കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനികാഭ്യാസം ഇന്ത്യയെ അമ്പരപ്പിക്കാന്‍! പുതിയ വാദങ്ങളുമായി ചൈനീസ് മാധ്യമം, എല്ലാത്തിനും തെളിവ്!!

ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഏവിയേഷനും കരസേനയുമാണ് സൈനികാഭ്യാസം നടത്തിയത്

Google Oneindia Malayalam News

ദില്ലി: ഇന്ത്യയെ അമ്പരപ്പിക്കാന്‍ ചൈനീസ് സൈന്യം സൈനികാഭ്യാസം നടത്തിയെന്ന് അവകാശപ്പെട്ട് ചൈനീസ് മാധ്യമം. കഴിഞ്ഞ ആഴ്ച യുദ്ധ ടാങ്കുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് സൈനികാഭ്യാസം നടത്തിയെന്നാണ് ചൈനീസ് മാധ്യമം ഗ്ലോബല്‍ ടൈംസ് അവകാശപ്പെടുന്നത്.

ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഏവിയേഷന്‍, കരസേന എന്നിവയുള്‍പ്പെടെ പത്തോളം യൂണിറ്റുകളാണ് സൈനിക്യാഭ്യാസത്തില്‍ പങ്കെടുത്തതെന്നും ഗ്ലോബല്‍ ടൈംസ് അവകാശപ്പെടുന്നു. ചൈനീസ് സെന്‍ട്രല്‍ ടെലിവിഷനെ ഉദ്ധരിച്ചാണ് ഗ്ലോബല്‍ ടൈംസിന്‍റെ റിപ്പോര്‍ട്ട്. സിക്കിം സെക്ടറില്‍ ഇന്ത്യന്‍- ചൈനീസ് സൈന്യങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് ഗ്ലോബല്‍ ടൈംസിന്‍റെ റിപ്പോര്‍ട്ട്. പീപ്പിള്‍സ് ആര്‍മിയുടെ വെസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡാണ് സൈനികാഭ്യാസത്തിന് നേതൃത്വം നല്‍കിയതെന്നും ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളെ തുടര്‍ന്നാണ് സൈനികാഭ്യാസം നടത്തിയതെന്നുമാണ് മാധ്യമം ഉന്നയിക്കുന്ന വാദം.

ശ്രമം യുദ്ധഭൂമിയാക്കാനോ

ശ്രമം യുദ്ധഭൂമിയാക്കാനോ

സിക്കിം സെക്ടറില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം നടക്കുന്നതിനിടെ ഇന്ത്യയെ അമ്പരപ്പിക്കാന്‍ ലൈവായി സൈനികാഭ്യാസം നടത്തിയെന്നും ഡ‍ോക് ലയെ യുദ്ധഭൂമിയാക്കി മാറ്റാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഇതെന്നും ചൈന സെന്‍ട്രല്‍ ടെലിവിഷനെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 വീഡിയോ പുറത്തുവിട്ടു

വീഡിയോ പുറത്തുവിട്ടു

ചൈനീസ് സൈന്യം വെസ്റ്റേണ്‍ കമാന്‍ഡ‍ില്‍ നിന്ന് കുന്നുകളെ ലക്ഷ്യമാക്കി ടാങ്കുകള്‍ വെടിയുതിര്‍ക്കുന്നതിന്‍റെ അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും ഗ്ലോബല്‍ടൈംസ് പുറത്തുവിട്ടിട്ടുണ്ട്. ഹെലികോപ്റ്റററുകള്‍, മിസൈലുകള്‍ എന്നിവയും സൈനികാഭ്യാസത്തിന്‍റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സൈനികാഭ്യാസം ഇന്ത്യയെ അമ്പരപ്പിക്കുന്നതിന് വേണ്ടിയാണെന്ന് മറ്റ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

 ടിബറ്റില്‍ സൈനിക്യാഭ്യാസം

ടിബറ്റില്‍ സൈനിക്യാഭ്യാസം

സിക്കിം അതിര്‍ത്തി തര്‍ക്കം അയവില്ലാതെ തുടരുന്നതിനിടെ നേരത്തെ ടിബറ്റിലും ചൈന സൈനികാഭ്യാസം നടത്തിയിരുന്നു. ജൂലൈയിലെ ചൈനീസ് സൈന്യത്തിന്‍റെ സൈനികാഭ്യാസം സിസിടിവിയായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് സമാനമായ സംഭവമാണ് ഇപ്പോഴുണ്ടായിട്ടുള്ളത്. സിങ്കപ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചൈനീസ് മാധ്യമം ലിയാഞേ സോബാവോ എന്ന മാധ്യമത്തെ ഉദ്ധരിച്ചാണ് ഗ്ലോബല്‍ ടൈംസിന്‍റെ റിപ്പോര്‍ട്ടെന്നാണ് സൂചന.

ദിനങ്ങളെണ്ണി പ്രതിസന്ധി

ദിനങ്ങളെണ്ണി പ്രതിസന്ധി

സിക്കിം സെക്ടറിലെ ഡോക് ല അതിര്‍ത്തി തര്‍ക്കം മൂന്നാം മാസത്തിലേയ്ക്ക് കടന്നതോടെ വിഷയത്തില്‍ ഇന്ത്യന്‍ നിലപാടുകളെയും ഗ്ലോബല്‍ ടൈംസ് ആവര്‍ത്തിച്ച് വിമര്‍ശിക്കുന്നുണ്ട്. ഡോക് ലയില്‍ റോഡ് നിര്‍മിക്കാനുള്ള ചൈനീസ് സൈന്യത്തിന്‍റെ നീക്കങ്ങള്‍ ഇന്ത്യന്‍ സൈന്യം തടഞ്ഞതായിരുന്നു അതിര്‍ത്തി തര്‍ക്കത്തിന്‍റെ മൂലകാരണം. ഇന്ത്യ- ചൈന- ഭൂട്ടാന്‍ ട്രൈ ജംങ്ഷനിലെ റോഡ് നിര്‍മാണം ഇന്ത്യയ്ക്കും അതുപോലെ ഭൂട്ടാനും അംഗീകരിക്കാനാവുന്നതായിരുന്നില്ല. അതിനാല്‍ ഇന്ത്യയയ്ക്ക് പിന്നാലെ ഭൂട്ടാനും ചൈനീസ് നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു. ചൈനയ്ക്ക് പ്രദേശത്ത് പരമാധികാരമുണ്ടെന്ന വാദം ഇരു രാജ്യങ്ങളും തള്ളിക്കളയുകയും ചെയ്തു.

ഇന്ത്യ പിന്നോട്ടില്ല

ഇന്ത്യ പിന്നോട്ടില്ല

അതിര്‍ത്തി തര്‍ക്കത്തില്‍ സമവായത്തിലെത്തുന്നതിനായി ഇന്ത്യ മുന്നോട്ടുവച്ച നിര്‍ദേങ്ങള്‍ ഒന്നും പാലിക്കാന്‍ തയ്യാറാവാതിരുന്ന ചൈന ഇന്ത്യ ഡോക് ലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് നില്‍‌ക്കുകയാണ്. ഇരു സൈന്യങ്ങളേയും പിന്‍വലിച്ച് നയതന്ത്ര ചര്‍ച്ചകള്‍ ആവാമെന്ന് ഇന്ത്യ മുന്നോട്ടുവച്ച നിര്‍ദേശവും ചൈന തള്ളിക്കളയുകയായിരുന്നു.

 ലഡാക്കില്‍ ചൈനീസ് നീക്കം

ലഡാക്കില്‍ ചൈനീസ് നീക്കം

ലഡാക്കിലെ പാന്‍ഗോങ് തടാകത്തിന് മൂന്നില്‍ രണ്ട് ഭാഗവും ചൈനീസ് നിയന്ത്രണത്തിലാണ്. ഒരു ഭാഗത്തിന്‍റെ നിയന്ത്രണം മാത്രമാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തേയ്ക്ക് ചൈനീസ് സൈന്യം കടന്നുകയറിയതാണ് ഇരുസൈന്യങ്ങളും നേരിട്ട് കൊമ്പുകോര്‍ക്കുന്നതിലേയ്ക്ക് നയിച്ചത്. ഇന്ത്യയില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടക്കുന്നതിനിടയിലായിരുന്നു ചൈനീസ് സൈന്യത്തിന്‍റെ പ്രകോപനം. ഇരു സൈന്യങ്ങളും തമ്മില്‍ കല്ലെറിയുന്നതിന്‍റേയും മറ്റും ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായത്.

കല്ലേറും കൈക്കരുത്തും

കല്ലേറും കൈക്കരുത്തും

ഡോക് ലയില്‍ ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍ നില്‍ക്കുന്നതിനിടെ ലഡാക്കില്‍ ഇരുസൈനികരും നേരിട്ട് ഏറ്റുമുട്ടി. ഇന്ത്യന്‍ അതിര്‍ത്തിയില്‍ കയറിയ ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈനികര്‍ ചെറുത്തുനില്‍ക്കുകയായിരുന്നു. ലഡാക്കിലെ പാന്‍ഗോങ് തടാകത്തിനടത്താണ് സംഭവം.

