കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങളോട് ചെയ്യുന്നത് ക്രൂരത; ജനങ്ങളുടെ ഉത്തരവാദിത്വം സർക്കാരിന്, മ്യാൻമാറിനെതിരെ ബംഗ്ലാദേശ്

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന റോഹിങ്ക്യൻ അഭയാർഥി ക്യാമ്പ് സന്ദർശിച്ചു

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ധാക്ക: ആഭ്യന്തര കലാപത്തിനെ തുടർന്ന് മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേക്ക് കുടിയേറിയ റോഹിങ്ക്യൻ അഭയാർഥികൾക്ക് താൽകാലിക അഭയംമാത്രമാണ് നൽകിയിരിക്കുന്നതെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന . കൂടാതെ മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യൻ അഭയാർഥികൾക്ക് ആവശ്യമായ മരുന്നും ഭക്ഷണവും നൽകുമെന്നും അവർ അറിയിച്ചു.

ജെഡിയു ഇനി നിതീഷിന്.. ശരത് യാദവിന്റെ ഹർജി തിരഞ്ഞെടുപ്പ് കമ്മീഷൻ തളളി, കാരണം...ജെഡിയു ഇനി നിതീഷിന്.. ശരത് യാദവിന്റെ ഹർജി തിരഞ്ഞെടുപ്പ് കമ്മീഷൻ തളളി, കാരണം...

maynmar

അതെ സമയം അഭയാർഥികളെ തിരിച്ചെടുക്കണമെന്ന് മ്യാൻമാർ സർക്കാരിനോട് ബംഗ്ലാദേശ് സർക്കാർ അവശ്യപ്പെട്ടിട്ടുണ്ട്. സ്വന്തം ജനതയോടുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാൻ മ്യാൻമാർ തയ്യാറാകണമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

അഭയാർഥി ക്യാമ്പ് സന്ദർശിച്ചു

അഭയാർഥി ക്യാമ്പ് സന്ദർശിച്ചു

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന റോഹിങ്ക്യൻ അഭയാർഥി ക്യാമ്പ് സന്ദർശിച്ചു. 160 മില്യൺ ജനങ്ങളെ മില്യൺ ജനസംഖ്യയുള്ള ബംഗ്ലാദേശിൽ 700, 000 പേർക്ക് അഭയം കൊടുക്കാനുള്ള ശേഷി തങ്ങൾക്കുണ്ടെന്ന് ഹസീന പറഞ്ഞു

തമസിപ്പിക്കുന്നതിന് പരിധിയുണ്ട്

തമസിപ്പിക്കുന്നതിന് പരിധിയുണ്ട്

മ്യാൻമാറിൽ നിന്നുള്ള റോഹിങ്ക്യൻ മുസ്ലീങ്ങളുടെ കുടിയേറ്റത്തെ എതിർത്ത് ആദ്യം ബംഗ്ലാദേശ് രംഗത്തെത്തിയിരുന്നു. സൈനിക അക്രമണത്തെ തുടർന്ന് നിരവധി പേരാണ് മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേക്ക് എത്തുന്നത്. ഇവരെ എല്ലാ ജനങ്ങളേയും ഉൾക്കൊള്ളാനുള്ള ശേഷി രാജ്യത്തിനില്ലെന്ന് സർക്കാർ യുഎന്നിൽ അറിയിച്ചിട്ടുണ്ട്. കൂടാതെ അഭയാർഥി പ്രശ്നത്തിൽ ലോക രാജ്യങ്ങൾ ഇടപെടണമെന്നും ബംഗ്ലദേശ് അറിയിച്ചിരുന്നു.

ദ്വീപിൽ അഭയം കൊടുത്തു

ദ്വീപിൽ അഭയം കൊടുത്തു

കൂടിയേറ്റക്കാരുടെ എണ്ണം വർധിപ്പിച്ചതോടെ അഭയാർഥികളെ ബംഗ്ലാൾ ഉൾകടലിലെ ആളൊഴിഞ്ഞ ദ്വീപിൽ താൽകാലികമായി പാർപ്പിക്കാനുള്ള പദ്ധതി ബംഗ്ലാദേശ് സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്.

ഏഴ് ലക്ഷം പേർ

ഏഴ് ലക്ഷം പേർ

മ്യാൻമാറിൽ റോഹിങ്ക്യൻ മുസ്ലീ ജനങ്ങൾക്കെതിരെയുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഏഴ് ലക്ഷത്തോളം ജനങ്ങളാണ് ആഗസ്റ്റ് മുതൽ ബംഗ്ലേദേശിലേക്ക് പാലായനെ ചെയ്തത്.

സഹായവുമായി സൗദിയും

സഹായവുമായി സൗദിയും

10 ലക്ഷം റോഹിങ്ക്യൻ മുസ്ലീം അഭയാർഥികൾക്ക് സംരക്ഷണം നൽകുമെന്ന് സൗദി ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഇതിനായി അഭയാർഥികൾക്ക് താമസാനുമതി രേഖയായ ഇഖാമ നൽകാൻ തയ്യാറാണെന്ന് സൗദി അറിയിച്ചിട്ടുണ്ട്.നിലവിൽ 1.7 ലക്ഷം മ്യാൻമാർ ജനങ്ങൾക്ക് സൗദി റെസിഡന്റ് പെർമിറ്റ് അനുവദിച്ചിട്ടുണ്ട്.

 അഞ്ച് ലക്ഷം ഡോളറിന്റെ പദ്ധതി

അഞ്ച് ലക്ഷം ഡോളറിന്റെ പദ്ധതി

റഖിനെ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്നവര്‍ക്കായി അഞ്ചു ലക്ഷം ഡോളറിന്റെ പദ്ധതികള്‍ ഖത്തര്‍ ചാരിറ്റി നടപ്പാക്കും. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഖത്തര്‍ ചാരിറ്റിയും അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഹൈക്കമ്മീഷണറുമായി കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്..

English summary
Bangladesh’s prime minister has urged Myanmar to take back an estimated 370,000 Rohingya refugees who have fled across the border in recent weeks in response to a violent crackdown by the Burmese military.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X