കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്ത് വധശിക്ഷയില്‍ വന്‍ വര്‍ധനവെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ലോക വ്യാപകമായി വധശിക്ഷയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമ്പോഴും കഴിഞ്ഞ വര്‍ഷം വധശിക്ഷയ്ക്ക് വിധേയരായവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. അമ്പത്തി നാല് വര്‍ധനവാണ് വധശിക്ഷയുടെ എണ്ണത്തിലുണ്ടായത്.

ഇരുത്തി അഞ്ച് രാജ്യങ്ങളില്‍ 1634 പേരെയാണ് 2015ല്‍ വധശിക്ഷക്ക് വിധേയമാക്കിയത്. പാകിസ്താന്‍, ഇറാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലാണ് കൂടുതല്‍ വധശിക്ഷ നടപ്പിലാക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് 22 രാജ്യങ്ങളില്‍ 1061 പേരുടെ വധശിക്ഷ നടപ്പിലാക്കി.

Amnesty International

ഇറാനും പാകിസ്താനും പതിനെട്ട് വയസ്സില്‍ താഴെയുള്ളവരെ തൂക്കിലേറ്റിയതായി ആംനസ്റ്റി വെളിപ്പെടുത്തി. വളരെ രഹസ്യമായി വധശിക്ഷ നടപ്പാക്കുന്ന ചൈന കണക്കുകള്‍ പുറത്തു വിടാറില്ല. ചൈന ഒഴിച്ചുള്ള രാജ്യങ്ങളിലെ വിവരങ്ങളാണ് ആംനസ്റ്റി ശേഖരിച്ചത്.

അമേരിക്ക 28 പേരെയാണ് തൂക്കിലേറ്റിയത്. കോഗോ ഫിജി, മഡഗാസ്‌കര്‍, സുരിനാം എന്നീ രാജ്യങ്ങളില്‍ വധശിക്ഷ നിരോധിച്ചിരുന്നു. ഇതോടെ വധശിക്ഷ നിരോധിക്കപ്പെട്ട് രാജ്യങ്ങളുടെ എണ്ണം 102 ആയി. മംഗോളിയയില്‍ ഈ വര്‍ഷം വധശിക്ഷ നിരോധിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ബുര്‍കിന ഫാസോ, ഗിനിയ, കെനിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും വധശിക്ഷ നിരോധിക്കാന്‍ നിയമം കൊണ്ടുവന്നേക്കുമെന്നാണ് വെളിപ്പെടുത്തല്‍.

English summary
The world saw the highest number of recorded executions in more than 25 years in 2015, according to a new report from human rights group Amnesty International.In what the organization called an "alarming surge," at least 1,634 people were executed last year, an increase of more than 50% on 2014.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X