കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ- ചൈന തർക്കം രൂക്ഷമാകുന്നു!!!ടിബറ്റില്‍ യുദ്ധസമാന പരിശീലനം നടത്തി ചൈനീസ് സൈന്യം!!

പുത്തന്‍ ഉപകരണങ്ങളുമായി ടിബറ്റിലാണ് ചൈനീസ് സൈന്യം തീവ്ര പരിശീലനത്തിലേര്‍പ്പെട്ടത്

  • By Ankitha
Google Oneindia Malayalam News

ബെയ്ജിങ്: അതിർത്തിയിൽ ഇന്തയ ചൈന തർക്കം രൂക്ഷമാകുമ്പോൾ ചൈനീസ് സൈന്യം ഡിബറ്റിൽ യുദ്ധ സമാനമായ പരിശീലനം നടത്തിയതായി റിപ്പോർട്ട്. ചൈനയുടെ ഔദ്യോഗിക വാർത്ത ഏജൻസിയാണ് ഇതു സംബന്ധമായ വിവരങ്ങൾ പുറത്തു വിട്ടത്.

china

യുദ്ധ ടാങ്കുകൾ ഉൾപ്പെടെയുള്ള പുത്തൻ ഉപകരണങ്ങളിലാണ് സൈന്യം പരിശീലനം നടത്തുന്നത്. ഇതിനു പുറമോ തത്സമയ വെടിവെയ്പ്പും പരിശീലനവും സൈന്യം നടത്തുന്നുണ്ട്. പരിശീലനത്തിന്റെ ചിത്രങ്ങളടക്കും വാർത്ത ഏജൻസി പുറത്തു വിട്ടുണ്ട്.

ഇന്ത്യ- ചൈന തർക്കം

ഇന്ത്യ- ചൈന തർക്കം

സിക്കിം അതിർത്തിയിൽ ഇന്ത്യ - ചൈന വാക്ക് തർക്കം രൂക്ഷമാകുകയാണ്. ഇത് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ യുദ്ധസമാനമായ പരിശീലനം.

 യുദ്ധ സമാനമായ അഭ്യാസം

യുദ്ധ സമാനമായ അഭ്യാസം

ചൈനീസ് സൈന്യം ടിബറ്റിൽ യുദ്ധ സമാനമായ തീവ്രപരിശീലനമാണ് നടത്തിയത്. യുദ്ധ ടാങ്കുകളടക്കമുള്ള പുതിയ ഉപകരണങ്ങൾ ഉപയോഗിച്ചായിരുന്നു പരിശീലനം. കൂടാതെ തത്സമയ വെടിവെയ്പ്പ് പരിശീലനവും സൈന്യം നടത്തിയിരുന്നു.ആയുദ്ധ സംയോജനത്തിന്റെ സമഗ്ര പരിശോധന, പ്രതിരോധവും മുന്നേറ്റവും നടത്തേണ്ടതിന്റെ പരിശീലനം, വെടിവെയ്പ്പ് എന്നിയടക്കമുള്ള യുദ്ധസമാനമായ സാഹചര്യത്തിലുള്ള പരിശീലനമാണ് നടത്തിയത്.

ചൈനീസ് സർക്കാരിന്റെ റോഡ് നിർമ്മാണം

ചൈനീസ് സർക്കാരിന്റെ റോഡ് നിർമ്മാണം

ഇന്ത്യ-ചൈനഡ ഭൂട്ടാൻ എന്നീവയുടെ അതിർത്തി ചേരുന്ന പ്രദേശത്ത് ചൈനീസ് സർക്കാർ റോഡ് നിർമ്മാണമാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. റോഡ് നിർമ്മാണത്തെ ഇന്ത്യൻ സൈന്യം തടസപ്പെടുത്തിയിരുന്നു.

തർക്കം ചർച്ച ചെയ്തു പരിഹരിക്കാം

തർക്കം ചർച്ച ചെയ്തു പരിഹരിക്കാം

സിക്കിമിലെ ചൈനയുമായുള്ള അതിർത്തി തർക്കം ചർച്ച ചെയ്ത് പരിഹരിക്കാമെന്നു കേന്ദ്ര-സഹമന്ത്രി സുഭാഷ് ഭംറെ പറഞ്ഞിരുന്നു. കൂടാതെ ചൈനീസ് സൈന്യം അതിർത്തി വിട്ടു പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

സംഘർഷം വകവെയ്ക്കാതെ കേന്ദ്രമന്ത്രിമാരുടെ സന്ദർശനം

സംഘർഷം വകവെയ്ക്കാതെ കേന്ദ്രമന്ത്രിമാരുടെ സന്ദർശനം

സിക്കിം മേഖലയിലയുമായി ബന്ധപ്പെട്ട് തർക്കം രൂക്ഷമാകുമ്പോഴും മൂന്ന് കേന്ദ്രമന്ത്രിമാർ ചൈന സന്ദർശനം നടത്തി.മാനവ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍, ആരോഗ്യ മന്ത്രി ജെ.പി നെഡ്ഡ, സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മ എന്നിവരാണ് ചൈനയിലെത്തിയത്.

ചൈനക്കെതിരെ ഭൂട്ടാൻ

ചൈനക്കെതിരെ ഭൂട്ടാൻ

ചൈനക്കെതിരെ രൂക്ഷവിമർശനവുമായി ഭൂട്ടാൻ രംഗത്തെത്തിയിരുന്നു. ഭൂട്ടാൻ അതിർത്തിയിലേക്ക് ചൈനീസ് സൈന്യം അതിക്രമിച്ചു കയറുമ്മുവെന്നു ഭൂട്ടാൻ രാജാവ് ആരോപിച്ചിരുന്നു.

യുദ്ധ സാധ്യത

യുദ്ധ സാധ്യത

അതിർത്തി തർക്കം ശരിയായ രീതിയിൽ പരിഹരിച്ചില്ലെങ്കിൽ യുദ്ധത്തിലേക്ക് എത്തിച്ചേരുമെന്ന് ചൈനീസ് ഔദ്യോഗിക വാർത്ത ഏജൻസി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ തങ്ങളുടെ പ്രദേശത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമയായ നടപടി സ്വാകരിക്കുമെന്നും ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്

English summary
The Chinese Army is carrying out exercises replicating real battle scenarios in Tibet, testing new equipment, including a light battle tank, amid the biggest standoff between India and China after 1962.The exercises were being carried at an altitude of 5,100 metres, PTI quoted the Chinese language service of the state-run Xinhua news agency reported from the Tibetan capital Lhasa. Besides testing the new equipment, the exercises involve conducting live firing exercises.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X