കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് ഭീഷണിക്ക് പുല്ലുവില? നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

തായ്‌പേയ് സിറ്റി: യു എസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശിച്ചേക്കും എന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ചയാണ് നാന്‍സി പൊലോസി തന്റെ ഏഷ്യാ പര്യടനം ആരംഭിച്ചത്. എന്നാല്‍ ഇതിനിടെ തായ്‌വാന്‍ സന്ദര്‍ശിച്ചാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരും എന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ചൈനയുടെ മുന്നറിയിപ്പ് അവഗണിച്ച് അവര്‍ ദ്വീപ് രാഷ്ട്രം സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണെന്ന് തായ്വാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പെലോസി ബുധനാഴ്ച രാവിലെ തായ്വാന്‍ പാര്‍ലമെന്റ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു എന്നാണ് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ലിബര്‍ട്ടി ടൈംസിലെ ഒരു മാധ്യമ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

'എത്ര സ്വര്‍ണം കൊടുക്കാമെന്ന് കമല ചോദിച്ചു'; എല്ലാം വീണയുടെ ബിസിനസ്സിന് വേണ്ടി': സ്വപ്ന സുരേഷ്'എത്ര സ്വര്‍ണം കൊടുക്കാമെന്ന് കമല ചോദിച്ചു'; എല്ലാം വീണയുടെ ബിസിനസ്സിന് വേണ്ടി': സ്വപ്ന സുരേഷ്

1

പെലോസി തായ്‌വാന്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ തങ്ങളുടെ സൈന്യം ഒരിക്കലും കൈയും കെട്ടി നോക്കിനില്‍ക്കില്ല എന്ന് ചൈന ആവര്‍ത്തിച്ച് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രസിഡന്റ് പദവിയില്‍ രണ്ടാം സ്ഥാനത്തുള്ള സ്പീക്കര്‍ സിംഗപ്പൂരില്‍ നിന്നാണ് ഏഷ്യാ പര്യടനം ആരംഭിച്ചത്. പുതിയ സംഭവ വികാസങ്ങള്‍ വാഷിംഗ്ടണ്‍ ഡിസിയും ബീജിംഗും തമ്മിലുള്ള ബന്ധം വഷളാകുന്നു എന്ന സൂചനയാണ് നല്‍കുന്നത്.

2

അതേസമയം പെലോസിയുടെ യാത്രാ പദ്ധതികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പ്രതികരിക്കാനില്ലെന്ന് തായ്വാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സിംഗപ്പൂര്‍, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്കായുള്ള യു എസ് കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ പെലോസിയാണ് നയിക്കുന്നത്. എന്നാല്‍ ഈ ലിസ്റ്റില്‍ തായ്വാനിനെക്കുറിച്ച് പരാമര്‍ശമില്ല.

3

പെലോസി തായ്വാന്‍ സന്ദര്‍ശിച്ചാല്‍ അത് ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ കടുത്ത ഇടപെടല്‍ ആയിരിക്കുമെന്ന് തിങ്കളാഴ്ച ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞിരുന്നു അത് വളരെ ഗുരുതരമായ സംഭവവികാസങ്ങള്‍ക്കും അനന്തരഫലങ്ങള്‍ക്കും കാരണമാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

4

ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഒരിക്കലും വെറുതെ ഇരിക്കില്ലെന്നും ചൈനയുടെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കാന്‍ ദൃഢമായ പ്രതികരണങ്ങളും ശക്തമായ പ്രതിരോധ നടപടികളും സ്വീകരിക്കുമെന്നും ഞങ്ങള്‍ അമേരിക്കയോട് ഒരിക്കല്‍ കൂടി പറയാന്‍ ആഗ്രഹിക്കുന്നു,'' ഷാവോ പറഞ്ഞു.

ഏറ്റവും കൂടുതല്‍ ദിവസം എംഎല്‍എ; കെഎം മാണിയുടെ റെക്കോഡ് ഇനി ഉമ്മന്‍ചാണ്ടിക്ക്ഏറ്റവും കൂടുതല്‍ ദിവസം എംഎല്‍എ; കെഎം മാണിയുടെ റെക്കോഡ് ഇനി ഉമ്മന്‍ചാണ്ടിക്ക്

5

ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എന്ത് നടപടികളാണ് സ്വീകരിക്കുക എന്ന ചോദ്യത്തിന് അവര്‍ പോകാന്‍ ധൈര്യപ്പെട്ടാല്‍, നമുക്ക് കാത്തിരുന്ന് കാണാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിനിടെ പെലോസിയുടെ തായ്വാനിലേക്കുള്ള സന്ദര്‍ശനം ഇപ്പോള്‍ നല്ല ആശയമല്ല എന്ന് യു എസ് സൈന്യം വിശ്വസിക്കുന്നതായി കഴിഞ്ഞ ആഴ്ച യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു.

6

അതിനിടെയാണ് ഒരു തായ്വാന്‍ ഉദ്യോഗസ്ഥനെയും അജ്ഞാതനായ ഒരു യു എസ് ഉദ്യോഗസ്ഥനെയും ഉദ്ധരിച്ച്, പെലോസി ദ്വീപില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി തിങ്കളാഴ്ച സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തത്. യു എസ് ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെ തായ്വാന്‍ സന്ദര്‍ശിക്കുമ്പോള്‍, ചൈനയുടെ ദീര്‍ഘകാല വിമര്‍ശകയായ പെലോസിയുടെ സന്ദര്‍ശനം പ്രാധാന്യമര്‍ഹിക്കുന്നു.

7

വാഷിംഗ്ടണിന് തായ്വാനുമായി ഔദ്യോഗിക നയതന്ത്ര ബന്ധമില്ല, എന്നാല്‍ ദ്വീപിന് സ്വയം പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ നല്‍കാന്‍ യു എസ് നിയമപ്രകാരം ബാധ്യസ്ഥരാണ്. എന്നാല്‍ ചൈനയുടെ വാചാടോപങ്ങള്‍ അടിസ്ഥാനരഹിതവും അനുചിതവുമാണെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ തായ്വാനിലേക്ക് പോകുന്നത് അസാധാരണമല്ല ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

8

ഏകീകൃത ചൈന എന്ന നയത്തില്‍ വിശ്വസിക്കുന്ന ചൈന, തായ്വാനെ അവരുടെ ഭാഗമായാണ് കാണുന്നത്. അതേസമയം തായ്വാന്‍ ഒരു സ്വതന്ത്ര രാഷ്ട്രമാണ് എന്ന വസ്തുത അമേരിക്ക അംഗീകരിക്കുന്നുണ്ട്. അമേരിക്കയില്‍ പ്രസിഡന്റിനോ വൈസ് പ്രസിഡന്റിനോ എന്തെങ്കിലും സംഭവിച്ചാല്‍, ജനപ്രതിനിധി സഭയിലെ സ്പീക്കര്‍ ആണ് അടുത്ത പ്രസിഡന്റാകേണ്ടത്. അതിനാലാണ് നാന്‍സി പെലോസിയുടെ സന്ദര്‍ശനം പ്രധാനമാകുന്നത്.

സാധിക ഇതിപ്പോ എന്ത് ഭാവിച്ചാ...എല്ലാം കലക്കന്‍ ഫോട്ടോയാണല്ലോ

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
amid chinese warning US House of Representatives Speaker Nancy Pelosi may visit Taiwan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X