Get Updates
Get notified of breaking news, exclusive insights, and must-see stories!

286 മാസത്തെ ശമ്പളം ഒറ്റയടിക്ക് അക്കൗണ്ടില്‍; 1.42 കോടി രൂപ, കോളടിച്ച ജീവനക്കാരന്റെ പൊടിപോലുമില്ല

ജോലി ചെയ്യുന്നവര്‍ ഓരോ മാസത്തിന്റെയും തുടക്കം ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ് ശമ്പളം. ഹോം ലോണ്‍, കാര്‍ ലോണ്‍, പേഴ്‌സണല്‍ ലോണ്‍ എന്നിങ്ങനെ ഒരു വഴിക്ക് പണം പോകുമെങ്കിലും ശമ്പളം കിട്ടുന്നത് വലിയ സന്തോഷം നിറഞ്ഞ കാര്യമാണ്. ചിലര്‍ക്കൊക്കെ ശമ്പളം എണ്ണിച്ചുട്ട അപ്പം പോലെയാണ്, വരുന്നതും പോകുന്നതും ഒന്നും അറിയില്ല. എന്നാല്‍ ഇപ്പോഴിതാ ഒരു കമ്പനി തങ്ങളുടെ ജീവനക്കാരന് നല്‍കിയ ശമ്പളത്തിന്റെ കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

'നിങ്ങളെ പോലൊരു സുന്ദരിയെ ഒരു ബിഗ് ബോസ് സീസണും കണ്ടിട്ടില്ല'; നിങ്ങൾ പൊളിയാണ് റിതു

1

അത്ഭുതത്തോടെയും കൗതുകത്തോടെയുമാണ് എല്ലാവരും ഈ വാര്‍ത്ത കേട്ടറിയുന്നത്. അതിനും മാത്രം എന്താണ് ഒരു ശമ്പളം നല്‍കിയതുമായി ഉള്ളതെന്നാണ് നിങ്ങളും ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാകുക. എന്നാല്‍ സംഭവം രസകരമാണ്. ചിലിയിലെ ഒരു കമ്പനി തങ്ങളുടെ ജീവനക്കാരന് 286 മാസത്തെ ശമ്പളം ഒറ്റയടിക്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്തിരിക്കുകയാണ്.

2

സാങ്കേതികമായ പിഴവിനെ തുടര്‍ന്നാണ് 286 മാസത്തെ ശമ്പളം അക്കൗണ്ടിലെത്തിയതെങ്കിലും ഇപ്പോള്‍ ആ ജീവനക്കാരനെ കുറിച്ച് ഒരു വിവരവനുമില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാള്‍ ജോലി രാജിവച്ച് എവിടേക്കോ മുങ്ങിയെന്നാണ് കമ്പനി അധികൃതര്‍ നല്‍കുന്ന വിവരം.

3

അധികമായ തനിക്ക് ലഭിച്ച തുക കമ്പനിയുടെ അക്കൗണ്ടിലേക്ക് തിരികെ നല്‍കാമെന്ന് പറഞ്ഞെങ്കിലും ഇപ്പോള്‍ ജീവനക്കാരനെ കുറിച്ച് ഒരു വിവരവുമില്ല. ഫുഡ് ഇന്‍ഡസ്ട്രിയല്‍ കണ്‍സോര്‍ഷ്യത്തിന്റെ ഹ്യൂമന്‍ റിസോഴ്സ് ഏരിയയിലാണ് ഈ മുഴുവന്‍ സംഭവവും നടന്നത്. സാന്‍ ജോര്‍ജ്, ലാ പ്രെഫെരിഡ, വിന്റര്‍ തുടങ്ങിയ പ്രധാനപ്പെട്ട ചിലിയന്‍ ബ്രാന്‍ഡുകളുടെ നിയന്ത്രണത്തിലുള്ള കമ്പനിയാണിത്.

4

കമ്പനി സാധാരണയായി ജീവനക്കാര്‍ക്ക് ശമ്പളം കൈമാറുമ്പോള്‍ സംഭവിച്ച ഒരു പിഴവാണ് ഇത്രയും വലിയ സംഭവങ്ങള്‍ക്ക് കാരണമായത്. കമ്പനി അബദ്ധത്തില്‍ ജീവനക്കാരന് അക്കൗണ്ടില്‍ നല്‍കിയത് 165,398,851 ചിലി പെസോ ആണ്. അതായത് 1.42 കോടി ഇന്ത്യന്‍ രൂപ. ഒരു മാസം ഇയാള്‍ക്ക് 50000 ചിലി പെസോയാണ് ശമ്പളമായി ലഭിക്കുന്നത്.

5

മേസ് മാസത്തെ ശമ്പളത്തിലാണ് കമ്പനി അധിക തുക നല്‍കിപ്പോയത്. ഇതുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഡെപ്യൂട്ടി മാനേജരെയാണ് ജീവനക്കാരന്‍ ആദ്യം സമീപിച്ചത്. തനിക്ക് മേയ് മാസത്തെ ശമ്പളത്തുക അധികമായെന്ന് പറഞ്ഞു. കമ്പനി തന്റെ ഷെയറിനേക്കാള്‍ 165.3 മില്യണ്‍ പെസോ അദ്ദേഹത്തിന് കൈമാറിയതായി അപ്പോഴാണ് കണ്ടെത്തിയത്.

6

അധികമായ തുക ബാങ്കില്‍ എത്തി തിരികെ ഇടാം എന്ന് ജീവനക്കാരന്‍ കമ്പനി അധികൃതര്‍ക്ക് ഉറപ്പു നല്‍കി. തുടര്‍ന്ന് പിറ്റേ ദിവസം ഫോണ്‍വിളിച്ചപ്പോള്‍ അയാള്‍ എടുത്തില്ല, താന്‍ ഉറങ്ങിപ്പോയതുകൊണ്ടാണ് ഫോണ്‍ എടുക്കാന്‍ വിട്ടുപോയതെന്നാണ് അയാള്‍ പറഞ്ഞത്. എന്നാല്‍ അതിന് ശേഷം അയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. മണിക്കൂറുകളും ദിവസങ്ങളും കാത്തിരിന്നിട്ടും അധികം ശമ്പളമായി നല്‍കിയ തുക ഇതുവരെ കമ്പനിയുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+