കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയാകണമെന്ന് മലാല

  • By Gokul
Google Oneindia Malayalam News

ലണ്ടന്‍: ഒരിക്കല്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് നൊബേല്‍ ജേതാവ് മലാല യൂസഫ് സായി. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം സ്വീകരിക്കുന്നതിന് മുന്നോടിയായി ബിബിസിക്ക് നല്‍കി അഭിമുഖത്തിലാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം മലാല പങ്കുവെച്ചത്.

താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റശേഷം യുകെയില്‍ ചികിത്സയ്‌ക്കെത്തിയ മലാല കുടുംബാംഗങ്ങള്‍ക്കൊപ്പം അവിടെ താമസിച്ചുവരികയാണ്. യുകെയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം പിറന്ന നാട്ടിലേക്ക് തിരിച്ചുപോകണമെന്നാണ് തന്റെ ആഗ്രഹമെന്ന് മലാല പറഞ്ഞു. ബേനസേര്‍ ഭൂട്ടോയുടെ ആരാധിക്കുന്ന മലാല അവരെപ്പോലെ ഒരു പ്രധാനമന്ത്രിയാവുകയാണെങ്കില്‍ രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കുമെന്ന് അറിയിച്ചു.

malala-yousafzal

നൊബേല്‍ സമ്മാനം തന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് നല്‍കിയ പ്രചോദനം ഏറെ വലുതാണെന്ന് മലാല വ്യക്തമാക്കി. നൊബേല്‍ പുരസ്‌കാരം ധൈര്യവും ആത്മവിശ്വാസവും നല്‍കുന്നു. ലോകം തന്നോടൊപ്പമുണ്ടെന്ന തോന്നലാണ് അത് ഉണ്ടാക്കുന്നതെന്നും അവര്‍ പറഞ്ഞു

വെടിയേല്‍ക്കുമ്പോള്‍ ധരിച്ചിരുന്ന സ്‌കൂള്‍ യൂണിഫോം നൊബേല്‍ പുരസ്‌കാര വേദിയില്‍ പ്രദര്‍ശിപ്പിക്കുമെന്നും മലാല പറഞ്ഞു. അത് ഒരു ഓര്‍മപ്പെടുത്തലാണ് ലോകത്തെ മുഴുവന്‍പേരും കുട്ടികളുമെല്ലാം അത് മനസിലാക്കുമെന്നും മലാല വ്യക്തമാക്കി. 2012 ഒക്ടോബറിലാണ് മലാലയ്ക്ക് സ്‌കൂള്‍വിട്ടുവരുന്നവഴി താലിബാന്‍ തീവ്രവാദികളുടെ വെടിയേല്‍ക്കുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചതിനുള്ള ശിക്ഷയായിട്ടായിരുന്നു വെടിവെപ്പ്. ലണ്ടനിലെ മികച്ച ചികത്സയ്ക്കുശേഷമാണ് മലാല ആരോഗ്യം വീണ്ടെടുത്തത്.

English summary
Hopes to Become Pakistan's Prime Minister says Malala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X