കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂവാലന്‍മാരുടെ മര്‍ദ്ദനമേറ്റ 23കാരി മരിച്ചു

  • By Meera Balan
Google Oneindia Malayalam News

ബെര്‍ലിന്‍: പൂവാലന്‍മാരുടെ മര്‍ദ്ദനമേറ്റ ജര്‍മന്‍ യുവതി മരിച്ചു. പെണ്‍കുട്ടികളെ അപമാനിയ്ക്കാന്‍ ശ്രമിച്ച ചെറുപ്പക്കാരെ തടയുന്നതിനിടെയാണ് ടുക്‌സെ അല്‍ബി റാക് (23) എന്ന വിദ്യാര്‍ഥിനിയ്ക്ക് മര്‍ദ്ദനമേറ്റത്.. . തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് യുവതിയുടെ മരണത്തിന് ഇടയാക്കിയത്. അല്‍ബിയുടെ മരണത്തില്‍ വന്‍ പ്രതിഷേധമാണ് ജര്‍മനിയില്‍ നടന്നത്. അല്‍ബിയുടെ ചിത്രങ്ങളുമേന്തി ജനങ്ങള്‍ തെരുവകളില്‍ പ്രതിഷേധിച്ചു.

നവംബര്‍ 15 ന് ഓഫന്‍ബാക്ക് നഗരത്തിലെ മക്‌ഡൊണാള്‍ഡ് റസ്റ്റോറന്റില്‍ വച്ചാണ് യുവതിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. റസ്‌റ്റോറന്റിലെ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് രണ്ട് പെണ്‍കുട്ടികളെ ശല്യം ചെയ്യാന്‍ ശ്രമിച്ച യുവാക്കളെ ടുക്‌സെ അല്‍ബി ചോദ്യം ചെയ്തു. പൂവാല സംഘം അല്‍ബിയ്ക്ക് നേരെ തിരിയുകയും ഇവരെ മര്‍ദ്ദിയ്ക്കുകയും തല തറയിലിടിയ്ക്കുകയും ചെയ്തു.

Tugse

തലയ്ക്ക് പരിക്കേറ്റ യുവതി ദിവസങ്ങളോളം അബോധവസ്ഥയിലായി. ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും അധികം വൈകാതെ തന്നെ മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതി. അല്‍ബിയ്ക്ക് 23 വയസ് തികഞ്ഞ ദിവസം വെന്റിലേറ്ററില്‍ നിന്ന് മകളെ മാറ്റാന്‍ അല്‍ബിയുടെ മാതാപിതാക്കള്‍ നിര്‍ദ്ദേശിച്ചു.

അല്‍ബിയുടെ മരണത്തെ ഏറെ വേദനയോടെയാണ ്ജര്‍മന്‍ ജനത അറിഞ്ഞത്. അവളുടെ ധൈര്യത്തെ അവര്‍ വാഴ്ത്തുകയാണ്. ഞായറാഴ്ച ജര്‍മനിയിലെ പല തെരുവുകളും അല്‍ബിയ്ക്ക് നിത്യശാന്തി നേര്‍ന്നുള്ള പ്രാര്‍ത്ഥനകളും സംഘടിപ്പിച്ചു. അല്‍ബിയെ അക്രമിച്ച സംഭവത്തില്‍ വടക്ക് പടിഞ്ഞാറന്‍ സെര്‍ബിയക്കാരനായ സാലേല്‍ എം (18) അറസ്റ്റിലായി. അല്‍ബിയയ്ക്ക് അര്‍ഹിയ്ക്കുന്ന ആദരം സര്‍ക്കാര്‍ നല്‍കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

English summary
Thousands of Germans paid tribute on Sunday to a 23-year-old student who was murdered after rushing to the aid of two teenage girls who were being harassed by a group of men.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X