അസാം മഴദുരിതം 7.2 ലക്ഷത്തോളം ആളുകളെ ബാധിച്ചു; ആറ് പുതിയ മരണങ്ങൾ
ഗുവാഹത്തി; അസാമിലെ പ്രളയത്തിൽ രണ്ട് കുട്ടികൾ അടക്കം ആറ് മരണം കൂടി പുതിയതായി രേഖപ്പെടുത്തി. നാഗോൺ ജില്ലയിലെ കാമ്പൂർ റവന്യൂ സർക്കിളിൽ മുങ്ങിയാണ് ഇതിൽ നാല് പേരും മരിച്ചത്. ഹൊജായ് ജില്ലയിലെ ഡോബോക്കയിൽ ഒരാളും കച്ചാറിലെ സിൽച്ചാറിൽ ഒരു കുട്ടിയും വെള്ളപ്പൊക്കത്തിൽ മരിച്ചു. ഇതോടെ ഈ വർഷം വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അസമിൽ മരിച്ചവരുടെ എണ്ണം 24 ആയി.
അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ (എഎസ്‌ഡിഎംഎ) കണക്കനുസരിച്ച് നിലവിൽ 22 ജില്ലകളിലായി 7.2 ലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. ബാർപേട്ട, ബിശ്വനാഥ്, കച്ചാർ, ദരാംഗ്, ഗോൾപാറ, ഗോലാഘട്ട്, ഹൈലകണ്ടി, ജോർഹട്ട്, കാംരൂപ്, കർബി ആംഗ്ലോങ് വെസ്റ്റ്, കരിംഗഞ്ച്, ലഖിംപൂർ, മജുലി, മോറിഗാവ്, നാഗോൻഡൽ, സോനിത്പൂർ എന്നീ ജില്ലകളിലെല്ലാം തന്നെ പ്രളയം വൻ നാശനഷ്ടം വിതച്ചിട്ടുണ്ട്. നാഗോണിലാണ് ഏറ്റവും കൂടുതൽ ആളുകളെ പ്രളയം ബാധിച്ചത്. ഏകദേശം 3.46 ലക്ഷം പേർ ഇവിടെ പ്രളയത്താൽ ബുദ്ധിമുട്ടി. കച്ചാർ ജില്ലയിൽ 2.29 ലക്ഷത്തിലധികം ആളുകളേയും ഹോജായ് ജില്ലയിൽ 58,300-ലധികം ആളുകളേയും പ്രളയം ബാധിച്ചു.

ശനിയാഴ്ച വരെ സംസ്ഥാനത്തെ 31 ജില്ലകളിലായി 6.8 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചിരുന്നു. നിലവിൽ 2,095 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണെന്നും 95,473.51 ഹെക്ടർ കൃഷി നാശം സംഭവിച്ചിട്ടുണ്ടെന്നും ആണ് എഎസ്ഡിഎംഎ അറിയിച്ചു. എട്ട് ജില്ലകളിലായി 421 ദുരിതാശ്വാസ ക്യാമ്പുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. 18,626 കുട്ടികളടക്കം 91,518 പേർ ഇവിടെ അഭയം പ്രാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് ഇതുവരെ 253 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. ബാർപേട്ട, ധുബ്രി, ദിബ്രുഗഡ്, ഗോൾപാറ, കാംരൂപ് മെട്രോപൊളിറ്റൻ, മോറിഗാവ്, നൽബാരി, ഉദൽഗുരി തുടങ്ങിയ ജില്ലകളിൽ വൻ മണ്ണിടിച്ചിൽ ഉണ്ടായതായും ബുള്ളറ്റിൻ പറയുന്നു. സംസ്ഥാനത്തുടനീളം റോഡുകൾ, പാലങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കും നാശമുണ്ടായി.
ബ്രഹ്മപുത്രയുടെ പോഷകനദികളായ ധരംതുൽ, കാംപൂർ എന്നിവിടങ്ങളിലെ കോപിലി, നംഗ്ലമുരഘട്ടിലെ ദിസാങ് എന്നിവ അപകടരേഖയ്ക്ക് മുകളിൽ കര കവിഞ്ഞ് ഒഴുകുകയാണ്. ഇവിടെ താമസിക്കുന്ന ജനങ്ങളും വലിയ ജാ ഗ്രതയിലാണ്. അതിനിടെ, വടക്കുകിഴക്കൻ സംസ്ഥാനത്തെ ദേശീയപാതകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ താൻ ഡൽഹിയിൽ എൻഎച്ച്എഐ ചെയർപേഴ്സൺ അൽക ഉപാധ്യായയുമായി ചർച്ച നടത്തിയതായി അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. "വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ബാധിച്ച ദേശീയ പാതകളുടെ അടിയന്തര അറ്റകുറ്റപ്പണികൾക്കും നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും ഞാൻ ഊന്നൽ നൽകി," അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications