കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറില്‍ നിന്ന് യുഎസ് സൈന്യം 'രക്ഷപ്പെട്ടു'; 24 മണിക്കൂര്‍ അപ്രത്യക്ഷം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

Google Oneindia Malayalam News

ദോഹ: വടക്ക് കിഴക്കന്‍ ആഫ്രിക്ക, പശ്ചിമേഷ്യ, സൗത്ത് ഏഷ്യ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനിക നീക്കം നിയന്ത്രിക്കുന്ന കേന്ദ്രം ഖത്തര്‍ തലസ്ഥാനമായ ദോഹയ്ക്കടുത്തുള്ള അല്‍ ഉദൈദ് വ്യോമതാവളമാണ്. സിറിയയിലും അഫ്ഗാനിലും ഗള്‍ഫ് മേഖലകളിലുമെല്ലാം റോന്തു ചുറ്റുന്നതും ആക്രമണം നടത്തുന്നതുമായ അമേരിക്കന്‍ നാവിക സേനയെയും വിമാനങ്ങളെയും ഈ കേന്ദ്രത്തിലുള്ളവരാണ് നിരീക്ഷിക്കുന്നതും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതും.

കഴിഞ്ഞ 13 വര്‍ഷമായി ഉദൈദ് താവളത്തിലെ ഒരു കെട്ടിടം സജീവമാണ്. എന്നാല്‍ കഴിഞ്ഞദിവസം ഈ താവളം കാലിയായി. ഇങ്ങനെ ഒന്ന് ഇതുവരെ സംഭവിച്ചിട്ടില്ല. ഗള്‍ഫിലെ പ്രത്യേക സാഹചര്യങ്ങളില്‍ ആശങ്ക പൂണ്ടാണ് കേന്ദ്രത്തിലെ അമേരിക്കന്‍ സൈനികര്‍ 24 മണിക്കൂര്‍ ഒഴിഞ്ഞത്. ഈ സമയം കേന്ദ്രത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും നടന്നത് അമേരിക്കയിലെ സൗത്ത് കാരലിനയിലെ കേന്ദ്രത്തിലായിരുന്നു. വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത ഏവരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. വിശദാംശങ്ങള്‍ ഇങ്ങനെ.....

 വെള്ളിയാഴ്ച വരെ

വെള്ളിയാഴ്ച വരെ

അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍, ബോംബര്‍ വിമാനങ്ങള്‍, ഡ്രോണുകള്‍, വ്യോമസേനയുടെ മറ്റു സംവിധാനങ്ങള്‍ എന്നിവയെല്ലാം നിയന്ത്രിക്കുന്നത് ദോഹയിലെ അല്‍ ഉദൈദ് താവളമാണ്. കഴിഞ്ഞ വെള്ളിയാഴ്ച വരെ അങ്ങനെ തന്നെയായിരുന്നു. എന്നാല്‍ ശനിയാഴ്ച എല്ലാം മാറി.

Recommended Video

cmsvideo
പശ്ചിമേഷ്യയുടെ ഗതി മാറ്റുമോ സൗദിയുടെ സന്ദേശം ? | Oneindia Malayalam
സൗത്ത് കാരലിനയിലേക്ക് മാറ്റി

സൗത്ത് കാരലിനയിലേക്ക് മാറ്റി

സിറിയ, അഫ്ഗാനിസ്താന്‍, ഗള്‍ഫ് മേഖല എന്നിവിടങ്ങളില്‍ 300ലധികം അമേരിക്കന്‍ വിമാനങ്ങളാണ് എല്ലാ ദിവസങ്ങളും വട്ടമിട്ടുകൊണ്ടിരിക്കുന്നത്. ഇവയെല്ലാം നിയന്ത്രിക്കുന്ന അല്‍ ഉദൈദ് താവളമായിരുന്നെങ്കില്‍ ശനിയാഴ്ച അങ്ങനെ ആയിരുന്നില്ല. എല്ലാം സൗത്ത് കാരലിനയിലെ കേന്ദ്രത്തിലേക്ക് മാറ്റി.

