കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധാക്ക ആക്രമണത്തിനു പിന്നില്‍ ജമാഅത്തെ ഇസ്ലാമി, ചിരിക്കുന്ന മുഖങ്ങളെ സൂക്ഷിക്കുക!!!

  • By Sandra
Google Oneindia Malayalam News

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹോളി ആര്‍ട്ടിസന്‍ റസ്‌റ്റോറന്റില്‍ ആക്രമണം നടത്തിയത് ഐസിസ് അല്ല തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയെന്ന് ബംഗ്‌ളാദേശ് സര്‍ക്കാര്‍. നേരത്തെ ആക്രമണം നടത്തിയത് തങ്ങളാണെന്ന അവകാശവാദമുന്നയിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഐസിസും അല്‍ഖ്വായ്ദയും രംഗത്തെത്തിയിരുന്നു. ഇതിനെ അട്ടിമറിക്കുന്ന വെളിപ്പെടുത്തലാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീന പ്രസ്താവനയിലുള്ളത്. ജമാഅത്തെ ഇസ്ലാമിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രാദേശിക സംഘടനയായ ജമാഅത്തുല്‍ മുജാഹിദ്ദീനാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

അവര്‍ അല്ലാഹു അക്ബര്‍ മുഴക്കി, ചോരപ്പുഴയൊഴുക്കി; ധാക്ക ഭീകരാക്രമണത്തിന് അന്ത്യമായിഅവര്‍ അല്ലാഹു അക്ബര്‍ മുഴക്കി, ചോരപ്പുഴയൊഴുക്കി; ധാക്ക ഭീകരാക്രമണത്തിന് അന്ത്യമായി

രാജ്യത്ത് ഇസ്ലാമിക ഭീകരവാദത്തിനെതിരെ സര്‍ക്കാര്‍ പോരാട്ടം ശക്തമാക്കിയ സാഹചര്യത്തിലാണ് 20 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് ജമാഅത്തെ ഇസ്ലാമി നേതൃത്വം നല്‍കുന്നത്. ക്രിമിനല്‍ കുറ്റകൃത്യങ്ങളിലുള്ള പങ്കാളിത്തം കണക്കിലെടുത്ത് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയത്തിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തുന്നതിനായി കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ നിയമമന്ത്രി ബില്‍ അവതരിപ്പിച്ചിരുന്നു.

5dhaka

ഖുറാന്‍ അറിയുന്നവരെ ഭീകരര്‍ വെറുതെ വിട്ടു

ഖുറാന്‍ അറിയുന്നവരെ ഭീകരര്‍ വെറുതെ വിട്ടു

ധാക്കയില്‍ ഹോളി ആര്‍ട്ടിസാന്‍ റസ്റ്റോറന്റില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ ഭീകരാക്രമണത്തിനിടെ ബന്ദികളാക്കിയവരില്‍ ഖുര്‍ആര്‍ വചനങ്ങള്‍ ചൊല്ലാന്‍ അറിയുന്നവരെ വെറുതെ വിട്ടുവെന്ന് റിപ്പോര്‍ട്ട്.

അവര്‍ വന്നത് തക്ബീര്‍ മുഴക്കിക്കൊണ്ട്

അവര്‍ വന്നത് തക്ബീര്‍ മുഴക്കിക്കൊണ്ട്

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ റസ്‌റ്റോറന്റില്‍ ആക്രമണം നടത്തിയവര്‍ അള്ളാഹു അക്ബര്‍ മുഴക്കിക്കൊണ്ടായിരുന്നു റസ്‌റ്റോറന്റിനുള്ളിലേക്ക് കടന്നുവന്നതെന്ന് ദൃക്‌സാക്ഷികള്‍.

ആക്രമണം റമദാന്‍ മാസത്തില്‍

ആക്രമണം റമദാന്‍ മാസത്തില്‍

ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹം വിശുദ്ധ റമദാന്‍ വ്രതം ആചരിക്കുമ്പോഴാണ് ഇരുപതോളം പേരെ ക്രൂരമായി കൊലപ്പെടുത്തിക്കൊണ്ടുള്ള ജമാഅഅത്തെ ഇസ്ലാമിയുടെ നരനായാട്ട്.

ആയുസ്സൊടുങ്ങുന്ന ജമാഅത്തെ ഇസ്ലാമി

ആയുസ്സൊടുങ്ങുന്ന ജമാഅത്തെ ഇസ്ലാമി

ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമി നേതൃത്വം നല്‍കുന്ന ആക്രമണ പരമ്പകള്‍ക്കൊടുവില്‍ സംഘടന നിരോധിക്കാനുള്ള അനുമതി തേടിക്കൊണ്ട് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്ല് അവതരിപ്പിച്ചിരുന്നു.

ഇരകളാവുന്ന ന്യൂനപക്ഷം

ഇരകളാവുന്ന ന്യൂനപക്ഷം

ഇസ്ലാമിക ഭീകരവാദത്തിനെതിരെ പ്രസിഡന്റ് ഷേക്ക് ഹസീന നിലപാട് കടുപ്പിച്ച സാഹചര്യത്തില്‍ രാജ്യത്തെ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, ബ്ലോഗര്‍മാര്‍ എന്നിവരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നുണ്ട്.

English summary
Dhaka attack organised and done by Jamaat-e-Islami, Shake Haseena clears in a statement about attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X