പാമ്പുതലയാ ബറാക് ഒബാമേ...സ്വേഛാധിപതി, ക്രൂര രാജ്യത്തിന്റെ തലവന്‍.. കത്ത് കണ്ട് അമേരിക്ക ഞെട്ടി!!
2001ല്‍ ലോക വ്യാപാര നിലയവും പെന്റഗണും ആക്രമിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് താനാണെന്ന് സ്വയം പ്രഖ്യാപിച്ച ഖാലിദ് ശൈഖ് മുഹമ്മദിന്റെതാണ് അമേരിക്കയെ ഞെട്ടിച്ച കത്ത്.
വാഷിങ്ടണ്‍: ബറാക് ഒബാമ പാമ്പുതലയന്, സ്വേഛാധിപതി, ക്രൂരന്, അടിച്ചമര്‍ത്തുന്ന രാജ്യത്തിന്റെ തലവന്‍, നിരപരാധികളെ കൊന്നൊടുക്കുന്നവര്‍... അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് അധികാരമൊഴിയുന്നതിന് മുമ്പ് വന്ന കത്തിലെ വാചകങ്ങളാണിത്. കത്തയച്ചത് ആരാണെന്ന് അറിയണ്ടേ? 2001ല്‍ ലോക വ്യാപാര നിലയവും പെന്റഗണും ആക്രമിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് താനാണെന്ന് സ്വയം പ്രഖ്യാപിച്ച ഖാലിദ് ശൈഖ് മുഹമ്മദിന്റെതാണ് അമേരിക്കയെ ഞെട്ടിച്ച കത്ത്.
ലോകവ്യാപാര നിലയത്തിനെതിരായ ആക്രമണം അമേരിക്കയുടെ വിദേശ നയത്തിന്റെ തിരിച്ചടിയാണെന്നും നിരപരാധികളെ കൊന്നൊടുക്കിയതിനുള്ള മറുപടിയാണെന്നും 18 പേജുള്ള കത്തില്‍ ഖാലിദ് പറയുന്നു. ഡിഫന്‍സ് അറ്റോര്‍ണി ഡേവിഡ് നെവിന് ആണ് കത്ത് സംബന്ധിച്ച് വെളിപ്പെടുത്തിയത്.

2015 ജനുവരി എട്ടിനാണ് കത്ത് എഴുതിയിരിക്കുന്നത്. എന്നാല്‍ വൈറ്റ് ഹൗസിലെത്തിയത് ഒബാമ അധികാരമൊഴിയുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണെന്ന് എഎഫ്പി റിപോര്‍ട്ട് ചെയ്യുന്നു. ക്യൂബയിലെ അമേരിക്കന്‍ തടവറയായ ഗോണ്ടാനമോ ജയിലിലാണ് പാക് വംശജനായ ഖാലിദ്.

സത്യത്തില്‍ തങ്ങള്‍ അമേരിക്കക്കെതിരേ യുദ്ധം തുടങ്ങിയിരുന്നില്ല. നിങ്ങളും നിങ്ങളുടെ മുന്‍ഗാമികളായ ഏകാധിപതികളുമാണ് ഞങ്ങളുടെ മണ്ണില്‍ നാശം വിതച്ചത്. ലോകവ്യാപാര നിലയം ആക്രമിക്കപ്പെട്ട ദിവസം വിമാനം റാഞ്ചിയവരുടെ കൂടെയായിരുന്നു ദൈവം. ന്യൂയോര്‍ക്കിലെ ലോകവ്യാപാര നിലയവും പെന്റഗണും പെന്‍സില്‍വാനിയയിലെ സ്ഥലത്തുമാണ് ആക്രമണം നടന്നതെന്ന് ഖാലിദ് വ്യക്തമാക്കുന്നു.

അല്ലാഹു ആക്രമണം നടത്തുന്നതിന് ഞങ്ങളെ സഹായിച്ചു. മുതലാളിത്ത സമ്പദ് വ്യവസ്ഥ തകര്‍ക്കുന്നതിന്. സ്വാതന്ത്ര്യമെന്നും ജനാധിപത്യമെന്നുമൊക്കെ നിങ്ങള്‍ അവകാശപ്പെട്ടിരുന്ന ഏകാധിപത്യം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടാന്‍ ഞങ്ങള്‍ക്ക് സാധിച്ചു-ഖാലിദ് കത്തില്‍ പറയുന്നു.

വിയറ്റ്നാമും ജപ്പാനിലെ ഹിരോഷിമയും നാഗസാക്കിയും ആക്രമണം നടത്തി നശിപ്പിച്ച രാജ്യമാണ് അമേരിക്ക. പലസ്തീനികള്‍ക്കെതിരേ ഇസ്രായേലിനെ പിന്തുണയ്ക്കുന്ന രാജ്യമാണ് നിങ്ങളുടേത്. ഞങ്ങളുടെ സഹോദരങ്ങളുടെ രക്തം നിങ്ങളുടെ കൈയില്‍ പറ്റിപ്പിടിച്ചിട്ടുണ്ട്. സഹോദരിമാരെയും കുട്ടികളെയും നിങ്ങള്‍ ഗസയില്‍ കൊന്നുവെന്നും കത്തില്‍ വിശദീകരിക്കുന്നു.

കത്തിനോടൊപ്പം അമേരിക്ക വധശിക്ഷ വിധിച്ചാലുള്ള കാര്യങ്ങളെ കുറിച്ച് വിവരിക്കുന്ന 51 പേജുള്ള കൈയെഴുത്തുമുണ്ട്. വധശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റമാണ് ഖാലിദിനെതിരേ ചുമത്തിയിട്ടുള്ളത്. തനിക്ക് മരിക്കാന്‍ ഭയമില്ലെന്നും ഖാലിദ് പറയുന്നു.

അമേരിക്കന്‍ ചാരസംഘടനയായ സിഐഎ വിദേശത്ത് വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2013 മാര്‍ച്ചില്‍ സിഐഎ ഖാലിദിനെ 183 തവണ വാട്ടര്ബോര്ഡിങിന് വിധേയമാക്കിയിട്ടുണ്ട്. മുഖം വരിഞ്ഞുകെട്ടി ശക്തമായി വെള്ളം മുഖത്തേക്ക് ചീറ്റിച്ച് ശ്വാസം മുട്ടിക്കുന്ന പീഡനമുറയാണ് വാട്ടര്‍ബോര്‍ഡിങ്.

2007ല്‍ അന്വേഷണ സമിതിക്ക് മുമ്പാകെ ഹാജരായപ്പോള്‍ ആക്രമണത്തിന്റെ എല്ലാ കാര്യങ്ങളും ഖാലിദ് വിശദീകരിച്ചിരുന്നു. കോടതിയില്‍ പരസ്യമായി ഖാലിദിനെ ഹാജരാക്കിയത് 2008ലാണ്. ആക്രമണം സമ്പൂര്‍ണ വിജയമാണെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞിരുന്നു. ഖുര്‍ആന്‍ പിടിച്ചായിരുന്നു ഖാലിദ് കോടതിയിലെത്തിയത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications