കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പര്‍ദ്ദയിട്ട സ്ത്രീക്ക് പ്രവേശനം നിഷേധിച്ചു;ബഹ്റൈനിലെ ഇന്ത്യന്‍ റെസ്റ്റോറന്റ് അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ട്

Google Oneindia Malayalam News

മനാമ: പര്‍ദ്ദ ധരിച്ച സ്ത്രീക്ക് പ്രവേശനം നിഷേധിച്ചു എന്നാരോപിച്ച് ബഹ്റൈനിലെ അദ്ലിയയിലെ ഒരു റെസ്റ്റോറന്റ് അധികൃതര്‍ അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ട്. ദ ഡെയ്ലി ട്രിബ്യൂണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 1987 മുതല്‍ ബഹ്റൈനില്‍ ബിസിനസ് നടത്തുന്ന ഒരു ഇന്ത്യന്‍ റെസ്റ്റോറന്റാണിതെന്ന് റെസ്റ്റോറന്റിന്റെ ഔദ്യോഗിക സൈറ്റ് പരാമര്‍ശിക്കുന്നു. പര്‍ദ്ദ ധരിച്ച സ്ത്രീയെ റെസ്റ്റോറന്റ് ജീവനക്കാര്‍ തടയുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഒന്നിലധികം തവണ ഷെയര്‍ ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.

veil

ഇതിന് ശേഷം, ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്സിബിഷന്‍ അതോറിറ്റി (ബി ടി ഇ എ) ഈ വിഷയത്തില്‍ അന്വേഷണം ആരംഭിക്കുകയും എല്ലാ ടൂറിസം ഔട്ട്ലെറ്റുകളോടും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും രാജ്യത്തിന്റെ നിയമം ലംഘിക്കുന്ന നയങ്ങള്‍ ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആളുകളോട് വിവേചനം കാണിക്കുന്ന എല്ലാ നടപടികളും ഞങ്ങള്‍ നിരസിക്കുന്നു, പ്രത്യേകിച്ച് അവരുടെ ദേശീയ വ്യക്തിത്വവുമായി ബന്ധപ്പെട്ട്,' ബി ടി ഇ എയെ ഉദ്ധരിച്ച് ഡെയ്ലി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് റെസ്റ്റോറന്റ് ഇന്‍സ്റ്റാഗ്രാമില്‍ ക്ഷമാപണം നടത്തി.

2024 ലും മോദി-ഷാ സഖ്യം തന്നെ നയിക്കും; യോഗിയെ നിയോഗിക്കാന്‍ കാത്തിരിക്കണം2024 ലും മോദി-ഷാ സഖ്യം തന്നെ നയിക്കും; യോഗിയെ നിയോഗിക്കാന്‍ കാത്തിരിക്കണം

നടപടിയെന്നോണം റെസ്റ്റോറന്റ് ഡ്യൂട്ടി മാനേജരെയും പിരിച്ച് വിട്ടു. ഞങ്ങളുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഡ്യൂട്ടി മാനേജരെ സസ്പെന്‍ഡ് ചെയ്തതായി റെസ്‌റ്റോറന്റിന്റെ പ്രസ്താവനയില്‍ പറയുന്നു. 35 വര്‍ഷത്തിലേറെയായി ഈ മനോഹരമായ രാജ്യത്തില്‍ താമസിക്കുന്ന എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഞങ്ങള്‍ സേവനം നല്‍കുന്നു. എല്ലാവര്‍ക്കും അവരുടെ കുടുംബത്തോടൊപ്പം വന്ന് ആസ്വദിക്കാനും വീട്ടിലിരുന്ന് ആസ്വദിക്കാനുമുള്ള സ്ഥലമാണ് ഞങ്ങളുടേത്, റെസ്‌റ്റോറന്റ് പ്രസ്താവനയില്‍ പറഞ്ഞു.

'ഈ സാഹചര്യത്തില്‍, സസ്പെന്‍ഡ് ചെയ്യപ്പെട്ട ഒരു മാനേജര്‍ക്ക് ഒരു തെറ്റ് സംഭവിച്ചു. ഈ തെറ്റ് ഞങ്ങള്‍ ആരാണെന്ന് പ്രതിനിധീകരിക്കുന്നതല്ലെന്നും റെസ്റ്റോറന്റിന്റെ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ബി ടി ഇ എ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ദേശീയ പരാതികളും നിര്‍ദ്ദേശങ്ങളും സംവിധാനം തവാസുല്‍ വഴിയോ ഉപഭോക്തൃ സംരക്ഷണ കേന്ദ്രത്തെ 17007003 എന്ന നമ്പറില്‍ വിളിച്ചോ റിപ്പോര്‍ട്ട് നല്‍കാമെന്നും അധികൃതര്‍ അറിയിച്ചു.

കോണ്‍ഗ്രസില്‍ ഇപ്പോള്‍ പല ഗ്രൂപ്പുകള്‍, എ-ഐ ഗ്രൂപ്പുകളായിരുന്നു ഭേദം; പത്മജ വേണുഗോപാല്‍കോണ്‍ഗ്രസില്‍ ഇപ്പോള്‍ പല ഗ്രൂപ്പുകള്‍, എ-ഐ ഗ്രൂപ്പുകളായിരുന്നു ഭേദം; പത്മജ വേണുഗോപാല്‍

കര്‍ണാടകയിലെ ഹിജാബ് വിവാദങ്ങള്‍ക്കിടെയാണ് സംഭവം എന്നതും ശ്രദ്ധേയമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിരോധനം കര്‍ണാടക ഹൈക്കോടതി ശരിവെക്കുകയും ഇസ്ലാമിക ആചാരത്തിന് ഹിജാബ് അനിവാര്യമല്ലെന്നും പറഞ്ഞിരുന്നു.

English summary
Bahrain-based Indian restaurant reportedly closed after veiled woman denied entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X