Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് വ്യാപിക്കുമ്പോഴും സീറോ കൊവിഡ് പോളിസിയില്‍ മുറുകെ പിടിച്ച് ചൈന

ബീജിംഗ്: 2020 ന് ശേഷം ചൈന അതിന്റെ ഏറ്റവും കഠിനമായ കൊവിഡ് വ്യാപനത്തെ നേരിടുകയാണ്. ചൈനയിലെ ഏറ്റവും വലിയ നഗര പ്രദേശമായ ഷാങ്ഹായ് ലോക്ക്ഡൗണിന്റെ മൂന്നാമത്തെ ആഴ്ചയിലാണ്. ഇതിനിടെ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ മരുന്നുകളുടെയും ഭക്ഷണത്തിന്റെയും ദൗര്‍ലഭ്യത്തെക്കുറിച്ച് ആയിരക്കണക്കിന് ആളുകള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഷി ജിന്‍പിംഗ് സര്‍ക്കാരിന്റെ സീറോ-കോവിഡ് നയത്തിന് കീഴില്‍ ഏകദേശം രണ്ട് ഡസനോളം ചൈനീസ് നഗരങ്ങള്‍ ലോക്ക്ഡൗണ്‍ മോഡിലാണ് എന്നാണ് റിപ്പോര്‍ട്ട്. ചൈനയില്‍ കൊവിഡിന്റെ നിലവിലെ തരംഗം ഈ ഫെബ്രുവരിയിലാണ് ആരംഭിച്ചത്.

അന്ന് തൊട്ട് ഈ ലോക്ക്ഡൗണ്‍ ആരംഭിച്ചു. ഈ ചൈനീസ് നഗരങ്ങളില്‍ ഉടനീളം 375 ദശലക്ഷം ആളുകള്‍ കര്‍ശനമായ ലോക്ക്ഡൗണിലാണ്. കൊവിഡ് കണക്കുകള്‍ ചൈനയില്‍ നിന്ന് കൃത്യമായി പുറത്ത് വരുന്നില്ല എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഷാങ്ഹായില്‍ പ്രതിദിനം 20,000-ത്തിലധികം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഷാങ്ഹായില്‍ രോഗം ബാധിച്ച് ഏഴ് പേര്‍ മരിച്ചിട്ടുണ്ട്. അതിനിടെ ലോക്ക് ഡൗണ്‍ കര്‍ശനമാക്കിയതിന് പിന്നാലെ വിവിധ കേന്ദ്രങ്ങളില്‍ പൂട്ടിയിട്ടിരിക്കുന്ന നിവാസികള്‍ പൊട്ടിക്കരയുന്നതും പ്രതിഷേധം ഉയര്‍ത്തുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്.

1

അതേസമയം ജാഗ്രതാ നിര്‍ദേശങ്ങള്‍ കൈമാറാന്‍ ചൈനീസ് സര്‍ക്കാര്‍ ഡ്രോണുകളെ വിന്യസിച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയേയും (പിഎല്‍എ) നഗരങ്ങളിലേക്ക് അയച്ചിട്ടുണ്ട്. 2019 അവസാനത്തോടെ ചൈനയിലെ വുഹാനില്‍ നിന്നാണ് കൊവിഡ് പൊട്ടിപ്പുറപ്പെട്ടത്. ഒരു മനുഷ്യനില്‍ നിന്ന് മറ്റൊരാളിലേക്ക് യഥാസമയം പകരുമെന്ന് ലോകത്തെ അറിയിക്കുന്നതില്‍ ചൈന പരാജയപ്പെട്ടതോടെ 2020 ജനുവരി മൂന്നാം വാരത്തോടെ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും വൈറസ് എത്തി.

2

എന്നാല്‍ അപ്പോഴേക്കും ചൈന സീറോ-കോവിഡ് നയം രൂപീകരിച്ചിരുന്നു. കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പിലാക്കാന്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി) അംഗങ്ങളെ ചുമതലപ്പെടുത്തി. ദശലക്ഷക്കണക്കിന് ആളുകള്‍ അത്തരം സ്ഥലങ്ങളില്‍ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ അടക്കപ്പെട്ടു. നിലവിലെ തരംഗത്തില്‍ നിരവധി ചൈനീസ് നഗരങ്ങളില്‍ ഇതേ മാതൃക വീണ്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ രണ്ടാഴ്ചയോ അതില്‍ കൂടുതലോ ഉള്ള ക്വാറന്റൈന്‍ കാലയളവ് ഏകദേശം 10 ദിവസമായി ചൈന കുറച്ചിട്ടുണ്ട്.

3

നേരിയ ലക്ഷണങ്ങളുള്ള കൊവിഡ് രോഗികള്‍ നിയുക്ത ആരോഗ്യ കേന്ദ്രമോ ആശുപത്രിയോ സന്ദര്‍ശിക്കേണ്ടതില്ല. വീട്ടില്‍ ഉപയോഗിക്കുന്നതിന് സ്വയം പരിശോധനാ കിറ്റുകള്‍ അനുവദിച്ചിട്ടുണ്ട്. ചൈനയിലെ ഒമിക്രോണ്‍ തരംഗം സമ്പദ്വ്യവസ്ഥയെ ഉലച്ചു. തൊഴിലില്ലായ്മ 2020 മെയ് ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കില്‍ 5.8 ശതമാനമായി ഉയര്‍ന്നു. ഈ വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ നിരക്ക് 5.5 ശതമാനത്തില്‍ നിന്ന് 4.8 ശതമാനമായിരുന്നു. സീറോ-കോവിഡ് നയം നടപ്പിലാക്കുന്നതില്‍ ചൈന ആക്രമണോത്സുകമാണ്, എന്നാല്‍ വാക്‌സിന്‍ നയത്തില്‍ പിന്തിരിപ്പന്‍ മനോഭാവമാണ് കാണിക്കുന്നത്.

4

രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നതിനോ കൊവിഡ് വ്യാപനം തടയുന്നതിനോ ചൈനീസ് വാക്‌സിനുകള്‍ ഫലപ്രദം അല്ലെന്ന് പരാതികള്‍ ഉണ്ടായിരുന്നിട്ടും, ചൈന വിദേശ വാക്‌സിനുകള്‍ ഒന്നും രാജ്യത്ത് അനുവദിച്ചിട്ടില്ല. വാക്സിന്‍ ദേശീയത, പകര്‍ച്ചവ്യാധിയുടെ കാലത്ത് ചൈനക്കാരുടെ ആരോഗ്യത്തിനും പൊതുവായ ക്ഷേമത്തിനും സര്‍ക്കാരിന്റെ വരുമാനത്തിനും നഷ്ടം വരുത്തുന്നു. ഷാങ്ഹായില്‍ കൊവിഡ് 19 ബാധിച്ച് മരിച്ച ആദ്യത്തെ രണ്ട് മരണങ്ങളും വാക്‌സിന്‍ ഡോസ് എടുക്കാത്ത പ്രായമായവരാണ് എന്ന് ചൈന തന്നെ സ്ഥിരീകരിച്ചു.

5

എന്നാല്‍ പകര്‍ച്ചവ്യാധിയുടെ നിലവിലെ തരംഗത്തില്‍, ചൈന മാത്രമായിരിക്കും സീറോ-കോവിഡ് നയം പാലിച്ച വലിയ സമ്പദ് വ്യവസ്ഥ. ബാക്കിയുള്ളവര്‍ കൊവിഡ് -19 മഹാമാരിയുടെ ആരോഗ്യ - സാമ്പത്തിക ചെലവുകള്‍ക്കിടയില്‍ സന്തുലിതാവസ്ഥ കൈവരിക്കുന്നതിന് 'വൈറസിനൊപ്പം ജീവിക്കുക' എന്ന നയമാണ് തിരഞ്ഞെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+