• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിനിടെ ചൈനയെ ഞെട്ടിച്ച് ഭൂകമ്പം; 46 മരണം, നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു

Google Oneindia Malayalam News

ബീജിംഗ്: തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 46 പേര്‍ മരിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശക്തമായ ഭൂചലനം വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചില പ്രദേശങ്ങളില്‍ വൈദ്യുതി ഇല്ലാതാകുകയും ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സിചുവാന്‍ പ്രവിശ്യയിലെ കാങ്ഡിംഗ് നഗരത്തിന് 43 കിലോമീറ്റര്‍ (26 മൈല്‍) തെക്കുകിഴക്കായി 10 കിലോമീറ്റര്‍ താഴ്ചയില്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്.

1

പ്രവിശ്യാ തലസ്ഥാനമായ ചെങ്ഡുവിലെ കെട്ടിടങ്ങളെ ഭൂചലനം വിറപ്പിച്ചു. കര്‍ശനമായ കോവിഡ് ലോക്ക്ഡൗണിന് കീഴില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ അവരുടെ വീടുകളില്‍ ഒതുങ്ങി നില്‍ക്കുന്ന സമയത്താണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. മെഗാസിറ്റിയായ ചോങ്കിംഗിലും ഭൂചലനമുണ്ടായതായി പ്രദേശവാസികള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

2

ഭൂചലനം, വളരെ ശക്തമായി തോന്നി. താഴത്തെ നിലയിലുള്ള തന്റെ അയല്‍ക്കാരില്‍ ചിലര്‍ക്ക് ശക്തമായ അനുഭവപ്പെട്ടതായി പറഞ്ഞെന്ന് ഒരു പ്രദേശവാസി എ എഫ് പിയോട് പറഞ്ഞു. ചെങ്ഡു നിലവില്‍ പകര്‍ച്ചവ്യാധി നിയന്ത്രണത്തിലായതിനാല്‍, ആളുകള്‍ക്ക് അവരുടെ പാര്‍പ്പിട കോമ്പൗണ്ടുകള്‍ വിട്ടുപോകാന്‍ അനുവാദമില്ല, അതിനാല്‍ അവരില്‍ പലരും അവരുടെ മുറ്റത്തേക്ക് ഓടുകയായിരുന്നെന്നും അവര്‍ പറഞ്ഞു.

3

വെക്കേഷൻ അടിച്ചുപൊളിച്ച് രജിഷ വിജയൻ; ജർമ്മനി ചിത്രങ്ങൾ വൈറൽ

ഭൂചലനത്തെ തുടര്‍ന്ന് 10,000ത്തിലധികം ആളുകള്‍ താമസിക്കുന്ന പ്രദേശങ്ങളിലെ ടെലികമ്മ്യൂണിക്കേഷന്‍ ലൈനുകള്‍ വിച്ഛേദിക്കപ്പെട്ടു. സി സി ടി വി ദൃശ്യങ്ങളില്‍ കെട്ടിടങ്ങള്‍ പൂര്‍ണമായും തകരുന്നത് കാണാം. ചൈന ഭൂകമ്പ നെറ്റ്വര്‍ക്ക് സെന്റര്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ, ലുഡിംഗ് കൗണ്ടിയിലെ മലഞ്ചെരിവുകളില്‍ പാറകള്‍ ഇടിമുഴക്കുന്നതും റോഡരികിലെ ടെലിഫോണ്‍ വയറുകളില്‍ ഭൂചലനങ്ങള്‍ മൂലം പൊടിപടലങ്ങള്‍ ഉയര്‍ത്തുന്നതും കാണാം.

4

സമീപ പ്രദേശങ്ങളില്‍ നിരവധി തുടര്‍ചലനങ്ങള്‍ രേഖപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യു എസ് ജിഎസ് പ്രകാരം പ്രാരംഭ ഭൂകമ്പത്തിന് ഒരു മണിക്കൂറിനുള്ളില്‍ കിഴക്കന്‍ ടിബറ്റില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. നൂറുകണക്കിന് രക്ഷാപ്രവര്‍ത്തകരെ ഭൂകമ്പകേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ട്. ഓറഞ്ച് ജമ്പ്‌സ്യൂട്ടുകളില്‍ അഗ്‌നിശമന സേനാംഗങ്ങള്‍ ട്രക്കുകളില്‍ കയറുന്നതിന്റെയും പാറകളും മറ്റ് അവശിഷ്ടങ്ങളും നിറഞ്ഞ ഹൈവേയിലൂടെ സഞ്ചരിക്കുന്നതിന്റെയും ദൃശ്യങ്ങളില്‍ കാണാവുന്നതാണ്.

5

രക്ഷാപ്രവര്‍ത്തകരെ സഹായിക്കാന്‍ ആയിരത്തിലധികം സൈനികരെ അയച്ചതായി സിചുവാന്‍ സീസ്‌മോളജിക്കല്‍ അതോറിറ്റി അറിയിച്ചു. ആയിരക്കണക്കിന് ടെന്റുകളും പുതപ്പുകളും മടക്കാവുന്ന കിടക്കകളും അധികൃതര്‍ ദുരിതബാധിത പ്രദേശങ്ങളിലേക്ക് അയച്ചിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

6

ജീവന്‍ രക്ഷിക്കുന്നതിന് പ്രഥമ പരിഗണന നല്‍കണമെന്നും ദുരന്തബാധിത പ്രദേശങ്ങളിലെ ആളുകളെ രക്ഷിക്കാനും ജീവഹാനി കുറയ്ക്കാനും എല്ലാ ശ്രമങ്ങളും നടത്താനും പ്രസിഡന്റ് ഷി ജിന്‍പിംഗ് പ്രാദേശിക അധികാരികളോട് ആവശ്യപ്പെട്ടു. അതേസമയം, ചൈനയില്‍ ഭൂകമ്പങ്ങള്‍ വളരെ സാധാരണമാണ്, പ്രത്യേകിച്ച് രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്ത്.

7

ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാം, ഈ അഞ്ച് ഭക്ഷണങ്ങള്‍ പതിവാക്കൂ

2008ല്‍ സിചുവാന്‍ വെഞ്ചുവാന്‍ കൗണ്ടിയില്‍ 8.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ മരിക്കുകയും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. ജൂണില്‍ തെക്കുപടിഞ്ഞാറന്‍ ചൈനയിലുണ്ടായ രണ്ട് ഭൂകമ്പങ്ങളെത്തുടര്‍ന്ന് കുറഞ്ഞത് നാല് പേര്‍ കൊല്ലപ്പെടുകയും ഡസന്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

'ഇതൊക്കെ അറിയാന്‍ പണ്ട് മുത്തുച്ചിപ്പി ഉണ്ടായിരുന്നു; കേരളത്തിലെ വിദ്യാഭ്യാസം വട്ടപ്പൂജ്യം': മല്ലു എയറില്‍'ഇതൊക്കെ അറിയാന്‍ പണ്ട് മുത്തുച്ചിപ്പി ഉണ്ടായിരുന്നു; കേരളത്തിലെ വിദ്യാഭ്യാസം വട്ടപ്പൂജ്യം': മല്ലു എയറില്‍

English summary
At least 46 people were killed in a powerful earthquake in China on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X