Get Updates
Get notified of breaking news, exclusive insights, and must-see stories!

പോള്‍ കോക്‌സ് അന്തരിച്ചു... ഇന്ത്യന്‍ സിനിമയെ സ്‌നേഹിച്ച സംവിധായകന്‍...

സിഡ്‌നി: വിഖ്യാത സംവിധായകന്‍ പോള്‍ കോക്‌സ് അന്തരിച്ചു. 76 വയസായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഓസ്‌ട്രേലിയന്‍ ഡയറക്ടേഴ്‌സ് ഗില്‍ഡ് ആണ് ട്വറ്ററിലൂടെ പോള്‍ കോക്‌സിന്റെ മരണ വാര്‍ത്ത പുറം ലോകത്തെ അറിയിച്ചത്. ഓസ്‌ട്രേലിയന്‍ സ്വതന്ത്രസിനിമയുടെ പിതാവെന്നാണ് കോക്‌സ് അറിയപ്പെട്ടിരുന്നത്.

അര്‍ബുദം ജിവന്‍ കാര്‍ന്നു തിന്നുകൊണ്ടിരിക്കുമ്പോള്‍ ആത്മവിശ്വസത്തോടെ കോക്‌സ് തിരിച്ചു നടന്നു. മൂന്നു വര്‍ഷത്തിലേറെ ആശുപത്രികിടക്കിയില്‍ ആയിരുന്ന കോക്‌സ് മരണത്തിന്റെ നൂല്‍പാലത്തില്‍ ബാലന്‍സ് തെറ്റാതെ നടന്ന് ജീവിതത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.

Paul cox

1940ല്‍ നെതല്‍ലന്റിലാണ് കോക്‌സ് ജനിച്ചത്. ഫോട്ടോ ഗ്രാഫറായിരുന്നു കോക്‌സിന്റെ പിതാവ്. ക്യാമറകോളോടുള്ള സ്‌നേഹം സിനിമയായി വളര്‍ന്നു. അങ്ങിനെയാണ് കോസ് ഓസ്‌ട്രേലിയയിലേക്ക് എത്തിക്കുന്നത്. ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളുമെടുത്ത് ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നവയെ ദൃശ്യലോകത്തേക്കെത്തിച്ചു കോക്‌സ്. സ്വന്തം ജീവിതവും ആത്മസംഘര്‍ഷങ്ങളും കോക്‌സിന്റെ സിനിമകളില്‍ നിറഞ്ഞിരുന്നു.

പോള്‍ കോക്‌സിന് വൈകാരികമായി ഏറെ അടുപ്പമുണ്ട് ഇന്ത്യോടും കേരളത്തോടും. ലോകമെമ്പാടും സഞ്ചരിച്ച് അദ്ദേഹം സിനിമയുടെ പഠനങ്ങള്‍ നടത്തി. ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയും പരിണാമവും അദ്ദേഹം പഠിച്ചു. മലയാളത്തിലെ പ്രമുഖ സംവിധായകരായ അരവിന്ദന്‍, ജോണ്‍ എബ്രഹാം, ഷാജി എന്‍ കരുണ്‍ എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു കോക്‌സിന്. അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും കോക്‌സിന്റെ സാന്നിധ്യമുണ്ടായിരുന്നു. 2012ല്‍ കേരളത്തിന്റെ രാജ്യന്തര ചലച്ചിത്ര മേളയിലെ പുരസ്‌കാര സമിതി ചെയര്‍മാന്‍ അദ്ദേഹമായിരുന്നു.

ഇന്ത്യയുമായി ആത്മബന്ധമുണ്ടാകുന്നത് കല്‍ക്കത്യില്‍ വച്ചാണ്. കോക്‌സ് ആദ്യം വന്നത് കൊല്‍ക്കത്തയി ബംഗാളിനെകുറിച്ച് ഡോക്യുമെന്ററി ചെയ്യാനാണ്. രണ്ട് വര്‍ഷക്കാലം അവിടെയുണ്ടായിരുന്നു. ഇന്നസന്‍സ് എന്ന സിനിമയാണ് മലയാള സംവിധായകന്‍ ബ്ലസി പ്രണയമെന്ന ചിത്രമാക്കിയതെന്ന് വിവാദം പുകയുമ്പോള്‍ രാജ്യാന്തര ചലച്ചിത്ര മേളയിലെത്തിയ കോക്‌സ് ബ്ലസിക്ക് പരസ്യ പിന്തുണ നല്‍കി വിമര്‍ശകരുടെ വായടച്ചതും മലയാള സനിമാ ലോകത്തിന് മറക്കാനാവില്ല.

ഹോളിവുഡ് വിരുദ്ധനായിരുന്നു കോക്‌സ്. അമേരിക്കന്‍ സിനിമകളും അവരുടെ രീതികളും സിനിമയെന്ന കലയെ തെറ്റായ വഴിയിലേക്കാണ് നയിക്കുന്നതെന്നായിരുന്നു അദ്ദേഹം വാദിച്ചത്. കാന്‍സര്‍ രോഗത്തെ അതിജീവിച്ച സ്വന്തം ജീവിതകഥയെ അടിസ്ഥാനമാക്കി ''ഫോഴ്‌സ് ഓഫ് ഡെസ്റ്റിനി''യുടെ ചിത്രീകരണത്തിലായിരുന്നു പോള്‍ കോക്സ്.

ഓസ്‌ട്രേലിയയിലും ചൈനയിലുമായി നര്‍മ്മിക്കാനുദ്ദേശിച്ച ചിത്രത്തിന്റെ നിര്‍മ്മാണം അദ്ദേഹം കേരളത്തിലേക്കാക്കി. മലയാലിയായ ബേബി മാത്യു സോമതീരമാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. സിനിമയുടെ അവസാന ജോലികള്‍ പൂര്‍ത്തിയായി റിലീസിനൊരുങ്ങും മുമ്പ് അര്‍ബുദമെന്ന വില്ലന്‍ പോള്‍കോക്‌സിനെ ജീവിതത്തില്‍ നിന്ന് തിരികെ വിളിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+