Get Updates
Get notified of breaking news, exclusive insights, and must-see stories!

328 കോടി ബംപറടിച്ചു, യുവതിയെ തേടി ഫോണ്‍ വിളി, തട്ടിപ്പുകാരോട് സംസാരിക്കില്ലെന്ന് മറുപടി, വൈറല്‍

ലോട്ടറി അടിച്ച കാര്യം അപരിചിതര്‍ ആരെങ്കിലും വിളിച്ചറിയിച്ചാല്‍ എങ്ങനെയിരിക്കും. ഒരുപക്ഷേ നമ്മള്‍ അയാളെ സംശയിക്കും. ഇതൊരു തട്ടിപ്പല്ലേ എന്നായിരിക്കും നമ്മുടെ ചിന്ത.

australian lottery

സിഡ്‌നി: ജീവിതത്തില്‍ ഭാഗ്യം തേടിയെത്തിയാലും അത് മനസ്സിലാവാത്ത ചിലരുണ്ട്. അതവരുടെ ഭാഗ്യക്കേടാണെന്ന് പറയേണ്ടി വരും. ലോട്ടറി ബംപര്‍ അടിക്കുന്നവരുടെ കാര്യവും അങ്ങനെയാണ്. ചിലപ്പോള്‍ നമ്മുടെ കൈയ്യില്‍ ഉള്ള ടിക്കറ്റിന് കോടികള്‍ സമ്മാനം അടിച്ചിട്ടുണ്ടാവും. പക്ഷേ നമ്മള്‍ ആ ഫലം ചിലപ്പോള്‍ ആ നിമിഷം അറിഞ്ഞിട്ടുണ്ടാവില്ല.

പക്ഷേ ആ വിവരം അപരിചിതര്‍ ആരെങ്കിലും വിളിച്ചറിയിച്ചാല്‍ എങ്ങനെയിരിക്കും. ഒരുപക്ഷേ നമ്മള്‍ അയാളെ സംശയിക്കും. ഇതൊരു തട്ടിപ്പല്ലേ എന്നായിരിക്കും നമ്മുടെ ചിന്ത. കാരണം ലോട്ടറിയടിക്കുക എന്നത് നമ്മുടെ സ്വപ്‌നത്തില്‍ പോലും ഇല്ലാത്ത കാര്യമാണ്. അത്തരം ഒരു യുവതിയുടെ പെരുമാറ്റമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

ഞെട്ടിപ്പിക്കുന്ന തുക

ഞെട്ടിപ്പിക്കുന്ന തുക

ഓസ്‌ട്രേലിയന്‍ യുവതിക്കാണ് ആരും ഞെട്ടിപ്പോകുന്ന തുക ലോട്ടറിയടിച്ചത്. 40 മില്യണ്‍ യുഎസ് ഡോളറാണ് സമ്മാനമായി കിട്ടിയത്. 328 കോടിയില്‍ അധികം വരും ഈ തുക. എന്നാല്‍ ഇത്രയും വലിയ തുക ഈ യുവതിക്ക് അടിച്ചത് അവര്‍ അറിഞ്ഞിരുന്നില്ല. ഇവരെ ലോട്ടറി അധികൃതര്‍ വിളിച്ച് പറഞ്ഞിട്ടും ഇവര്‍ വിശ്വസിച്ചിരുന്നില്ല. അതുകൊണ്ട് സമ്മാനം വാങ്ങാനും ഇവര്‍ എത്തിയിരുന്നില്ല. ഇതിനെല്ലാം കാരണവുമുണ്ട്. ലോട്ടറി അടിച്ചുവെന്ന് പറയുന്നത് വലിയ തട്ടിപ്പാണെന്നാണ് ഇവര്‍ കരുതിയത്. അതുകൊണ്ടാണ് സമ്മാനം വാങ്ങാന്‍ പോവാതിരുന്നത്.

ഓസ്‌ട്രേലിയന്‍ ലോട്ടറിയിലൂടെ ഭാഗ്യം

ഓസ്‌ട്രേലിയന്‍ ലോട്ടറിയിലൂടെ ഭാഗ്യം

ഓസ്‌ട്രേലിയന്‍ ഫണ്ട് ദ ലോട്ട് ടിക്കറ്റിലാണ് യുവതിക്ക് രാജ്യത്തെ തന്നെ വമ്പന്‍ ലോട്ടറി സമ്മാനങ്ങളിലൊന്ന് അടിച്ചത്. ഇവരെ ലോട്ടറി അധികൃതര്‍ തുടരെ വിളിച്ചിരുന്നു. എന്നാല്‍ ആ വിളികളെല്ലാം ഇവര്‍ തള്ളിക്കളഞ്ഞു. ഫോണ്‍ പോലും ഇവര്‍ കട്ട് ചെയ്തു. എന്തൊക്കെ പറഞ്ഞിട്ടും സമ്മാനം വാങ്ങാന്‍ പോലും ഇവര്‍ പോയിരുന്നില്ല. ഫെബ്രുവരി രണ്ടിനാണ് ഒടുവില്‍ ഇവര്‍ സമ്മാനം വാങ്ങിയത്. പവര്‍ബോള്‍ ടിക്കറ്റായിരുന്നു ഇവര്‍ക്ക് സമ്മാനം അടിച്ചത്.

