പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തി: സംഘർഷത്തിൽ ഒരു മരണം, അക്രമത്തിന് പിന്നിൽ ഫേസ്ബുക്ക് പോസ്റ്റ്!!

  • Written By:
Subscribe to Oneindia Malayalam

ധാക്ക: പ്രവാചകനെ അപകീർത്തിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റിനെത്തുടർന്ന് ബംഗ്ലാദേശിൽ സംഘര്‍ഷം. ഫേസ്ബുക്ക് പോസ്റ്റിനെത്തുടർന്ന് അക്രമാസക്തരായ ജനക്കൂട്ടം ഹിന്ദു ഗ്രാമത്തിന് തീവെച്ചു. ബംഗ്ലാദേശിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. ബംഗ്ലാദേശ് ദിനപത്രം ധാക്ക ട്രിബ്യൂണാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സംഭവത്തെ തുടർന്ന് പോലീസ് നടത്തിയ വെടിവെയ്പിൽ ഒരാൾ കൊല്ലപ്പെട്ടു.

ജിയോയ്ക്ക് പണികൊടുക്കാൻ കച്ചകെട്ടി എയര്‍ടെല്ലും വോഡഫോണും: വോയ്സ് കോളും ഹൈസ്പീഡ് ഡാറ്റയും! ജിയോയും മോശമല്ല!

നോട്ട് നിരോധനം കൊണ്ട്പണികിട്ടിയത് യുവാക്കൾക്ക്: ക്രെഡിറ്റ് കാർഡ് ഉപയോഗം കുത്തനെ ഉയർന്നു, പോക്കറ്റും കാലി!!

30ഓളം വീടുകളാണ് പോലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് അക്രമാസക്തരായ ജനക്കൂട്ടം ചുട്ടെരിച്ചത്. പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തിക്കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് സംഘർഷം ഉടലെടുത്തതെന്നാണ് ബംഗ്ലാദേശിലെ മറ്റ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.

fire-05

ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനായി പോലീസ് കണ്ണീർവാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിക്കുകയായിരുന്നുവെന്നും ഇതിനിടെ ആറ് പേർക്ക് പരിക്കേറ്റതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഥിതി നിയന്ത്രണ വിധേയമായതായി വ്യക്തമാക്കിയ പോലീസ് ‍ജനക്കൂട്ടം രംഗ്പൂര്‍-ദിനാജ്പൂർ ഹൈവേ ഉപരോധിക്കുകയും ചെയ്തു. ഇതോടെ വൈകിട്ട് നാല് മണിക്കൂറോളം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
An angry mob turned violent and set fire to a Hindu village in Bangladesh on Friday. The attack was in response to a Facebook post, the Dhaka Tribune reported. Soon after, police opened fire resulting in one person’s death.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്