കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മെസി ആരാധകര്‍ക്ക് ഇരട്ടി സന്തോഷം'; അര്‍ജന്റീനയുടെ കറന്‍സിയില്‍ താരത്തിന്റെ ചിത്രം, റിപ്പോര്‍ട്ട്

Google Oneindia Malayalam News

2022ലെ ഫുട്‌ബോള്‍ ലോകകപ്പ് അര്‍ജന്റീന സ്വന്തമാക്കിയതോടെ ക്യാപ്റ്റന്‍ ലയണല്‍ മെസി ലോകത്തെ ഏറ്റവും മികച്ച കളിക്കാരുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഫൈനലില്‍ ഫ്രാന്‍സിനെ തകര്‍ത്ത് കൊണ്ടാണ് അര്‍ജന്റീന ലോകകപ്പ് കിരീടം ചൂടിയത്. തന്റെ 36ാം വയസില്‍ രാജ്യത്തിന് വേണ്ടി ലോകകപ്പ് സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് മെസി. കപ്പുമായി ടീം അംഗങ്ങള്‍ നാട്ടിലെത്തിയതിന് പിന്നാലെ അര്‍ജന്റീനിയന്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്.

1

റിപ്പബ്ലിക് ഓഫ് അര്‍ജന്റീനയുടെ സെന്‍ട്രല്‍ ബാങ്ക് മെസ്സിയെ ആയിരം പെസോ കറന്‍സി നോട്ടില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്‌തെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചരിത്രപരമായ ലോകകപ്പ് വിജയം ആഘോഷിക്കാന്‍ അര്‍ജന്റീനയുടെ റെഗുലേറ്റര്‍ ബാങ്ക് ഒരു മീറ്റിംഗ് നടത്തിയന്നെ് സാമ്പത്തിക ദിനപത്രമായ എല്‍ ഫിനാന്‍സിയറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2

യോഗത്തില്‍ ആദ്യം തമാശ രൂപേണയാണ് നിര്‍ദ്ദേശം ഉയര്‍ന്നതെങ്കിലും യോഗത്തില്‍ പങ്കെടുത്ത പ്രധാന ഉദ്യോഗസ്ഥര്‍ ഈ നിര്‍ദ്ദേശത്തെ പിന്തുണച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന് പിന്നാലെ അര്‍ജന്റീനയുടെ കറന്‍സിയായ പെസോയില്‍ മെസിയുടെ മുഖം വച്ചുള്ള ഡമ്മി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

3

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, നോട്ടിന്റെ ഒരു ഭാഗത്താണ് മെസിയുടെ ചിത്രമുണ്ടാകുക. മറുവശത്ത് കോച്ച് സ്‌കെലോണി നയിക്കുന്ന ടീം അംഗങ്ങളുടെ ചിത്രമാണുണ്ടാകുക. 1978ല്‍ ടീം ആദ്യ ലോകകപ്പ് നേടിയ സമയത്ത് ഈ നേട്ടങ്ങളെ അനുസ്മരിപ്പിക്കുന്ന നാണയങ്ങള്‍ രാജ്യം പുറത്തിറക്കിയിരുന്നു.

4

ഖത്തര്‍ സ്‌റ്റേഡിയത്തില്‍ വസ്ത്രം അഴിച്ച യുവതി എവിടെ? അര്‍ജന്റീനയുടെ ആരാധികയ്ക്ക് എന്തുപറ്റിഖത്തര്‍ സ്‌റ്റേഡിയത്തില്‍ വസ്ത്രം അഴിച്ച യുവതി എവിടെ? അര്‍ജന്റീനയുടെ ആരാധികയ്ക്ക് എന്തുപറ്റി

2018ല്‍ ജോര്‍ജ്ജ് സാമ്പവോളിയുടെ പിന്‍ഗാമിയായി, ലയണല്‍ സ്‌കലോണി കോച്ചായി എത്തിയതോടെ 2021 കോപ്പ അമേരിക്ക കപ്പാണ് ആദ്യമായി സ്വന്തമാക്കിയത്. ഇപ്പോഴിതാ 2022ല്‍ ലോകകപ്പും അര്‍ജന്റീനയ്ക്ക് സ്വന്തം. ഇത്തനണത്തെ ലോകകപ്പില്‍ ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുമാണ് മെസി നല്‍കിയ സംഭാവന. വര്‍ഷങ്ങള്‍ കാത്തിരുന്ന് ലഭിച്ച ലോകകപ്പിന്റെ ആഘോഷത്തിലാണ് ഇന്ന് അര്‍ജന്റീന.

5

അടിച്ച് കയറിയത് എഎപി; പഞ്ചാബും എംസിഡിയും പിടിച്ചു, 7 എംപിമാരും: ബിജെപിക്കും കോണ്‍ഗ്രസിനും നഷ്ടംഅടിച്ച് കയറിയത് എഎപി; പഞ്ചാബും എംസിഡിയും പിടിച്ചു, 7 എംപിമാരും: ബിജെപിക്കും കോണ്‍ഗ്രസിനും നഷ്ടം

മൂന്നര പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് അര്‍ജന്റീന ലോകകപ്പ് കിരീടം ചൂടുന്നത്. ആവേശകരമായ മത്സരത്തിനാണ് ഞായറാഴ്ച ഖത്തര്‍ സാക്ഷ്യം വഹിച്ചത്. 23ാം മിനിറ്റില്‍ മെസിയും 36ാം മിനിറ്റില്‍ ഡി മരിയയും നേടിയ ഇരട്ട ഗോളിലാണ് അര്‍ജന്റീനിയന്‍ ആദ്യം മുന്നിലത്തിയത്. അധിക സമയത്ത് രണ്ട് ടീമുകളും ഓരോ ഗോള്‍ വീതം നേടിയെടുത്തതോടെ മത്സരം പെനാല്‍ട്ടി കിക്കിലേക്ക് അടുത്തു. ഷൂട്ടൗട്ടില്‍ മൂന്ന് കിക്കുകള്‍ ഫ്രാന്‍സ് പാഴാക്കിയപ്പോള്‍ അര്‍ജന്റീന എല്ലാ കിക്കുകളും ലക്ഷ്യത്തില്‍ എത്തിച്ച് കോലകപ്പ് കിരീടം ചൂടുകയായിരുന്നു.

English summary
Argentina may feature in Lional Messi's photos in Argentina's currency: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X