ജോലിക്ക് പോയപ്പോള്‍ കോള്‍

ജോലിക്ക് പോയപ്പോള്‍ കോള്‍

തുടര്‍ച്ചയായി കോളുകള്‍ ഇവരെ തേടി വന്നെങ്കിലും അതെല്ലാം ഒഴിവാക്കുകയായിരുന്നു ഈ യുവതി, നോര്‍ത്തേണ്‍ വിക്ടോറിയയിലെ എച്ചുക്കയിലെ താമസക്കാരിയാണ് ഇവര്‍. ഒടുവില്‍ കോളുകളുടെ ആധിക്യം കാരണമാണ് ഇതിന് മറുപടി നല്‍കാന്‍ തീരുമാനിച്ചത്. ഇന്ന് രാവിലെ ജോലിക്ക് പോയപ്പോഴാണ് അവരെ തേടി കോള്‍ വന്നത്. പക്ഷേ ലോട്ടറി അധികൃതര്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് യുവതിക്ക് വിശ്വസിക്കാനേ സാധിച്ചില്ല. ശരിക്കും തന്നെ ആരോ തട്ടിപ്പിന് ഇരയാക്കാന്‍ ശ്രമിക്കുകയാണെന്ന് കരുതിയത്. ഈ വാര്‍ത്ത കേട്ടപ്പോള്‍ തനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ലെന്ന് യുവതി പറഞ്ഞു.

വിശ്വസിക്കാന്‍ കുറച്ച് പ്രയാസമുണ്ട്

വിശ്വസിക്കാന്‍ കുറച്ച് പ്രയാസമുണ്ട്

വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല

തനിക്ക് ഇത്ര എത്ര പറഞ്ഞാലും വിശ്വസിക്കാനാവില്ലെന്ന് യുവതി പറയുന്നു. കുറച്ച് സമയം എടുക്കും ഇത് വിശ്വാസം വരാം. അതുവരെ ഇത് തട്ടിപ്പാണെന്ന പകുതി വിശ്വാസം എനിക്കുണ്ടാവും. കാരണം ആ പണം എന്റെ ബാങ്ക് അക്കൗണ്ടില്‍ വരട്ടെ. എങ്കില്‍ മാത്രമേ ഇത് വിശ്വസിക്കാനാവൂ എന്ന് ഓസ്‌ട്രേലിയന്‍ യുവതി പറയുന്നു. 7, 35, 31, 2, 24, 21, എന്നിങ്ങനെയാണ് ബംപറടിച്ച ലോട്ടറിയുടെ തുക. പവര്‍ബോള്‍ നമ്പര്‍ 18 കൂടി വന്നതോടെ ലോട്ടറി തുക കുത്തനെ ഉയരുകയായിരുന്നു.

നട്ടംതിരിഞ്ഞ് ലോട്ടറി അധികൃതര്‍

നട്ടംതിരിഞ്ഞ് ലോട്ടറി അധികൃതര്‍

ലോട്ടറി അധികൃതര്‍ ആകെ നട്ടംതിരിഞ്ഞ് നില്‍ക്കുകയാണ്. ഇങ്ങനെയൊരു സംഭവം ആദ്യമായിട്ടാണ് അധികൃതര്‍ പറയുന്നു. ഒരുപാട് തവണ ഈ നേട്ടം പറയാനായി അവരെ വിളിച്ചിരുന്നു. എന്നാല്‍ അവര്‍ ഫോണെടുത്തില്ല. ഈ ടിക്കറ്റ് ഒരു ഓണ്‍ലൈന്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുകയായിരുന്നു. പക്ഷേ അധികൃതര്‍ വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലായിരുന്നു. തുടരെ ഇവരെ വിളിച്ച് കൊണ്ടിരുന്നു. ഒടുവില്‍ അവര്‍ ഫോണെടുക്കുകയായിരുന്നു. അവരുടെ കൈയ്യില്‍ തന്നെ ടിക്കറ്റ് ഉണ്ടെന്ന് ഉറപ്പിക്കുകയും ചെയ്തു.

മുഴുവന്‍ തുകയും കിട്ടും

മുഴുവന്‍ തുകയും കിട്ടും

328 കോടി രൂപയും ഇവര്‍ക്ക് നികുതിയില്ലാതെ കൊണ്ടുപോകാന്‍ സാധിക്കും. കാരണം ഡിവിഷന്‍ വണ്‍ ജേതാവ് ഇവര്‍ മാത്രമാണ്. ലോട്ടറി വക്താവ് അന്ന ഹോബ്‌ഡെല്ലാണ് ഇക്കാര്യം ജേതാവിനെ അറിയിച്ചത്. താനിത് പറയുമ്പോള്‍ യുവതി വലിയ ഷോക്കിലായിരുന്നുവെന്നും അന്ന പറഞ്ഞു. ഓസ്‌ട്രേലിയന്‍ ലോട്ടറിയിലെ ഇതുവരെ അടിച്ചതില്‍ ഏറ്റവും വലിയ തുകയാണിത്. തനിക്ക് ഈ സമ്മാനം ബാങ്ക് അക്കൗണ്ടിലെത്തിയാല്‍ ഒരുപാട് പ്ലാനുണ്ടെന്ന് യുവതി പറയുന്നു. വീടിന്റെ കടബാധ്യതകള്‍ തീര്‍ക്കുകയാണ് ആദ്യത്തേത്. തുടര്‍ന്ന് ജോലി ഉപേക്ഷിക്കും. കൂടുതല്‍ സമയം കുടുംബത്തിനൊപ്പം ചെലവിടുമെന്നും യുവതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+