെടുത്താണ് ഇക്കാര്യം പറഞ്ഞത്. ബ്രിട്ടനും ഇത്തരമൊരു നീക്കത്തെ പിന്തുണയ്ക്കുന്നുണ്ട്. ചൈനയെ വല്ലാതെ ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കുന്നതിന് വേണ്ടിയാണിത്. ഈ വര്‍ഷമായിരുന്ന ഉച്ചകോടി നടത്താനിരുന്നത്. യുഎസ്സില്‍ ഉച്ചകോടി നടത്താമെന്ന് ട്രംപ് പറഞ്ഞിരുന്നു. കാരണം അമേരിക്കന്‍ വിപണി തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്ന സമയത്ത് ഇത്തരമൊരു നീക്കം ഗുണം ചെയ്യുമെന്ന് ട്രംപ് കരുതിയിരുന്നു.
ജൂണ്‍ അവസാനം ജി7 ഉച്ചകോടി നടത്തുകയായിരുന്നു ട്രംപിന്റെ പ്ലാന്‍. എന്നാല്‍ ആംഗെല മെര്‍ക്കല്‍ ഇതിനെ പ്രോത്സാഹിപ്പിക്കാന്‍ തയ്യാറായില്ല. താന്‍ വരില്ല എന്ന് അവര്‍ അറിയിക്കുകയും ചെയ്തു. അതേസമയം കൊറോണ ഭീതി അവസാനിക്കാത്ത സാഹചര്യത്തിലാണ് മെര്‍ക്കല്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് സൂചന. അമേരിക്കയില്‍ ഇപ്പോഴും രോഗികളുടെ നിരക്ക് അത്യാവശ്യം ഉയര്‍ന്ന തരത്തിലുമാണ്. അതുകൊണ്ട് രോഗവ്യാപനത്തിനുള്ള സാധ്യതകളും ലോകനേതാക്കള്‍ മുന്നില്‍ കാണുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പുള്ള ട്രംപിന്റെ പ്രതിച്ഛായാ മെച്ചപ്പെടുത്തല്‍ നീക്കങ്ങളിലൊന്നായിരുന്നു ഇത്. പക്ഷേ അദ്ദേഹം പ്രതീക്ഷിച്ചത് നടക്കാതിരുന്നതിന്റെ നിരാശയും ട്രംപിന്റെ പ്രസ്താവനയിലുണ്ട്.
-
വേനൽക്കാലത്ത് ചൊറിച്ചിലും ചുവന്നപാടുകളും ഒക്കെ പമ്പ കടക്കും; ഈ ഔഷധങ്ങൾ ഒന്ന് പരീക്ഷിക്കൂ..! -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications