Get Updates
Get notified of breaking news, exclusive insights, and must-see stories!

ആത്മവിശ്വാസം വിടാതെ ഇമ്രാന്‍ ഖാന്‍; അവസാന പന്ത് വരെ പൊരുതുമെന്ന് പ്രഖ്യാപനം

ഇസ്ലാമാബാദ്: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന പാകിസ്ഥാനില്‍ അവസാന നിമിഷവും ആത്മവിശ്വാസം പ്രകടിപ്പിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അവസാന പന്ത് വരെ പൊരുതും എന്ന തന്റെ സ്ഥിരം വാക്കുകളാണ് അവിശ്വാസപ്രമേയത്തിന് തൊട്ടു മുന്‍പും ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. അതേസമയം പാകിസ്ഥാന്‍ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ സുപ്രീം കോടതിയില്‍ സ്വമേധയാ വിധി നടപ്പാക്കാന്‍ അപേക്ഷ സമര്‍പ്പിച്ചു.

'അടുത്ത 40 മിനിറ്റ് പാകിസ്ഥാന്റെ ചരിത്രത്തില്‍ നിര്‍ണായകമാണ് എന്ന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി അടുത്ത വൃത്തങ്ങള്‍ സിഎന്‍എന്‍-ന്യൂസ് 18നോട് പറഞ്ഞു. പാകിസ്ഥാന്‍ സുപ്രീം കോടതി അവരുടെ തീരുമാനത്തിന്റെ ലംഘനത്തെക്കുറിച്ച് ഉടന്‍ സ്വമേധയാ നോട്ടീസ് എടുക്കുകയും പ്രധാനമന്ത്ര ഇമ്രാന്‍ ഖാനെയും സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയും വേണം. സര്‍ക്കാരില്‍ നിന്ന് വരുന്ന ഏത് ഉത്തരവുകളും പാലിക്കുക, പാകിസ്ഥാന്‍ പ്രതിപക്ഷ നേതാവ് മറിയം നവാസ് ഷെരീഫ് പറഞ്ഞു.

imran khan

അതേസമയം പാകിസ്ഥാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉമര്‍ അത്താ ബാന്‍ഡിയല്‍ സുപ്രീം കോടതി വളപ്പില്‍ എത്തി. പാകിസ്ഥാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 190 പ്രകാരമാണ് സുപ്രീം കോടതി ഉത്തരവുകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. 'പാകിസ്ഥാനിലുടനീളമുള്ള എല്ലാ എക്‌സിക്യൂട്ടീവ്, ജുഡീഷ്യല്‍ അധികാരികളും സുപ്രീം കോടതിയെ സഹായിക്കാന്‍ പ്രവര്‍ത്തിക്കും' എന്ന് നിയമം പറയുന്നു.

അതിനിടെ ദേശീയ അസംബ്ലിയില്‍ അവിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നാഷണല്‍ അസംബ്ലി സ്പീക്കര്‍ അസദ് ഖൈസറിനെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് വിളിച്ചതായി സാമ ടിവി റിപ്പോര്‍ട്ട് ചെയ്തു. ദേശീയ അസംബ്ലി സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടത്താന്‍ സ്പീക്കറെ പ്രേരിപ്പിച്ചതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ജനറല്‍ ഖമര്‍ ജാവേദ് ബജ്വയെ സൈനിക മേധാവിയായി പ്രഖ്യാപിക്കുന്നതില്‍ നിന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാമാബാദ് ഹൈക്കോടതി (ഐ എച്ച് സി) സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ ഒരുങ്ങുന്നതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാനിലെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രത സന്ദേശം പുറപ്പെടുവിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്‍ ഒ സി ഇല്ലാതെ ഉന്നത സര്‍ക്കാര്‍ നേതാക്കളെ ആരേയും കടത്തി വിടരുത് എന്നാണ് സന്ദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+