അമേരിക്കക്ക് ഇറാന്‍ പേടി

അമേരിക്കക്ക് ഇറാന്‍ പേടി

ദോഹയില്‍ നിന്ന് 7000 മൈല്‍ അകലെയുള്ള അമേരിക്കയിലെ കേന്ദ്രത്തിലേക്ക് അല്‍ ഉദൈദിലെ പ്രവര്‍ത്തനങ്ങള്‍ മാറ്റാന്‍ കാരണമെന്തെന്ന് അന്വേഷിച്ചപ്പോഴാണ് ഏറെ രസകരമായ വസ്തുത പുറത്തുവന്നത്. ഇറാന്‍ പേടിയായിരുന്നു കാരണം. അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ സൈന്യം വെടിവച്ചിട്ടതും സൗദിയിലെ അരാംകോ കേന്ദ്രം ആക്രമിക്കപ്പെട്ടതും അമേരിക്കന്‍ സൈന്യത്തിന് ആശങ്കയുണ്ടാക്കിയത്രെ.

24 മണിക്കൂറിന് ശേഷം

24 മണിക്കൂറിന് ശേഷം

24 മണിക്കൂറിന് ശേഷം അല്‍ ഉദൈദ് താവളത്തിന്റെ പ്രവര്‍ത്തനം പഴയ പോലെയായി. ഞായറാഴ്ച മുതല്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ആക്രമണം ഭയന്ന് അമേരിക്കന്‍ സൈന്യം ഗള്‍ഫിലെ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നത് ആദ്യമാണ്. എന്നാല്‍ പ്രവര്‍ത്തനം നിര്‍ത്താന്‍ മറ്റുചില കാരണങ്ങളും പറയുന്നുണ്ട്.

 തന്ത്രപരമായ നീക്കം

തന്ത്രപരമായ നീക്കം

എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചത് തന്ത്രപരമായ നീക്കമായിരുന്നുവെന്നാണ് അമേരിക്കന്‍ വ്യോമസേനാ കമാന്റര്‍മാര്‍ പറയുന്നത്. പുതിയ സാങ്കേതിക വിദ്യ പരീക്ഷിച്ചതാണെന്നും അവര്‍ അവകാശപ്പെടുന്നു. ഇറാന്റെ പല നീക്കങ്ങളും അമേരിക്കയെ അസ്വസ്ഥമാക്കുന്നതിനിടെയാണ് ഈ മാറ്റമെന്നതും എടുത്തുപറയേണ്ടതാണ്.

ഉദൈദ് ആക്രമിക്കാന്‍ ഇറാന് സാധിക്കും

ഉദൈദ് ആക്രമിക്കാന്‍ ഇറാന് സാധിക്കും

ദോഹയിലെ അല്‍ ഉദൈദ് തുറമുഖം ആക്രമിക്കാന്‍ ഇറാന് ഏറെ ബുദ്ധിമുട്ടുണ്ടാകില്ല. 300 കിലോമീറ്റര്‍ അകലെയാണ് ഇറാന്‍ സൈനിക ക്യാംപുകളുള്ളത്. സൗദിയിലെ അരാംകോ കേന്ദ്രം ആക്രമിക്കപ്പെട്ടതും അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ സൈന്യം തകര്‍ത്തതുമാണ് അല്‍ ഉദൈദിന് പകരം സംവിധാനം കണ്ടെത്താന്‍ ബന്ധപ്പെട്ടവരെ പ്രേരിപ്പിച്ചത്.

 ഒരു പ്രശ്‌നം മാത്രം ബാക്കി

ഒരു പ്രശ്‌നം മാത്രം ബാക്കി

അമേരിക്കന്‍ കേന്ദ്രങ്ങള്‍ ഇറാന്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് തങ്ങള്‍ക്ക് വിവരം ലഭിച്ചുവെന്നാണ് കേണല്‍ ഫ്രഡറിക് കോള്‍മാന്‍ പ്രതികരിച്ചത്. അല്‍ ഉദൈദ് കേന്ദ്രത്തിലെ കമാന്ററാണ് ഇദ്ദേഹം. മേഖലയിലെ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചിട്ടുണ്ട്. ഒരു പ്രശ്‌നം മാത്രമാണ് ബാക്കിയുള്ളതെന്നും ഫ്രഡറിക് പറഞ്ഞു.

