ഇന്ത്യ-ചൈന സൈനികോദ്യോഗസ്ഥര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും..പരിഹാര സാധ്യതകള്‍...

Subscribe to Oneindia Malayalam

ദില്ലി: ഡോക്‌ലാം വിഷയത്തില്‍ ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചാലല്ലാതെ ചര്‍ച്ചക്കില്ലെന്ന കടുംപിടിത്തം ചൈന തുടരുന്നതിനിടെ ഇരു രാജ്യങ്ങളുടേയും സൈനികോദ്യോഗസ്ഥര്‍ ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. നാഥുലായില്‍ വെച്ചായിരിക്കും കൂടിക്കാഴ്ചയെന്ന് ദേശീയ മാധ്യമമായ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏഴ് ആഴ്ച പിന്നിടുന്ന ഡോക്‌ലാം സംഘര്‍ഷത്തില്‍ സമാധാനപരമായ ചര്‍ച്ച ഇതുവരെയും നടക്കാത്ത സാഹചര്യത്തില്‍ സൈനികോദ്യോഗസ്ഥരുടെ കൂടിക്കാഴ്ച ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഉയര്‍ന്ന തലത്തിലല്ലാതെയും ചര്‍ച്ച സാധ്യമാണെന്നതിന്റെ ഉദാഹരണമാണിത്. അതേസമയം സിക്കിം, അരുണാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ പ്രദേശങ്ങളിലുള്ള ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈന്യം ജാഗ്രത പുലര്‍ത്തുകയാണ്.

x1-29-1501321701-jpg-pagespeed-ic-bfixdvpc3f-11-1502446417.jpg -Properties Alignment

യുദ്ധമുണ്ടാകില്ലെന്നും യുദ്ധം നടത്തുന്നത് ഗ്ലോബല്‍ ടൈംസ് മാത്രമാണെന്നും ചൈനയുടെ ഭാഗത്തു നിന്നും ഒരുപാട് ഭീഷണികള്‍ ഉണ്ടാകുന്നുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. അതു കൊണ്ട് ജാഗ്രത പുലര്‍ത്തുന്നത് നല്ലതാണെന്നാണ് ഇവരുടെ പക്ഷം.

ചൈനീസ് മാധ്യമങ്ങളില്‍, പ്രത്യേകിച്ച് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ ഇന്ത്യക്കെതിരെ യുദ്ധഭീഷണി മുഴക്കിക്കൊണ്ടും ഇന്ത്യയെ വിമര്‍ശിച്ചു കൊണ്ടും നിരന്തരം ലേഖനങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. യുദ്ധമില്ല, എന്നാല്‍ സമാധാനമില്ലാത്ത അവസ്ഥയിലാണ് അതിര്‍ത്തിയിലെ സൈനികര്‍.

English summary
Amid Troop Build-up, Senior Army Officers from India and China Likely to Meet Today
Please Wait while comments are loading...