സൗദി ആഡംബര ജയിലില്‍ മാധ്യമപ്രവര്‍ത്തക കടന്നു; കണ്ണുതള്ളിയ അവര്‍ പറഞ്ഞത്... പതിഞ്ഞ സ്വരം

  • Written By:
Subscribe to Oneindia Malayalam

റിയാദ്: സൗദി അറേബ്യയിലെ കൂട്ട അറസ്റ്റിന് ശേഷം രാജകുടുംബാംഗങ്ങളെയും വ്യവസായ പ്രമുഖരെയും കൊണ്ടുവന്നത് റിയാദിലെ ആഡംബര ഹോട്ടലായ റിറ്റ്‌സ് കാള്‍ട്ടണിലേക്കായിരുന്നു. എന്താണ് അകത്ത് നടക്കുന്നതെന്ന് ആര്‍ക്കും വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് ഒരു മാധ്യമപ്രവര്‍ത്തക ഹോട്ടലിന് അകത്ത് കടന്നത്.

അവര്‍ കണ്ട കാഴ്ച കൗതുകമുണര്‍ത്തുന്നതായിരുന്നു. അതിന് ശേഷം അവരുടെ മുഖത്തും റിപ്പോര്‍ട്ടിങിലും അക്കാര്യം പ്രകടമായി. ലോകത്തെ ഏറ്റവും ആഡംബരമായ ജയിലില്‍ കഴിയുന്ന രാജകുമാരന്‍മാരെ പലരെയും ദൂരെ നിന്ന് കണ്ടെങ്കിലും നേരിട്ട് സംസാരിക്കാന്‍ അവസരം ലഭിച്ചില്ല. അതേ കുറിച്ച് മാധ്യമപ്രവര്‍ത്തക പറയുന്നതും ഹോട്ടലിനെ കുറിച്ചും വിശദീകരിക്കാം...

ആഡംബരം എന്നാല്‍ ഇതാണ്

ആഡംബരം എന്നാല്‍ ഇതാണ്

അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്പ്പെട്ട സൗദി അറേബ്യയിലെ രാജകുമാരന്‍മാരെ പാര്‍പ്പിച്ചിരിക്കുന്ന തലസ്ഥാനത്തെ ഹോട്ടല്‍ ലോകത്തെ ഏറ്റവും ആഡംബര കേന്ദ്രങ്ങളിലൊന്നാണ്. നൂറിലധികം അതിഥികളാണ് ഈ മാസം നാലാം തിയ്യതി വൈകീട്ട് വരെ ഇവിടെയുണ്ടായിരുന്നത്. രാത്രി പതിനൊന്നായപ്പോള്‍ സുരക്ഷാ വിഭാഗത്തിന്റെ നിര്‍ദേശം ലഭിച്ചു. ഉടനടി എല്ലാവരും ഒഴിഞ്ഞുപോകണമെന്ന്.

ഹോട്ടലില്‍ ഞൊടിയിടയില്‍ നടന്നത്

ഹോട്ടലില്‍ ഞൊടിയിടയില്‍ നടന്നത്

എന്താണ് സംഭവിക്കുന്നതെന്ന് ഒരുപിടിയും കിട്ടിയില്ല. ഹോട്ടലില്‍ അതുവരെ താമസിച്ചിരുന്നവര്‍ അത്ര നിസാരക്കാരല്ല. അതിസമ്പന്നര്‍ക്ക് മാത്രമേ ഇവിടെ താമസിക്കാന്‍ കഴിയൂ. പക്ഷേ അവരെയാണ് നിമിഷ നേരം കൊണ്ട് പുറത്താക്കിയത്. എന്നാല്‍ അവഗണിച്ചതുമില്ല. മതിയായ സൗകര്യമുള്ള ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തു. ലോകത്തെ ഏറ്റവും ആഡംബരമായ ഹോട്ടലുകളില്‍ ഒന്നാണ് റിയാദിലെ റിറ്റ്സ് കാള്‍ട്ടണ്‍. പിന്നീടാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്.

ജയില്‍ ചരിത്രത്തില്‍

ജയില്‍ ചരിത്രത്തില്‍

തടവുകാരുടെ ചരിത്രത്തില്‍ ഇത്രയും സമ്പന്നരായ ഒരു കൂട്ടം തടവുപുള്ളികള്‍ ഉണ്ടാകില്ല. അതിഥികളെ ഒഴിപ്പിച്ച ശേഷം അലങ്കരിച്ച ബസുകള്‍ വരിയായി ഹോട്ടലിലേക്ക് എത്തി. എല്ലാത്തിലും രാജകുമാരന്‍മാര്‍. എന്താണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പോലും അറിവില്ലായിരുന്നു. വളരെ രഹസ്യമായ നീക്കം. ഒരുപക്ഷേ നേരത്തെ പരസ്യമായാല്‍ സൗദിയില്‍ വന്‍ പൊട്ടിത്തെറി വരെ സംഭവിക്കുമായിരുന്നു.

