• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമിയില്‍ ഇടിച്ചിറങ്ങി ഛിന്നഗ്രഹം; കണ്ടെത്തിയത് മണിക്കൂറുകള്‍ മുമ്പ്, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഭൂമിയെ ഒരു ഛിന്നഗ്രഹവും അടുത്ത നൂറ് കൊല്ലത്തേക്ക് ഇടിക്കില്ലെന്ന വാദം ശാസ്ത്രജ്ഞര്‍ ഉയര്‍ത്താറുണ്ട്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ഒരു ഛിന്നഗ്രഹം ഭൂമിയെ തകര്‍ക്കാനെത്തിയത്. ആ ദുരന്തം മിനുട്ടുകള്‍ കൊണ്ടാണ് വഴിമാറിയത്. ശാസ്ത്രജ്ഞര്‍ മാത്രം മനസ്സിലാക്കിയിരുന്ന ഇക്കാര്യം ഒടുവില്‍ പുറത്തുവന്നിരിക്കുകയാണ്. ഇടിച്ചിരുന്നെങ്കില്‍ ഭൂമി ചിതറി തെറിച്ച് പോവുമായിരുന്നു.

ഇനിയൊരു കൂട്ടിയിടിയെ കൂടി താങ്ങാനുള്ള ഭൂമിക്ക് ഇല്ല. മുമ്പ് അതുപോലെ ഉല്‍ക്കാശിലയടക്കം പതിച്ചപ്പോഴാണ് ഭൂമിയില്‍ നിന്ന് ദിനോസറുകള്‍ അടക്കം ഇല്ലാതായത്. എന്നാല്‍ അതുപോലൊന്ന് ഇനി പതിച്ചാല്‍ മനുഷ്യര്‍ക്കും വംശനാശം സംഭവിക്കാം. അതുപോലൊന്ന് സംഭവിക്കുമായിരുന്നതാണ് കഴിഞ്ഞ ദിവസം വഴിമാറിയത്. വിശദമായ വിവരങ്ങളിലേക്ക്....

1

ഹോളിവുഡ് സിനിമകളിലൊക്കെ കാണുന്നത് പോലെയായിരുന്നു യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. കഴിഞ്ഞയാഴ്ച്ച ഭൂമിക്ക് നേരെ അതിവേഗത്തിലാണ് ആ ഛിന്നഗ്രഹം വന്നിരുന്നത്. ഒരു വാനനിരീക്ഷകനാണ് ഇത് കണ്ടെത്തിയത്. അരിസോണിയിലെ മൗണ്ട് ലേമന്‍ ഒബ്‌സര്‍വേറ്ററിയിലെ വാനശാസ്ത്രജ്ഞനായിരുന്നു ഡേവിഡ് റാങ്കിന്‍. ആ സമയം ജോലിക്കുണ്ടായിരുന്നത് കൊണ്ടാണ് ആ ഛിന്നഗ്രഹത്തെ കണ്ടെത്താന്‍ സാധിച്ചത്. ഒരുപക്ഷേ ഭൂമിയെ ഇടിച്ച് തെറിപ്പിക്കാന്‍ ഇവയ്ക്ക് സാധിക്കുമായിരുന്നു.

2

കാനഡയില്‍ ഇന്ത്യക്കാരന് രണ്ടാം ബമ്പര്‍; മൂന്ന് വര്‍ഷത്തെ ഇടവേളയില്‍ കിട്ടിയത് 75 ലക്ഷം, വൈറല്‍കാനഡയില്‍ ഇന്ത്യക്കാരന് രണ്ടാം ബമ്പര്‍; മൂന്ന് വര്‍ഷത്തെ ഇടവേളയില്‍ കിട്ടിയത് 75 ലക്ഷം, വൈറല്‍

അതേസമയം ഡേവിഡ് റാങ്കിന്റെ കണ്ടെത്തല്‍ മികച്ചതായിരുന്നെങ്കിലും, ഭൂമി തല്‍ക്കാലം സേഫായി തുടരുകയായിരുന്നു. ഇത് ഭൂമിയില്‍ ഇടിച്ചിറങ്ങുക തന്നെ ചെയ്തു. റാങ്കിന്‍ ഈ ഛിന്നഗ്രഹത്തെ കണ്ടെത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത് ഭൂമിയില്‍ പതിച്ചത്. പക്ഷേ വലിയ നാശനഷ്ടങ്ങളൊന്നും അതുകൊണ്ടുണ്ടായില്ല. 2022 ഡബ്ല്യുജെ1 എന്ന ഛിന്നഗ്രഹത്തെയാണ് റാങ്കിന്‍ കണ്ടെത്തിയത്. വെറും മണിക്കൂറുകളുടെ ഇടവേളയിലാണ് താന്‍ ആ ഛിന്നഗ്രഹത്തെ കണ്ടെത്തിയതെന്ന് റാങ്കിന്‍ പറഞ്ഞു.

3

Skin: ചര്‍മം ബോളിവുഡ് നടിമാരെ പോലെ തിളക്കമുള്ളതാക്കണോ? ഈ 6 കാര്യങ്ങള്‍ ദിവസവും മുടക്കരുത്

ഈ ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമിട്ട് വരുന്നതും, ഭൂമിയില്‍ പതിക്കുന്നതുമെല്ലാം കാനഡയിലെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മൂന്ന് മീറ്റ് വീതിയാണ് ഇതിനുള്ളത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഇത് ഭൂമിയിലേക്ക് വളരെ അപകടകരമായിട്ടാണ് വന്നിരുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു. സൗരയൂഥം രൂപപ്പെട്ടത്തിന് ശേഷമുള്ള മാലിന്യങ്ങള്‍ ചേര്‍ന്നാണ് ഛിന്നഗ്രങ്ങള്‍ രൂപപ്പെടുന്നത്. ഭൂമിയാണെങ്കില്‍ ഇത്തരം ഛിന്നഗ്രഹങ്ങളാണ് ചുറ്റപ്പെട്ടതാണ്.

4

ചൊവ്വയുടെയും വ്യാഴത്തിന്റെയും ഇടയിലുള്ള ഛിന്നഗ്രഹങ്ങളുടെ കൂട്ടത്തിലാണ് ഭൂമിയുള്ളത്. അതുകൊണ്ട് ഛിന്നഗ്രഹങ്ങളാല്‍ ഉണ്ടാവുന്ന അപകടത്തിന് സാധ്യത ഏറെയാണ്. നിലവില്‍ ഇവ ഗുരുത്വാകര്‍ഷണം ഫലം കാരണം ഭൂമിയില്‍ പതിക്കാതെ പോകുന്നതാണ്. എന്നാല്‍ ശാസ്ത്രജ്ഞര്‍ ഇവയെ നിരന്തരം നിരീക്ഷിക്കാറുമുണ്ട്. ഏത് സമയത്തും ഇവയില്‍ നിന്നുള്ള അപകടം സംഭവിക്കാമെന്നും ഇവര്‍ ഭയപ്പെടുന്നുണ്ട്. മുന്‍കൂട്ടി അറിഞ്ഞാല്‍ ഇവയെ വഴിതിരിച്ച് വിടാന്‍ ബഹിരാകാശ വാഹനങ്ങളെയും നാസ അടക്കം ഉപയോഗിക്കുന്നുണ്ട്.

5

2017ല്‍ 32 കോടി, അഞ്ചാം വാര്‍ഷികത്തില്‍ വീണ്ടും മിഷിഗണ്‍ യുവതിക്ക് 5 കോടിയുടെ ലോട്ടറി ബംപര്‍, വൈറല്‍2017ല്‍ 32 കോടി, അഞ്ചാം വാര്‍ഷികത്തില്‍ വീണ്ടും മിഷിഗണ്‍ യുവതിക്ക് 5 കോടിയുടെ ലോട്ടറി ബംപര്‍, വൈറല്‍

റാങ്കിന്‍ തന്റെ ഷിഫ്റ്റ് അന്നും പതിവ് പോലെയാണ് ആരംഭിച്ചത്. എന്നാല്‍ ഒരു ചെറിയ പാറകഷ്ണം പശ്ചിമഭാഗത്തെ ആകാശത്തിലൂടെ സഞ്ചരിക്കുന്നതായി റാങ്കിന്‍ കണ്ടെത്തുകയായിരുന്നു. ഇതൊരു വളരെ ചെറിയ ഛിന്നഗ്രഹമായിരുന്നു. ഇത് നേരെയായിരുന്നില്ല സഞ്ചരിച്ചത്. ഇതിന് രൂപമാറ്റവും സംഭവിച്ചിരുന്നു. പതിയെ ഈ ഛിന്നഗ്രഹം എങ്ങോട്ടാണ് സഞ്ചരിക്കുന്നതെന്ന് വ്യക്തമായി ഭൂമിയെ ലക്ഷ്യമിട്ടായിരുന്നു ഈ ഛിന്നഗ്രഹം സഞ്ചരിച്ചിരുന്നത്. ഇതോടെ ശാസ്ത്രജ്ഞര്‍ എല്ലാം ആശങ്കയിലാവുകയായിരുന്നു.

6

കൂടുതല്‍ പേര്‍ നിരീക്ഷണത്തിനായി എത്തുകയും ചെയ്തു. ഇത് എങ്ങനെ ഇത്രയും നേരം ശാസ്ത്രജ്ഞരുടെ കണ്ണുവെട്ടിച്ചുവെന്നും ചര്‍ച്ചയായി. എന്നാല്‍ കൂടുതല്‍ നിരീക്ഷണത്തില്‍ ഇത് വളരെ ചെറിയ ഛിന്നഗ്രഹമാണെന്ന് വ്യക്തമായി. ബഹിരാകാശത്ത് കണ്ടെത്തിയതില്‍ വെച്ചുള്ള ഏറ്റവും ചെറുതായിരുന്നു ഈ ഛിന്നഗ്രഹം. മൂന്നടിയാണ് ഇതിന് നീളമുണ്ടായിരുന്നത്. ഇതിന്റെ ചിത്രങ്ങള്‍ പ്ലാനറ്റ് സെന്ററിലേക്ക് റാങ്കിന്‍ അയച്ച് കൊടുക്കുകയായിരുന്നു. ഇത് അന്തരീക്ഷത്തില്‍ എത്തിയ ഉടനെ കത്തിയമര്‍ന്നാണ് ലണ്ടനിലെ ഒന്താരിയോയില്‍ പതിച്ചത്.

English summary
asteroid hits earth, but it found only hours before crash says scientists goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X