കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞായറാഴ്ച ഐസിസ് ലോകം ആക്രമിയ്ക്കുമെന്ന് അനോണിമസ്, പക്ഷേ

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: നവംബര്‍ 22 ഞായറാഴ്ച ഐസിസ് ലോകത്തെ ഞെട്ടിയ്ക്കുന്ന ആക്രമണങ്ങള്‍ നടത്തും എന്നായിരുന്നു ചില കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. പാരീസിനെ വീണ്ടും ആക്രമിയ്ക്കാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

'അനോണിമസി'ന്റെ പേരിലായിരുന്നു ഈ വാര്‍ത്തകളെല്ലാം പ്രചരിച്ചിരുന്നത്. എത്തിയ്ക്കല്‍ ഹാക്കേഴ്‌സിന്റെ ഓണ്‍ലൈന്‍ കൂട്ടായ്മയാണ് അനോണിമസ്‌. പാരീസ് ആക്രമണത്തിന് ശേഷം ഇവര്‍ ഐസിസിനെതിരെ ഓണ്‍ലൈന്‍ യുദ്ധം പ്രഖ്യാപിച്ചിരുന്നു.

നവംബര്‍ 21 ശനിയാഴ്ചയാണ് അനോണിമസിന്റെ പേരില്‍ ഇത്തരം ഒരു വാര്‍ത്ത പ്രചരിച്ചുതുടങ്ങിയത്. എന്നാല്‍ പിന്നീട് അനോണിമസ് തന്നെ ഇക്കാര്യങ്ങള്‍ നിഷേധിച്ചു.

 ഐസിസിന്റെ പദ്ധതി

ഐസിസിന്റെ പദ്ധതി

ഒരേ ദിവസം ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ ആക്രമണം നടത്താന്‍ ഐസിസ് പദ്ധതിയിടുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അനോണിമസിന്റെ പേരിലായിരുന്നു ഈ വാര്‍ത്ത പ്രചരിച്ചിരുന്നത്.

വീണ്ടും പാരീസ്

വീണ്ടും പാരീസ്

ഒരു ഭീകരാക്രമണത്തിന്റെ ആഘാതത്തില്‍ നിന്ന്ഇനിയും മുക്ത നേടാത്ത പാരീസില്‍ തന്നെ വീണ്ടും ആക്രമണം നടത്താന്‍ ഐസിസ് പദ്ധതിയിടുന്നു എന്നതായിരുന്നു ഇതില്‍ പ്രധാനം.

അമേരിയ്ക്കയും ഇറ്റലിയും

അമേരിയ്ക്കയും ഇറ്റലിയും

പാരീസ് മാത്രമല്ല, അമേരിയ്ക്കയും ഇറ്റലിയും ഇന്തോനേഷ്യയും ലബനോണും എല്ലാം തീവ്രവാദി ആക്രമണങ്ങള്‍ക്ക് സാക്ഷിയായേക്കുമെന്നായിരുന്നു അനോണിമസിന്റെ പേരില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്.

ഒപി പാരീസ് ഇന്റല്‍

ഒപി പാരീസ് ഇന്റല്‍

അനോണിമസിന്റെ ഉള്ളില്‍ തന്നെയുള്ള ഒപി പാരിസ് ഇന്റല്‍(OpPrisIntel) എന്ന ഗ്രൂപ്പിന്റെ പേരിലായിരുന്നു ഈ പ്രസ്താവന പുറത്തിറങ്ങിയത്. വിശ്വാസ്യയോഗ്യം എന്ന് കരുതി പലരും ഭയത്തിന്റെ നിഴലിലാണ്.

 ഗുസ്തി മത്സരത്തിനും ഭീഷണി

ഗുസ്തി മത്സരത്തിനും ഭീഷണി

അറ്റ്‌ലാന്റയില്‍ നടക്കുന്ന ഡബ്ല്യഡബ്ല്യൂഇ സര്‍വൈവര്‍ സീരീസിനും ഐസിസിന്റെ ആക്രമണ ഭീഷണി ഉണ്ടെന്നായിരുന്നു അനോണിമസിന്റെ മുന്നറിയിപ്പ്.

ഭയപ്പാടിന്റെ കേന്ദ്രങ്ങള്‍

ഭയപ്പാടിന്റെ കേന്ദ്രങ്ങള്‍

പാരീസില്‍ മൂന്നിടത്ത്, റോമിലും, മിലാനിലും ഇന്തനേഷ്യയിലും ലബനോണിലും ഓരോ ഇടങ്ങളില്‍. കൃത്യമായ സ്ഥലം സഹിതമായിരുന്നു അനോണിമസിന്റെ മുന്നറിയിപ്പ്.

മുഴുവന്‍ സമയവും

മുഴുവന്‍ സമയവും

ഐസിസിന്റെ നീക്കങ്ങള്‍ നിരീക്ഷിയ്ക്കാന്‍ തങ്ങള്‍ 24 മണിക്കൂറും പ്രതിജ്ഞാബദ്ധരാണെന്നാണ് അനോണിമസ് ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുള്ളത്. അതിന്റെ ഭാഗം തന്നെയാണ് ഈ മുന്നറിയിപ്പും എന്ന് എല്ലാവരും വിശ്വസിച്ചു.

തെളിവുകള്‍ കൈമാറി

തെളിവുകള്‍ കൈമാറി

സിഐഎ, എഫ്ബിഐ തുടങ്ങിയ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഐസിസിന്റെ പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ അനോണിമസ് കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഒടുവില്‍ ഞെട്ടിച്ചു

ഐസിസ് ഭാവിയില്‍ നടത്താന്‍ പോകുന്ന ആക്രമണങ്ങളെ കുറിച്ച് തങ്ങള്‍ ഒരു വാര്‍ത്തയും പ്രചരിപ്പിച്ചിട്ടില്ലെന്നാണ് അനോണിമസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചത്.

English summary
'Anonymous' said Saturday it has uncovered information about Islamic State group attacks in Paris as well as at locations in the U.S., Indonesia, Italy and Lebanon, all apparently set for Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X