Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വന്തക്കാരെ തിരുകികയറ്റാന്‍ ശ്രമിച്ചു: ഹസീനയുടെ പതനത്തിലേക്ക് നയിച്ച വിദ്യാർത്ഥി പ്രക്ഷോഭം, കാരണം

ഭരണകൂടത്തിനെതിരായ പ്രക്ഷോഭം തിളച്ച് മറിഞ്ഞതോടെ ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പാലായനം ചെയ്തിരിക്കുകയാണ്. കലാപത്തെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടാണ് ശ്രമിച്ചതെങ്കിലും എത്രയും പെട്ടെന്ന് രാജിവെക്കണമെന്ന സൈന്യത്തിന്റെ ആഹ്വാനത്തിന് പിന്നാലെയാണ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം വിട്ടതെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

സംവരണ വിരുദ്ധ പ്രക്ഷോഭം

സർക്കാർ ജോലികളിലെ സംവരണ ക്വാട്ടയ്‌ക്കെതിരെ വിദ്യാർത്ഥി സംഘടനകൾ ആരംഭിച്ച പ്രതിഷേധമാണ് പ്രധാനമന്ത്രിയുടെ രാജിയിലേക്ക് വരെ എത്തിച്ചത്. വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ 150 ലേറെ പേരായിരുന്നു കൊല്ലപ്പെട്ടത്. 1971ലെ ബംഗ്ലാദേശിൻ്റെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികളുടെയും വിമുക്തഭടന്മാരുടെയും കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലികളിലുള്ള 30 ശതമാനം സംവരണം ഹൈക്കോടതി പുനഃസ്ഥാപിച്ചതാണ് പ്രതിഷേധത്തിന്റെ മൂലകാരണം.

bangladesh

സർക്കാർ തീരുമാനം ബംഗ്ലാദേശിൻ്റെ സ്ഥാപക നേതാവ് ഷെയ്ഖ് മുജിബുർ റഹ്മാൻ്റെ മകൾ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ അവാമി ലീഗ് പാർട്ടിക്ക് മാത്രമേ പ്രയോജനം ചെയ്യൂകയുള്ളുവെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. പാർട്ടിയുടെ പ്രവർത്തകർക്ക് ജോലി നൽകാൻ സംവരണം ദുരുപയോഗം ചെയ്തെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

പ്രധാനമന്ത്രി മാപ്പ് പറയണം

സംവരണ വിരുദ്ധ സമരങ്ങളിൽ മുൻനിരയിലുണ്ടായിരുന്ന 'സ്റ്റുഡൻ്റ്‌സ് എഗെയിൻസ്റ്റ് ഡിസ്‌ക്രിമിനേഷൻ' ഗ്രൂപ്പ് തന്നെയാണ് പുതിയ പ്രക്ഷോഭങ്ങളുടെ നേതൃനിരയില്‍. ജൂലൈ 21 ന് സുപ്രീം കോടതി സംവരണ നീക്കം റദ്ദാക്കിയതിനെത്തുടർന്ന് സംവരണ സമ്പ്രദായം പരിഷ്കരിക്കുന്നതിനുള്ള പ്രതിഷേധം താൽക്കാലികമായി നിർത്തി. എന്നാൽ അതുവരെ നടന്ന കലാപങ്ങളില്‍ പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും വീണ്ടും രംഗത്ത് വരികയായിരുന്നു.

കഴിഞ്ഞ മാസം കൊല്ലപ്പെട്ട ആളുകൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ രാജിയെന്ന ഒറ്റ ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു. ഞായറാഴ്ച മുതൽ രാജ്യവ്യാപകമായ പ്രതിഷേധത്തിനും വിദ്യാർത്ഥി സംഘടന ആഹ്വാനം ചെയ്തു. ഈ സമയമൊക്കെ ഭരണകൂടവും ഭരണപക്ഷ പാർട്ടിയും പ്രതിഷേധക്കാരെ നേരിട്ടു. ഇതോടെ ഞായറാഴ്ച മാത്രം നൂറിന് അടുത്ത് ആളുകളാണ് കൊല്ലപ്പെട്ടത്.

ജൂലൈയിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിന് കാരണക്കാർ സർക്കാരാണെന്നാണ് പ്രതിഷേധക്കാരുടെ വാദം. ഹസീനയുടെ വിമർശകരും നിരവധി മനുഷ്യാവകാശ സംഘടനകളും സർക്കാർ പ്രതിഷേധക്കാർക്കെതിരെ അമിതമായ ബലപ്രയോഗം നടത്തിയെന്ന് ആരോപിക്കുകയും ഏകപോംവഴി ഹസീന രാജിവെച്ച് ഒഴിയിലാണെന്നും പ്രഖ്യാപിച്ചു. എന്നാല്‍ സർക്കാരും പ്രധാനമന്ത്രിയും ഒരു തരത്തിലും ഇത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.

ഹസീനയുടെ പ്രതികരണം

അതേസമയം വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടില്ലെന്നും സംഘട്ടനങ്ങൾക്കും തീവെപ്പിനും ഇസ്‌ലാമിക് പാർട്ടിയായ ജമാഅത്തെ ഇസ്‌ലാമിയെയും മുഖ്യ പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുമാണെന്നാണ് (ബിഎൻപി) ഭരണകക്ഷിയായ അവാമി ലീഗ് കുറ്റപ്പെടുത്തുന്നത്.എന്നാൽ ഞായറാഴ്ച വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം, "അക്രമം നടത്തുന്നവർ വിദ്യാർത്ഥികളല്ല, മറിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന തീവ്രവാദികളാണെന്ന്" ഹസീന ആരോപിച്ചു.

എന്നാല്‍ ഇന്ന് വീണ്ടും പ്രതിഷേധം ശക്തമാകുകയായിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി നാല്‍പ്പതിനായിരത്തോളം പേർ തെരുവില്‍ ഇറങ്ങിയെന്നാണ് റിപ്പോർട്ട്.

നിലപാട് വ്യക്തമാക്കി സൈന്യം

അതേസമയം, സൈന്യം ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും സമാധാനത്തിൻ്റെ പാതയിലേക്ക് മടങ്ങാൻ പ്രതിഷേധക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ബംഗ്ലാദേശ് കരസേനാ മേധാവി ജനറൽ വക്കർ-ഉസ്-സമാൻ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

"രാജ്യത്ത് ഒരു പ്രതിസന്ധിയുണ്ട്. ഞാൻ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി, ഈ രാജ്യം ഭരിക്കാൻ ഞങ്ങൾ ഇടക്കാല സർക്കാർ രൂപീകരിക്കാൻ തീരുമാനിച്ചു. നിങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുമെന്നും മറ്റ് എല്ലാ ഉത്തരവാദിത്തവും വാഗ്ദാനവും ഞാൻ ഏറ്റെടുക്കുന്നു. നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റും. ദയവായി ഞങ്ങളെ പിന്തുണയ്ക്കൂ. നിങ്ങൾ ഞങ്ങളോടൊപ്പം പ്രവർത്തിക്കുകയാണെങ്കിൽ സമാധാനം നേടാനാകും, അക്രമത്തിലൂടെ ഞങ്ങൾക്ക് ഒന്നും നേടാനാകില്ല," അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+