ആദ്യം 30 പേരടങ്ങിയ സംഘം

ആദ്യം 30 പേരടങ്ങിയ സംഘം

രാജകുമാരന്‍മാന്‍, സൈനിക ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍ തുടങ്ങി 30 പേരെയാണ് ആദ്യം റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ എത്തിച്ചത്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ സംഘം അറസ്റ്റ് ചെയ്തവരായിരുന്നു ഇവരെന്ന് വൈകിയാണ് പുറംലോകം അറിഞ്ഞത്. ലോക സമ്പന്നരില്‍ പത്താമനായ അല്‍ വലീദ് ബിന്‍ തലാല്‍ ഉള്‍പ്പെടെ 11 രാജകുമാരന്‍മാര്‍. 1800 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ മാത്രം ആസ്തി.

സ്വര്‍ണത്തില്‍ മുക്കിയ ജയില്‍

സ്വര്‍ണത്തില്‍ മുക്കിയ ജയില്‍

ഇതൊരു സ്വര്‍ണത്തില്‍ മുക്കിയ ജയിലാണെന്നാണ് ബിബിസിയുടെ ലിസ് ഡൗസെറ്റ് വിശേഷിപ്പിച്ചത്. ലോകത്തെ ഒരു ജയിലുമായി താരതമ്യം ചെയ്യാന്‍ പറ്റാത്ത വിധമുള്ള സൗകര്യമാണിവിടെ ഉള്ളതെന്നും അവര്‍ വിശദീകരിച്ചു. ഹോട്ടലിനകത്ത് കടന്ന അവര്‍ അകത്തെ രംഗങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. അകത്തു പ്രവേശിക്കാന്‍ അവര്‍ക്ക് അധികൃതര്‍ അനുമതി നല്‍കുകയായിരുന്നു.

പ്രമുഖരായ തടവുകാര്‍

പ്രമുഖരായ തടവുകാര്‍

ബിന്‍ലാദന്‍ ഗ്രൂപ്പിലെ പ്രമുഖന്‍ ബക്കര്‍ ബിന്‍ ലാദന്‍, ശതകോടീശ്വരന്‍മാരായ സാലിഹ് കമാല്‍, എംബിസി നെറ്റ് വര്‍ക്കിന്റെ മേധാവി വലീദ് അല്‍ ഇബ്രാഹീം തുടങ്ങി 11 രാജകുമാരന്‍മാര്‍ ഹോട്ടലിലേക്ക് എത്തിയതോടെ സുരക്ഷ ശക്തമാക്കി. എത്തിയ എല്ലാവര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത് സൗദിയില്‍ കടുത്ത ശിക്ഷ കിട്ടുന്ന അഴിമതി കുറ്റമാണ്. എന്നാല്‍ ഇത്ര പ്രമുഖരെ ശിക്ഷിക്കുമോ എന്ന ആശങ്കയും പരന്നിട്ടുണ്ട്. അങ്ങനെ ശിക്ഷിച്ചാല്‍ ആഗോള സമ്പദ് വ്യവസ്ഥക്ക് തന്നെ തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്.

ചിത്രം വീണ്ടും മാറുന്നു

ചിത്രം വീണ്ടും മാറുന്നു

റിറ്റ്സ് ഹോട്ടലില്‍ എത്തുമ്പോഴാണ് മിക്ക തടവുകാരും അറിയുന്നത് തങ്ങളെ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന്. പലരും അവിടെ വച്ച് ചിലര്‍ പരസ്പരം സംസാരിച്ചു. എന്നാല്‍ മിക്ക രാജകുമാരന്‍മാരെയും പരസ്പരം സംസാരിക്കാന്‍ അനുവദിച്ചില്ല. അധിക പേരും രാജകുടുംബവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവര്‍ തന്നെ. മൂന്ന് പേര്‍ രാജാവിന്റെ അനന്തരവന്‍മാരാണ്. ഇപ്പോള്‍ 50 ലധികം വിവിഐപി തടവുകാര്‍ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്ഷോഭം പതിയെ മാറി

ക്ഷോഭം പതിയെ മാറി

രാജകുടുംബത്തിലുള്ളവരെ ഇവിടെ എത്തിച്ചപ്പോള്‍ അവര്‍ ക്ഷോഭിച്ചിരുന്നു. പിന്നീടാണ് അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും ഇനി പുറത്തുകടക്കാന്‍ സാധിക്കില്ലെന്നും ബോധ്യമായതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ക്കെതിരേ വ്യക്തമായ തെളിവുകളുണ്ടെന്നാണ് അഴിമതി വിരുദ്ധ വിഭാഗവം അറിയിച്ചിട്ടുള്ളത്.

