Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്രാന്‍സില്‍ മുസ്ലിങ്ങള്‍ വെറുക്കപ്പെട്ടവരായി, ആരാധനാലയങ്ങള്‍ പോലും ആക്രമിയ്ക്കുന്നു

പാരിസ്: വളരെ ചുരുങ്ങിയ കാലത്തിനുള്ളിലാണ് ഫ്രഞ്ചുകാര്‍ക്കിടയില്‍ മുസ്ലിങ്ങള്‍ വെറുക്കപ്പെട്ടവാരായി മാറിയത്. മുസ്ലീം ആരാധനാലയങ്ങള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടത്തിയും അയല്‍ക്കാരായ മുസ്ലിങ്ങളെപ്പോലും ആക്രമിച്ച് ഇസ്ലാമോഫോബിയയുടെ വക്താക്കളായി മാറുകയാണ് ഫ്രാന്‍സ് ജനത. ഫ്രാന്‍സില്‍ നിന്ന് പുറത്ത് വരുന്ന ചില കണക്കുകള്‍ മുസ്ലിങ്ങള്‍ക്ക് അത്ര ശുഭകരമല്ല.

ഫ്രാന്‍സിലെ ഇസ്ലാമോഫോബിക് സംഭവങ്ങള്‍ ജനവരിയില്‍ 110 ശതമാനം വര്‍ധിച്ചുവെന്നാണ് നാഷണല്‍ ഒബ്‌സര്‍വേറ്ററി എഗൈന്‍സ്റ്റ് ഇസ്ലാമോഫോബിയ പറയുന്നത്. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ സംഘടന പുറത്ത് വിട്ടത്.

Muslim

ഷാര്‍ലി ഹെബ്ദോ ആക്രമണത്തിനും സൂപ്പര്‍മാര്‍ക്കറ്റ് ആക്രമണത്തിനും ശേഷം മുസ്ലിങ്ങള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ നൂറില്‍ അധികമാണ്. വളരെ കുറഞ്ഞ ദിവസത്തിനുള്ളിലാണ് ഇത്രയും അതിക്രമങ്ങള്‍ മുസ്ലിങ്ങള്‍ക്കെതിരെ നടന്നത്. മാത്രമല്ല ജനവരി 16 ന് ഇസ്ലാം വിശ്വാസിയായ മുഹമ്മദ് അല്‍ മകൗലി എന്നയാളെ അയല്‍ക്കാരനായ ഫ്രഞ്ചുകാരന്‍ നിഷ്‌കരുണം കുത്തിക്കൊന്നു.

ഭാര്യയുടേയും പിഞ്ചുകുഞ്ഞിന്റെയും മുന്നില്‍ വച്ചാണ് മകൗലി കൊല്ലപ്പെട്ടത്. ഇപ്പോഴും മുസ്ലീം ആരാധനാലയങ്ങള്‍ക്ക് നേരെയും ഒറ്റപ്പെട്ട അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. ഇസ്ലാമോഫോബിക് ആക്രമണങ്ങളെ ഫ്രാന്‍സ് പ്രസിഡന്റ് അപലപിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+