മുമ്പില്ലാത്ത സമാധാനം

മുമ്പില്ലാത്ത സമാധാനം

ഐസിസിനെതിരായ യുദ്ധം യുദ്ധം അവസാനിച്ചിരിക്കുന്നു. അഫ്ഗാനില്‍ സമാധാന ശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. മേഖല മുമ്പെങ്ങുമില്ലാത്ത വിധം സമാധാനത്തിലാണ്. എന്നാല്‍ ഇറാന്‍ മാത്രമാണ് പ്രശ്‌നമായി ബാക്കി നില്‍ക്കുന്നതെന്ന് ഫ്രഡറിക് പറഞ്ഞു.

 യുദ്ധമുണ്ടായാല്‍...

യുദ്ധമുണ്ടായാല്‍...

ഇറാനും അമേരിക്കയും തമ്മില്‍ യുദ്ധമുണ്ടായാല്‍ അല്‍ ഉദൈദ് താവളം ആക്രമിക്കപ്പെട്ടേക്കാം എന്ന് അമേരിക്ക ഭയപ്പെടുന്നു. ഏത് സമയവും ഇവിടെയുള്ള പ്രവര്‍ത്തനം മാറ്റേണ്ടി വരുമെന്നും അമേരിക്ക മുന്‍കൂട്ടി കാണുന്നുണ്ട്. അതുകൊണ്ടായിരിക്കണം മറ്റൊരു കേന്ദ്രം പരീക്ഷിക്കുന്നതെന്ന് ലണ്ടനിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസിലെ ഡഗ്ലസ് ബാരി പറയുന്നു.

 മാസത്തിലൊരിക്കല്‍

മാസത്തിലൊരിക്കല്‍

മാസത്തിലൊരിക്കല്‍ അല്‍ ഉദൈദിലെ പ്രവര്‍ത്തനം സൗത്ത് കാരലിനയിലേക്ക് മാറ്റാന്‍ അമേരിക്ക ആലോചിക്കുന്നുണ്ടെന്നാണ് മറ്റൊരു വിവരം. കൂടാതെ ദിവസവും എട്ട് മണിക്കൂര്‍ ഒഴിവ് വേള നല്‍കാനും ആലോചിക്കുന്നുണ്ടത്രെ. ഇതിന്റെ ആദ്യ പടിയായിട്ടാണ് കഴിഞ്ഞ ശനിയാഴ്ച പ്രവര്‍ത്തന രഹിതമാക്കിയതെന്നും സൂചനയുണ്ട്.

 ഇറാഖില്‍ നിന്ന് തിരിച്ചുവിളിച്ചു...

ഇറാഖില്‍ നിന്ന് തിരിച്ചുവിളിച്ചു...

നേരത്തെ ഇറാഖില്‍ നിന്നുള്ള അമേരിക്കന്‍ ഉദ്യോഗസ്ഥരെ വാഷിങ്ടണിലേക്ക് തിരിച്ചുവിളിച്ചിരുന്നു. അവശ്യമുള്ളവരെ മാത്രം ഇറാഖില്‍ നിര്‍ത്തി ബാക്കിയുള്ളവരെയാണ് തിരിച്ചുവിളിച്ചിരുന്നത്. ഇറാഖില്‍ അമേരിക്കന്‍ എംബസിക്കടുത്ത് മിസൈല്‍ പതിച്ചപ്പോഴായിരുന്നു ഇത്. ഇര്‍ബിലിലെ കോണ്‍സുലേറ്റിലെ ജീവനക്കാരെയും അമേരിക്ക തിരിച്ചുവിളിച്ചിരുന്നു.

നിലവിലെ പ്രശ്‌നം

നിലവിലെ പ്രശ്‌നം

ഇറാനെതിരായ ഉപരോധം ശക്തിപ്പെടുത്തുകയും ആണവ കരാറില്‍ നിന്ന് പിന്‍മാറുകയും ചെയ്ത അമേരിക്കയുടെ നടപടിയാണ് ഗള്‍ഫ് മേഖലയെ ഇപ്പോള്‍ അസ്വസ്ഥമാക്കിയത്. പിന്നീട് ദുരൂഹമായ ഒട്ടേറെ ആക്രമണങ്ങളുണ്ടായി. ഇതിനെല്ലാം പിന്നില്‍ ഇറാനാണെന്ന് അമേരിക്ക ആരോപിക്കുന്നു. ഇറാന്‍ നിഷേധിക്കുകയും ചെയ്യുന്നു.

English summary
Amid tension with Iran, US Air Force shifts temporary from Qatar to South Carolina
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X