95 ശതമാനം തടവുകാരും

95 ശതമാനം തടവുകാരും

റിറ്റ്‌സ് ഹോട്ടലില്‍ ജയിലില്‍ കഴിയുന്നവരില്‍ 95 ശതമാനം തടവുകാരും സര്‍ക്കാര്‍ മുന്നോട്ടുവച്ച ഉപാധി അംഗീകരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. അഴിമതിയിലൂടെ സമ്പാദിച്ചത് തിരിച്ചേല്‍പ്പിക്കാനാണ് നിര്‍ദേശം. ഇക്കാര്യത്തില്‍ ധാരണയായിട്ടുണ്ടെന്ന് ബിബിസി ലേഖക പറയുന്നു. ചില കാര്യങ്ങള്‍ പറയുമ്പോല്‍ പതിഞ്ഞ സ്വരത്തിലാണ് ലേഖക റിപ്പോര്‍ട്ട് ചെയ്തത്.

അകത്തും പുറത്തും

അകത്തും പുറത്തും

ഇപ്പോള്‍ 500 ലധികം പേരെയാണ് അഴിമതി വിരുദ്ധ സംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതില്‍ വളരെ പ്രധാനികളെ മാത്രമാണ് റിറ്റ്സ് ഹോട്ടലിലേക്ക് എത്തിച്ചത്. രാജകുടുംബത്തിലെ ആരും രാജ്യം വിട്ടുപോകരുതെന്ന് നിര്‍ദേശിച്ചിട്ടുമുണ്ട്. ഒരുതരത്തില്‍ സൗദി രാജകുടുംബം മൊത്തമായി തടവിലാക്കപ്പെട്ട അവസ്ഥയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എത്രകാലം

എത്രകാലം

തടവുകാര്‍ എത്രകാലം ആഡംബര ജയിലില്‍ കഴിയേണ്ടി വരുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. ഹോട്ടലില്‍ കഴിയുന്ന തടവുകാര്‍ ആഡംബര ജീവിതം നയിക്കുന്നവരാണെന്ന പോലെ തന്നെ ഹോട്ടലും ആഡംബരമാണ്. സൗദിയിലെയും ലോകത്തെയും പ്രമുഖ ഹോട്ടലുകളില്‍ ഒന്നാണ് റിറ്റ്സ്. നീന്തല്‍കുളവും പൂന്തോട്ടവും കോണ്‍ഫറന്‍സ് ഹാളും ബാറും കളിസ്ഥലവുമെല്ലാം ചേര്‍ന്ന് 52 ഏക്കറില്‍ വിശാലമായി കിടക്കുന്നതാണ് ഹോട്ടല്‍. കഴിഞ്ഞ മെയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദിയിലെത്തിയപ്പോള്‍ താമസിച്ചത് റിറ്റ്‌സ് കാള്‍ട്ടണിലായിരുന്നു.

അതിഥികളെ സ്വീകരിക്കില്ല

അതിഥികളെ സ്വീകരിക്കില്ല

600 വര്‍ഷം പഴക്കമുള്ള ഒലീവ് മരങ്ങളുണ്ട് റിറ്റ്സിന്റെ കോംപൗണ്ടില്‍. വിശാലമായ പൂന്തോട്ടങ്ങള്‍, ഈന്തപ്പനകള്‍, ലോകോത്തര നിലവാരമുള്ള സ്പാ, ആയിരത്തോളം ജീവനക്കാര്‍, ആഡംബര വിവാഹത്തിനുള്ള വേദി, വിശാലമായ നീന്തല്‍ കുളങ്ങള്‍, പാര്‍ക്കിങ് സൗകര്യങ്ങള്‍ തുടങ്ങി ഒരു തവണ കയറിയാല്‍ ഇറങ്ങാന്‍ തോന്നാത്ത വിധമുള്ള സൗകര്യമുള്ള ഹോട്ടലാണ് റിറ്റ്സ്. കൂട്ട അറസ്റ്റിന് ശേഷം ഇവിടുത്തെ ഇന്റര്‍നെറ്റ്, ടെലഫോണ്‍ ബന്ധം വിഛേദിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുംവരെ അതിഥികളെ സ്വീകരിക്കില്ലെന്നാണ് ഹോട്ടല്‍ അറിയിച്ചിട്ടുള്ളത്.

ചരിത്രം വഴിമാറി

ചരിത്രം വഴിമാറി

സൗദി അറേബ്യയുടെ ചരിത്രം മാറുകയാണ്. രാജകുടുംബത്തിലുള്ളവരുടെ തെറ്റുകളും കുറവുകളും കണ്ടില്ലെന്ന് നടിക്കുന്ന ഒരു രീതിയിലായിരുന്നു ഇതുവരെ. എന്നാല്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ പദവിയില്‍ എത്തിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുന്നു. തെറ്റുകള്‍ ആര് ചെയ്താലും ഫലം അനുഭവിക്കേണ്ടി വരുമെന്ന സാഹചര്യമാണിപ്പോള്‍. സാധാരണക്കാര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ധൈര്യത്തെ വാനോളം പുകഴ്ത്തുകയാണ്. സൗദിയിലെയും അയല്‍രാജ്യങ്ങളിലെയും പത്രങ്ങള്‍ നടപടിയെ പിന്തുണച്ചു രംഗത്തെത്തുകയും ചെയ്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
BBC Journalist Discribe Inside the luxury jail for Saudi Arabia's richest prisoners

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്