ക്രിക്കറ്റ് താരം സ്ത്രീധനക്കേസില്‍ അറസ്റ്റില്‍; കാമുകിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു

  • By: Akshay
Subscribe to Oneindia Malayalam

ധാക്ക: ക്രിക്കറ്റ് താരം സ്ത്രീധനക്കേസില്‍ പിടിയില്‍. ബംഗ്ലാദേശ് ആള്‍ റൗണ്ടര്‍ അറഫത്ത് സണ്ണിയാണ് പിടിയിലായത്. സ്തീധനം വാങ്ങിയ കുറ്റത്തിനാണ് സണ്ണിയെ അറസ്റ്റ് ചെയ്തത്. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറാഫത്തും അമ്മയും സ്ത്രീധനക്കേസില്‍ അന്വേഷണം നേരിടുകയായിരുന്നു.

തുടര്‍ന്ന് സണ്ണിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കാന്‍ ധാക്കയിലെ പ്രദേശിക കോടതി ഉത്തരവിടുകയായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള അക്രമങ്ങള്‍ ചെറുക്കുന്ന നിയമം അനുസരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലാവുന്ന മൂന്നാമത്തെ ബംഗ്ലാദേശ് ക്രിക്കറ്റ് താരമാണ് അറാഫത്ത്. ഷഹാദത്ത് ഹൊസൈനും റുബെല്‍ ഹൊസൈനുമാണ് മുമ്പ് അറസ്റ്റിലായിട്ടുള്ള മറ്റു രണ്ടു ക്രിക്കറ്റ് താരങ്ങള്‍.

Arafat Sunny

പോലീസ് അറഫത്തിനെ ഏഴു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി അറാഫത്തിനെ ജയിലേക്ക് അയക്കാന്‍ ഉത്തരവിടുകയായിരുന്നു. കാമുകിയുടെ നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതിന് കഴിഞ്ഞ മാസവും അറാഫത്ത് അറസ്റ്റിലായിരുന്നു. ബംഗ്ലാദേശിനു വേണ്ടി 16 ഏകദിനങ്ങളും 10 ടി20 മാച്ചുകളും അറാഫത്ത് കളിച്ചിട്ടുണ്ട്.

English summary
There is no end to the troubles of Bangladesh cricketer Arafat Sunny. The all-rounder has been sent to jail by a local court in Dhaka.
Please Wait while comments are loading...