കൊറോണയില്‍ ചൈന പ്രതി.... കടുത്ത വംശീയ പരാമര്‍ശങ്ങള്‍, സോഷ്യല്‍ മീഡിയയില്‍ സജീവം!!
ബെയ്ജിംഗ്: കൊറോണ വൈറസില്‍ ചൈനയ്ക്കും ഏഷ്യന്‍ വംശജര്‍ക്കുമെതിരെ കടുത്ത രീതിയിലുള്ള വംശീയ ആക്രമണങ്ങള്‍ പെരുകുന്നു. സോഷ്യല്‍ മീഡിയയിലാണ് ഇത്തരം ആക്രമണങ്ങള്‍ അരങ്ങേറുന്നത്. ഷാങ്ഹായില്‍ ജിംഗ് എന്ന പെണ്‍കുട്ടി ചൈനയിലെ ജീവിതം എങ്ങനെയാണെന്ന് നേരത്തെ വീഡിയോ ഡയറി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷം വലിയ വംശീയ ആക്രമണമാണ് ഇവര്‍ നേരിടേണ്ടി വന്നത്. പലതിലും ചൈനയാണ് വൈറസിനെ തുറന്ന് വിട്ടതെന്നും, ജനസംഖ്യാ നിയന്ത്രണത്തിനാണെന്നും ഉന്നയിക്കുന്നുണ്ട്്. ഗൂഢാലോചനാ സിദ്ധാന്തങ്ങളാണ് ഇവരുടെ പോസ്റ്റില്‍ ഉയര്‍ന്നത്. ഇതോടെ ജിംഗിന് തന്റെ പോസ്റ്റുകളെല്ലാം പിന്‍വലിക്കേണ്ടി വന്നു. ഇനി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമോ എന്ന് പോലും അറിയില്ലെന്ന് ഇവര്‍ പറഞ്ഞു.

ഏഷ്യന്‍ വംശജര്‍ക്കെതിരായ വംശീയ പരാമര്‍ശങ്ങള്‍ ഓസ്ട്രേലിയയിലും ഇന്ത്യയിലും ബ്രിട്ടനിലും വരെ മുഴങ്ങി കേള്‍ക്കുന്നുണ്ട്. പ്രധാനമായി ചൈനയ്ക്കെതിരെയാണ് വികാരം. ചൈനയിലെ വംശീയ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വിഭാഗം സ്റ്റോപ്പ് എഎപിഐ ഹേറ്റ് 1100 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് അവസാനത്തില്‍ മാത്രം രൂപീകരിച്ച സംഘടനയാണിത്. ഏഷ്യന്‍ വംശജര്‍ക്കെതിരെയുള്ള വംശീയ പരാമര്‍ശങ്ങളുടെ നിര മാത്രമാണിത്. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ അളവ് കുതിക്കുകയാണ്. ആര്‍ക്ക് വേണമെങ്കിലും ചൈനയെ അധിക്ഷേപിക്കാം എന്ന നിലയിലാണ് ഇവരുടെ സംസാരം. ചൈനക്കാരെ ഒറ്റപ്പെടുത്തണമെന്ന പരാമര്‍ശങ്ങളും സജീവമാണ്.
മാര്‍ച്ചില്‍ മാത്രം കുംഗ് ഫ്ളൂ എന്ന പേരില്‍ പതിനായിരം സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് വന്നിരിക്കുന്നത്. കൊറോണ വൈറസിനെ വംശീയമായി തരംതിരിക്കുന്ന പദമാണ് കുംഗ് ഫ്ളൂ. ഇത് ഏകദേശ കണക്കാണ്. യഥാര്‍ത്ഥ കണക്കുകള്‍ ഇതിനേക്കാള്‍ അധികം വരും. അടുത്തിടെ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന് കുംഗ് ഫ്ളൂ എന്ന പദം പരസ്യമായി ഉപയോഗിക്കുകയും ചെയ്തു. ചോപ്പ് ഫ്ളൂയി, റൈസ് റാബീസ് തുടങ്ങിയ വംശീയ പദങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉദ്ഭവിച്ചിട്ടുണ്ട്. വൈറസ് ബധിച്ചവരെ പരിഹസിക്കാനും ഇവര്‍ ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. 110 മില്യണ്‍ പോസ്റ്റുകളാണ് ചൈനീസ് ആപ്പായ ടിക് ടോക്കില്‍ പ്രത്യക്ഷപ്പെട്ടത്. ഇതെല്ലാം വംശീയ ചുവയുള്ളതയായിരുന്നു
ചൈനീസ് കൊറോണവൈറസ് എന്ന ഹാഷ്ടാഗിലാണ് ടിക് ടോക്കില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് വൈറസ് എന്ന വിശേഷിപ്പിച്ചതും ഇക്കൂട്ടത്തില്‍ പ്രചരിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 72000 പോസ്റ്റുകളാണ് വുഹാന്‍ വൈറസ് എന്ന ഹാഷ്ടാഗില് വംശീയ പ്രചാരണം നടത്തുന്നത്. 10000 പേര് കുംഗ് ഫ്ളൂ എന്ന ടാഗും ഉപയോഗിക്കുന്നുണ്ട്. ചൈനയിലെ വുഹാനിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് 19 എന്നാണ് ലോകാരോഗ്യ സംഘടന ഇതിന് പേര് നല്‍കിയത്. ഏതെങ്കിലും വംശമായോ ദേശീയതയുമായോ ഇതിനെ കൂട്ടിക്കെട്ടാതിരിക്കാനായിരുന്നു ശ്രമം. ഇത്തരം വംശീയ പോസ്റ്റുകളെ വിലക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് സോഷ്യല്‍ മീഡിയ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications