ഭൂമിയില്‍ സമ്പൂര്‍ണ നാശമുണ്ടാകും, ഇന്ത്യക്കും നാശം, രക്ഷപ്പെടുക ഈ രാജ്യങ്ങള്‍ മാത്രമെന്ന് പ്രവചനം
ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഒട്ടും ശുഭസൂചനയല്ല ഈ പ്രവചനം നല്‍കുന്നത്. എന്നാല്‍ കുറച്ച് രാജ്യങ്ങള്‍ രക്ഷപ്പെടുമെന്നാണ് ഇവര്‍ പ്രവചിക്കുന്നത്.
ലണ്ടന്‍: ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച പ്രവചനവുമായി ശാസ്ത്രജ്ഞര്‍. ലോകത്ത് വലിയ ദുരന്തം സംഭവിച്ചേക്കാമെന്നാണ് ഇവരുടെ പ്രവചനം. ആണവ ദുരന്തമാണ് ഇവര്‍ ഉണ്ടാകുമെന്ന് പ്രവചിക്കുന്നത്. ഇന്ന് പ്രബലരായി നില്‍ക്കുന്ന എല്ലാ രാജ്യങ്ങളും വലിയ തകര്‍ച്ച നേരിടാമെന്നാണ് ഇവര്‍ പ്രവചിക്കുന്നത്. അധികം വൈകാതെ തന്നെ ഇത് സംഭവിക്കുമെന്ന സൂചനകള്‍ ഇവര്‍ നല്‍കുന്നുണ്ട്.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഒട്ടും ശുഭസൂചനയല്ല ഈ പ്രവചനം നല്‍കുന്നത്. എന്നാല്‍ കുറച്ച് രാജ്യങ്ങള്‍ രക്ഷപ്പെടുമെന്നാണ് ഇവര്‍ പ്രവചിക്കുന്നത്. എന്തുകൊണ്ടാണ് അവര്‍ സുരക്ഷിതരായിരിക്കുന്നതെന്നും ഇവര്‍ വിശദീകരിക്കുന്നുണ്ട്. വിശദമായ വിവരങ്ങളിലേക്ക്.....

ആണവ സമ്പൂര്‍ണ നാശം
ആണവ പൊട്ടിത്തെറികളും, ആക്രമണങ്ങളും ഭാവിയില്‍ ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രവചനം. ആകെ കുറച്ച് പേര്‍ മാത്രമാണ് അതിലൂടെ രക്ഷപ്പെടുക. ഇന്ന് വന്‍ ശക്തികളായി കാണുന്ന പലരും തകര്‍ച്ച നേരിടും. കാരണം ലോകശക്തി അവരാണ്. ആദ്യം ഇവര്‍ ആക്രമിക്കപ്പെടാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്. അതുപോലെ മറ്റ് അന്തരീക്ഷ സാധ്യതകളും ഇവര്‍ക്ക് അനുകൂലമല്ല. അതുകൊണ്ട് തന്നെ ഇവര്‍ക്ക് അതിജീവിക്കുക പ്രയാസമായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു.

ഓസ്‌ട്രേലിയ സേഫായിരിക്കും
ഓസ്‌ട്രേലിയന്‍ ഭൂഖണ്ഡം ഈ ദുരന്തത്തെ അതിജീവിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രവചനം. ഈ വന്‍കരയിലുള്ളവര്‍ മാത്രമായിരിക്കും സമ്പൂര്‍ണ നാശത്തെ മറികടക്കുകയെന്നും ശാസ്ത്രജ്ഞര്‍ ഉറപ്പിച്ച് പറയുന്നു. ഓസ്‌ട്രേലിയ മാത്രമല്ല, ന്യൂസിലന്‍ഡും ആണവ നാശത്തെ അതിജീവിക്കാന്‍ കെല്‍പ്പുളള്ള രാജ്യമാണ്. നശിച്ച് പോകുന്ന മനുഷ്യവംശത്തെ വീണ്ടും പുനരുജീവിപ്പിക്കുന്നത് ഈ വന്‍കരയായിരിക്കുമെന്നും ശാസ്ത്രജ്ഞര്‍ ജേണല്‍ റിസ്‌ക് അനാലിസിസില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ചില ദ്വീപ് രാഷ്ട്രങ്ങള്‍ ഈ ദുരന്തത്തെ അതിജീവിക്കുമെന്നും, അവരുടെ ജനസമൂഹത്തിന് ആവശ്യത്തിനുള്ള ഭക്ഷണസാധനങ്ങള്‍ ഇതേ രാജ്യങ്ങള്‍ക്ക് ഉല്‍പ്പാദിപ്പിക്കാനാവുമെന്നുമാണ് പ്രവചനം.

