ഏഷ്യയിലെ അതിസമ്പന്നയ്ക്ക് പണി കിട്ടി; സ്വത്ത് പാതിയായി കുറഞ്ഞു, നഷ്ടം 13 ബില്യണ്‍!!
ബെയ്ജിങ്: ഏഷ്യയിലെ നമ്പര്‍ വണ്‍ അതിസമ്പന്നയ്ക്ക് വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഈ വര്‍ഷം അവരുടെ സ്വത്ത് നേര്‍ പകുതിയായി കുറഞ്ഞിരിക്കുകയാണ്. ചൈനീസ് കോടീശ്വരി യാങ് ഹുയാനാണ് ഈ പ്രതിസന്ധിയിലേക്ക് വീണിരിക്കുന്നത്. ഇവര്‍ക്ക് 24 മില്യണിന്റെ ആസ്തിയുണ്ടായിരുന്നു. ഇത് 11 ബില്യണായിട്ടാണ് കുറഞ്ഞത്. അതായത് നഷ്ടമായിരിക്കുന്നത് 13 ബില്യണാണ്.

ചൈന ചരിത്രത്തിലൊന്നുമില്ലാത്ത തരത്തില്‍ പ്രോപ്പര്‍ട്ടി പ്രതിസന്ധി നേരിടുകയാണ്. ഭവന ഇടപാടുമായി ബന്ധപ്പെട്ട പ്രതിസന്ധി ചൈനയുടെ സാമ്പത്തിക മേഖലയെ തളര്‍ത്തിയിരിക്കുകയാണ്. അതില്‍ തകര്‍ന്ന് തരിപ്പണമായവരില്‍ യാങ് ഹുയാനും ഉണ്ട്.
ചൈന ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ ഗാര്‍ഡന്‍ ഹോള്‍ഡിങ്‌സ് യാങിന്റേതാണ്. ഇവരാണ് ഏറ്റവും കൂടുതല്‍ ഭൂഇടപാടുകള്‍ നടത്താറുണ്ട്. യാങ് ഹുയാന്റെ സ്വത്ത് പിതാവ് യാങ് ഗ്വാക്കിയാങില്‍ നിന്ന് കൈമാറി ലഭിച്ചതാണ്. ഗ്വാഡോങ് മേഖലയില്‍ ഈ കമ്പനി ആരംഭിക്കുന്നത് യാങിന്റെ പിതാവാണ്. ഗാര്‍ഡന്റെ ഓഹരികള്‍ തകര്‍ന്ന് താഴോട്ട് വീണുകൊണ്ടിരിക്കുകയാണ്.
ഈ വര്‍ഷം പകുതിയായപ്പോഴേക്ക് തന്നെ അവരുടെ ഓഹരിയുടെ മൂല്യം പകുതിയായി ഇടിഞ്ഞിരിക്കുകയാണ്. വീടുകള്‍ക്കൊന്നും പഴയ മൂല്യമില്ലാത്തത് റിയല്‍ എസ്റ്റേറ്റ് മേഖലയെ തന്നെ തകര്‍ത്തിരിക്കുകയാണ്. വീടുകളോ സ്ഥലമോ വാങ്ങാന്‍ ആളുകള്‍ക്ക് താല്‍പര്യമില്ല.
കൈയ്യില്‍ കാശില്ലാതെ ചൈനക്കാര്‍ ബുദ്ധിമുട്ടുകയാണ്. അതോടെ വീടോ സ്ഥലമോ വാങ്ങാന്‍ പലരും താല്‍പര്യപ്പെടുന്നില്ല. അതേസമയം കടക്കെണിയില്‍പ്പെട്ട് പല ഡെവലപ്പര്‍മാരും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ്. ചൈനീസ് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം അത്രത്തോളം വലുതാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
അതേസമയം സമ്പത്തില്‍ പാതി നഷ്ടപ്പെട്ടിട്ടും ഹുയാന്‍ തന്നെയാണ് ഏഷ്യയിലെ സമ്പന്നയായ സ്ത്രീ. എന്നാല്‍ ഇങ്ങനൊരു തിരിച്ചടി നേരിട്ടത് ചൈനയിലെ തന്നെ കോടീശ്വരികളുമായുള്ള സ്വത്ത് വ്യത്യാസത്തെ വല്ലാതെ കുറച്ചിരിക്കുകയാണ്. രണ്ടാമതുള്ള ഫാന്‍ ഹോങ് വെയുമായി വെറും നൂറ് മില്യണിന്റെ വ്യത്യാസം മാത്രമാണ് ഇപ്പോള്‍ യാങിനുള്ളത്.
ഫാന്‍ ഹോങ് വെ ഹെങ്‌ലി പെട്രോകെമിക്കലിന്റെ ഉടമ കൂടിയാണ്. കെമിക്കല്‍ ഫൈബര്‍ നിര്‍മാതാക്കളായ ഈ കമ്പനി. ഡിസംബറില്‍ കടക്കെണിയിലായിരുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനി എവര്‍ഗ്രാന്‍ഡെ വലിയ കുടിശ്ശിക വരുത്തിയിരുന്നു. തിരിച്ചടയ്ക്കാന്‍ സാധിക്കാത്ത നിലയിലാണ് അവര്‍. ഇതിന് പിന്നാലെ നിരവധി കമ്പനികള്‍ ഇത്തരത്തില്‍ കടക്കാരില്‍ നിന്ന് സംരക്ഷണം തേടിയിരുന്നു. കൈസ, ഷിമാവോ പോലുള്ള പ്രമുഖ ഗ്രൂപ്പുകളും ഇതിലുണ്ടായിരുന്നു.
വീട് നിര്‍മിക്കുന്നവരും വാങ്ങാനൊരുങ്ങുന്നവരും പണം അടയ്ക്കില്ലെന്ന നിലപാടിലാണ്. കൃത്യസമയത്ത് വീടുപണികള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെങ്കില്‍ വീട് വേണ്ട എന്നാണ് നിലപാട്. വലിയ കടബാധ്യതയെ തുടര്‍ന്ന് ഓഹരികള്‍ പതിമൂന്ന് ശതമാനം വിലക്കുറവില്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചു. 361 മില്യണ്‍ സ്വരൂപിക്കാനുള്ള ശ്രമത്തിലായിരുന്നു അവര്‍. കമ്പനിയുടെ വിദേശത്തെ കടങ്ങള്‍ അടച്ചുതീര്‍ക്കാനായിരുന്നു ഈ പണം. കടബാധ്യതകളെ തുടര്‍ന്ന് ഇനിയും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ചൈനയില്‍ തകരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications