Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ സിനിമാ ഗാനങ്ങള്‍ മൊബൈല്‍ റിങ് ടോണ്‍ ആക്കുന്നത് ബംഗ്ലാദേശില്‍ വിലക്ക്

ധാക്ക: ഇന്ത്യയില്‍ നിന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങളില്‍ നിന്നുമുള്ള സിനിമാ ഗാനങ്ങള്‍ മൊബൈല്‍ റിങ് ടോണ്‍ ആക്കുന്നത് ബംഗ്ലാദേശില്‍ നിരോധിച്ചു. മ്യൂസിക് ഇന്‍ടസ്ട്രിയല്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ.കെ.എം. അരിഫൂര്‍ റഹ്മാന്‍, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ്.കെ. ഷാഹിദ് അലി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി, ഗാനങ്ങള്‍ നിരോധിച്ചുകൊണ്ട് ഉത്തരവിട്ടത്.

വിധി വന്നതോടെ ഇന്ത്യന്‍ ഗാനങ്ങള്‍ റിംങ് ടൂണായും കോളര്‍ ടൂണായും ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധ്യമല്ല. ഏകദേശം 121 മില്യണ്‍ ഉപഭോക്താക്കള്‍ക്ക് വിധി ബാധകമാകും. ഇന്ത്യന്‍ സിനിമാ ഗാനങ്ങള്‍ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. ഇന്ത്യയുടെയോ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍പെടുന്നതോ ആയ സിനിമകള്‍ ബംഗ്ലാദേശില്‍ പ്രദര്‍ശിപ്പിക്കാറില്ല. ആ നിലയ്ക്ക് ഇവയിലെ ഗാനങ്ങള്‍ക്കും വിലക്ക് ബാധകമാണെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ വിധി.

ringtones-banned

ഇത്തരം ഒരു വിലക്കുള്ള സാഹചര്യത്തില്‍ രാജ്യത്തെ മൊബൈല്‍ കമ്പനികള്‍ ഗാനങ്ങള്‍ മൂല്യ വര്‍ധിത സേവനങ്ങളായി ഉപയോഗിക്കുന്നതിനുണ്ടായ സാഹചര്യമെന്തെന്നും കോടതി ചോദിച്ചു. കമ്പനികള്‍ ഇതു സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നാലാഴ്ചത്തെ സമയവും ഇതിനായി അനുവദിച്ചു.

വിലക്ക് ഞെട്ടിച്ചുവെന്നാണ് ചില മൊബൈല്‍ ഉപഭോക്താക്കള്‍ പ്രതികരിച്ചത്. അന്യരാജ്യങ്ങളിലെ ഗാനങ്ങള്‍ക്കുപോലും നിയമത്തിന്റെ പേരു പറഞ്ഞ് വിലക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് അവര്‍ പറയുന്നു. സര്‍ക്കാര്‍ ഇതിനെതിരെ നിയമം കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും സോഷ്യല്‍ മീഡിയയിലെ ചിലര്‍ പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+