പരസ്പരം ഏറ്റുമുട്ടി

പരസ്പരം ഏറ്റുമുട്ടി

ചൈനീസ് സൈന്യങ്ങള്‍ ലഡാക്കില്‍ പരസ്പരം ഏറ്റുമുട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പ്രതിരോധ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോയുടെ ആധികാരികത സൈന്യം സ്ഥിരീകരിച്ചിട്ടില്ല. സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ ലഡാക്കില്‍ ഏറ്റുമുട്ടിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ഈ സംഭവത്തിന്റെ വീഡിയോ പുറത്തുവരുന്നത് ഇപ്പോള്‍ മാത്രമാണ്. പരസ്പരം ചവിട്ടുന്നതിന്റെയും പഞ്ച് ചെയ്യുന്നതിന്റെയും രംഗങ്ങള്‍ വീഡിയോയിലുണ്ട്. ചവിട്ടുകൊണ്ട് സൈനികര്‍ വീഴുന്നതും വീഡിയോയില്‍ കാണാം. ശേഷം ഇരുവിഭാഗവും ശക്തമായ കല്ലേറും നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

 ഇന്ത്യ ചെറുത്തു തോല്‍പ്പിച്ചു

ഇന്ത്യ ചെറുത്തു തോല്‍പ്പിച്ചു

ഇരു സൈന്യങ്ങളും നേര്‍ക്കുനേര്‍ പോരാടുന്ന സംഭവങ്ങള്‍ ഉണ്ടാവാറില്ലെങ്കിലും കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ഇരു സൈന്യങ്ങളും പരസ്പരം കൊമ്പുകോര്‍ത്തിരുന്നു. ഇന്ത്യന്‍ സൈന്യം അതീവ ഗൗരവത്തോടെയാണ് വിഷയം കാണുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ ചെറുത്ത് നില്‍പ്പിനെ തുടര്‍ന്ന് ചൈനീസ് സൈന്യം പിന്‍വാങ്ങുകയായിരുന്നു. എന്നാല്‍ ദോക്ലാമിലെ സംഭവങ്ങളുമായി ലഡാക്കിലെ സംഘര്‍ഷത്തിന് ഡോക് ല സംഭവവുമായി ബന്ധമില്ലെന്ന് രവീഷ് കുമാര്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ ഇരുരാജ്യങ്ങളും തമ്മില്‍ തുറന്ന യുദ്ധത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്ക സൂചന നല്‍കിയിരുന്നു. എന്നാല്‍ ചൈന മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും യുദ്ധത്തിലേയ്ക്ക് നീങ്ങില്ലെന്നാണ് നയതന്ത്ര വിദഗ്ദര്‍ വ്യക്തമാക്കുന്നത്.

റോഡ് നിര്‍മാണത്തിന് ഇന്ത്യ

റോഡ് നിര്‍മാണത്തിന് ഇന്ത്യ

സിക്കിം സെക്ടറില്‍ ഡോക് ലയെ ചൊല്ലിയുള്ള അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കെ ഇന്ത്യ- ചൈന അതിര്‍ത്തിയിലെ റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തിവരികയാണ്. അതിര്‍ത്തിയിലെ 61 തന്ത്രപ്രധാനമായ റോഡുകളുടെ നിര്‍മ്മാണത്തില്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) കാലതാമസം വരുത്തുന്നുണ്ടെന്ന സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അടിയന്തിരമായി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കേന്ദ്രം ഉത്തരവിട്ടിട്ടുള്ളത്. പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ബിആര്‍ഒയ്ക്ക് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനുള്ള സാമ്പത്തികമായും ഭരണഘടനാപരവുമായ അധി കാരങ്ങള്‍ നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അധിക ഫണ്ട് അനുവദിച്ചു

അധിക ഫണ്ട് അനുവദിച്ചു

നേരത്തെ അതിര്‍ത്തിയിലെ റോഡ് നിര്‍മാണത്തിന് 10.5 കോടി മാത്രമാണ് അനുവദിച്ചിരുന്നതെങ്കില്‍ സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി ചെലവഴിക്കാനും ബിആര്‍ഒക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. നൂറ് കോടിയില്‍ ഇറക്കുമതിയ്ക്കും യന്ത്രങ്ങള്‍ വാങ്ങുന്നതിനുമായാണ് തുക അനുവദിച്ചിട്ടുള്ളത്.

English summary
he Chinese People's Liberation Army last week conducted live-fire drills that saw the use of tanks and helicopters, according the state-run daily Global Times.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X