Get Updates
Get notified of breaking news, exclusive insights, and must-see stories!

സെലിന്‍സ്‌കിയെ വധിക്കാന്‍ ശ്രമം, പരാജയപ്പെട്ടു, കൊല്ലാനെത്തിയത് ചെച്‌നിയയിലെ കാദിറോവിറ്റ്‌സികള്‍

കീവ്: യുക്രൈന്‍ ഭയന്ന പോലെ സംഭവിച്ചത്. പ്രസിഡന്റ് വ്‌ളാദിമിര്‍ സെലിന്‍സ്‌കിക്കെതിരെ വധശ്രമം. എന്നാല്‍ യുക്രൈന്‍ സുരക്ഷ സംഘം അത് പരാജയപ്പെടുത്തി. ആക്രമണ ശ്രമത്തെ കുറിച്ച് മുന്‍കൂട്ടി അറിഞ്ഞത് കൊണ്ടാണ് ശ്രമം പരാജയപ്പെട്ടത്. റഷ്യയുടെ സുരക്ഷാ ഏജന്‍സി എഫ്എസ്ബിയാണ് ഈ ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്. അതേസമയം ആക്രമിക്കാന്‍ തീരുമാനിച്ചത് കൊടും കുറ്റവാളികളായ കൊലയാളി സംഘമായ കാദിറോവിറ്റ്‌സ്‌കിയാണ്. ചെച്‌നിയയിലെ പാരാമിലിട്ടറി സൈന്യമാണിത്. ഇവരാണ് സെലിന്‍സ്‌കിയെ വധിക്കാന്‍ എത്തിയത്. നേരത്തെ തന്നെ നാനൂറ് പേര്‍ അടങ്ങുന്ന കൊലയാളി സംഘം യുക്രൈന്‍ പ്രസിഡന്റിനെ വധിക്കാന്‍ കീവിലെത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

1

റഷ്യയാണ് ഈ ശ്രമത്തിന് പിന്നിലെന്ന് യുക്രൈന്‍ സംശയിക്കുന്നുണ്ട്. ഭരണത്തെ അട്ടിമറിക്കാന്‍ സെലിന്‍സ്‌കിയെ വധിക്കുന്ന കാര്യം റഷ്യ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വധശ്രമം തകര്‍ത്തതായി യുക്രൈന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍-പ്രതിരോധ കൗണ്‍സില്‍ സെക്രട്ടറി ഒലെസ്‌കി ഡാനിലോവ് പറഞ്ഞു. അതേസമയം കൊലപ്പെടുത്താന്‍ എത്തിയവരെ വധിച്ചതായി ഡാനിലോവ് വ്യക്തമാക്കി. കാദിറോവിറ്റുകള്‍ ഞങ്ങളുടെ പ്രസിഡന്റിനെ വധിക്കാനെത്തുമെന്ന കാര്യം മുന്‍കൂട്ടി അറിഞ്ഞിരുന്നു. അതൊരു സ്‌പെഷ്യല്‍ ഓപ്പറേഷനായിരുന്നു. എഫ്എസ്ബി ഈ വിവരം ഞങ്ങള്‍ക്ക് കൈമാറിയിരുന്നു. അതുകൊണ്ട് ഇവരെ വധിക്കാന്‍ സജ്ജമായി ഇരുന്നതായി ഡാനിലോവ് പറഞ്ഞു.

എഫ്എസ്ബിയില്‍ നിന്നാണ് ഞങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിച്ചത്. ഈ യുദ്ധത്തില്‍ പങ്കെടുക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ലായിരുന്നു. അവരോട് നന്ദി പറയുന്നു. കാദിറോവിന്റെ ഉന്നത സംഘത്തെയാണ് ഞങ്ങള്‍ തകര്‍ത്തതെന്നും ഡാനിലോവ് വ്യക്തമാക്കി. റംസാന്‍ കാദിറോവാണ് ഈ പാരാസൈന്യത്തെ യുക്രൈനിലേക്ക് അയച്ചത്. ചെച്‌നിയയുടെ തലവനാണ് അദ്ദേഹം. അതേസമയം റഷ്യയോട് കൂറുള്ള വ്യക്തിയുമാണ്. വ്‌ളാദിമിര്‍ പുടിനുമായി അടുത്ത സൗഹൃദവും കാദിറോവിനുണ്ട്. രണ്ട് ഗ്രൂപ്പുകളായിട്ടാണ് കാദിറോവുകള്‍ ഉള്ളത്. ഒന്ന് ഗോസ്‌തോമലില്‍ വെച്ച് ഞങ്ങള്‍ തകര്‍ത്തു. മറ്റൊന്ന് വലിയ പ്രശ്‌നങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുകയാണെന്ന് ഡാനിലോവ് പറഞ്ഞു.

റഷ്യയുടെ ടാര്‍ഗറ്റ് നമ്പര്‍ വണ്ണാണ് താനെന്ന് സെലെന്‍സ്‌കി പറയുന്നു. റഷ്യ പലതരത്തില്‍ ജനങ്ങള്‍ക്കിടയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നുണ്ടെന്ന് സെലിന്‍സ്‌കി പറഞ്ഞിരുന്നു. തന്നെയും കുടുംബത്തെയും ലക്ഷ്യമിട്ടാണ് കൊലയാളി സംഘം കീവിലെത്തിയതെന്ന് സെലിന്‍സ്‌കി പറഞ്ഞിരുന്നു. അതേസമയം യുഎസ്സ് യുക്രൈനില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സഹായിക്കാമെന്ന് സെലിന്‍സ്‌കിയെ അറിയിച്ചിരുന്നു. വധഭീഷണിയെ തുടര്‍ന്നായിരുന്നു ഈ ഓഫര്‍. എന്നാല്‍ താന്‍ രാജ്യം വിട്ട് എങ്ങോട്ടുമില്ലെന്ന നിലപാടാണ് സെലിന്‍സ്‌കി സ്വീകരിച്ചത്.

ഇവിടെയാണ് യുദ്ധം നടക്കുന്നത്. എനിക്ക് വെടിക്കോപ്പുകളാണ് ആവശ്യം. അല്ലാതെ മറ്റൊരിടത്തേക്കുള്ള യ്ാത്രയല്ലെന്നും സെലിന്‍സ്‌കി പറഞ്ഞിരുന്നു. അതേസമയം യുഎസ് സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം പുടിനെ വധിക്കാനായി പരസ്യമായി ആഹ്വാനം ചെയ്തിരിക്കുകയാണ്. റഷ്യയില്‍ ചെന്ന് ആരെങ്കിലും പുടിനെ വധിച്ചാല്‍ മാത്രമേ ഈ യുദ്ധം അവസാനിക്കൂ എന്നും ഗ്രഹാം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+