മൂന്ന് സാധ്യതകള്‍
സൂര്യപ്രകാശം പോലും ഇല്ലാതാക്കുന്ന വന്‍ ദുരന്തമായിരിക്കും വരികയെന്നാണ് മുന്നറിയിപ്പ്. മൂന്ന് സാധ്യതകളാണ് ഇതിനുള്ളത്. ആദ്യത്തേത്ത് ആണവ യുദ്ധത്തിന്റെ രൂപത്തിലാവാം. അതല്ലെങ്കില്‍ സജീവ അഗ്നിപര്‍വതത്തിന്റെ ഭീകരമായ പൊട്ടിത്തെറിയാവാം. അതുമല്ലെങ്കില്‍ ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചിട്ടുള്ള തീഗോളമാവാം. മൂന്ന് സാധ്യതകളായാലും അത് ഭൂമിയെ തീവ്രമായി ബാധിക്കും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ അത് ബാധിക്കും. ഓസ്‌ട്രേലിയ ന്യൂസിലന്‍ഡ്, ഐസ്ലന്‍ഡ്, സോളമന്‍ ദ്വീപുകള്‍, വനോതു എന്നിവ ഇതിനെ അതിജീവിക്കാന്‍ കെല്‍പ്പുളളതായിരിക്കുമെന്നും ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു.

രക്ഷപ്പെടാന്‍ സാധ്യത ഇങ്ങനെ
വാലന്റൈന്‍സ് ദിനത്തില്‍ ഒന്ന് പ്രണയിച്ചാലോ, ഈ യാത്ര ഒഴിവാക്കരുത്, പോയാല്‍ കളറാകും
ദുരന്തമുണ്ടായാലും അതിനെ ജീവിക്കാന്‍ ഈ രാജ്യങ്ങളെ സഹായിക്കുന്നത് ചില ഘടകങ്ങളാണ്. അതിലൊന്നാണ് കാര്‍ഷിക ഉല്‍പ്പാദനം. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവ വിട്ടായിരിക്കും ഈ ആണവ ദുരന്തങ്ങളുണ്ടാവുക. ഓസ്‌ട്രേലിയയുടെ ഭക്ഷ്യവിതരണ മേഖല വളരെ വലുതാണ്. ലക്ഷകണക്കിന് ആളുകള്‍ക്കുള്ള ഭക്ഷണം അവര്‍ക്ക് ഉല്‍പ്പാദിപ്പിക്കാനാവും. ഇത് അവരുടെ ജനസംഖ്യയും കഴിഞ്ഞ് അധികമായി വരുന്ന ജനസംഖ്യയുടെ കാര്യമാണ്. ഓസ്‌ട്രേലിയയുടെ അടിസ്ഥാന സൗകര്യം, ഊര്‍ജത്തിലെ അധികോല്‍പ്പാദനം, ആരോഗ്യ മേഖലയിലെ മികവ്, പ്രതിരോധ ബജറ്റ് എന്നിവ അവരെ അതിജീവിക്കുന്നവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിക്കുന്നു.

ഓസ്‌ട്രേലിയ മുമ്പന്‍
ഓസ്‌ട്രേലിയക്ക് എതിരായി നില്‍ക്കുന്ന യാതൊരു കാര്യവും നിലവില്‍ ഇല്ല. ബ്രിട്ടനുമായും, അമേരിക്കയുമായും അവര്‍ക്ക് അടുത്ത സൈനിക ബന്ധങ്ങളുണ്ട്. ആണവ യുദ്ധം നടന്നാല്‍ അത് ചിലപ്പോള്‍ ഓസ്‌ട്രേലിയയെ ബാധിക്കും. ഇവിടെ ന്യൂസിലന്‍ഡിന് മുന്‍തൂക്കമുണ്ട്. അവര്‍ ആണവമുക്ത രാജ്യമാണ്. ഭക്ഷ്യോല്‍പ്പാദനത്തില്‍ ന്യൂസിലന്‍ഡും വളരെ മുന്നിലാണ്. അവര്‍ക്കും അത്തരം വെല്ലുവിളികളുണ്ടാവില്ല. ഏറ്റവും മോശം അവസ്ഥയിലും 61 ശതമാനം വിളനാശമാണ് ഉണ്ടാവുക. അത് സംഭവിച്ചാലും ന്യൂസിലന്‍ഡുകാര്‍ക്ക് ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കാനാവും. ചൈന, റഷ്യ, യുഎസ് എന്നിവരുടെ ഭക്ഷ്യ മേഖല 97 ശതമാനവും നശിക്കുമെന്നാണ് മുന്നറിയിപ്പ്.












Click it and Unblock the Notifications