കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിക്ക് വന്‍ തിരിച്ചടി; ഇന്ത്യക്ക് പിന്നാലെ ചൈനയും കൈവിട്ടു... തിരിച്ചുപിടിക്കാന്‍ പ്രയാസം

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയ്ക്ക് സാമ്പത്തികമായി വലിയ തിരിച്ചടി ലഭിക്കുന്നു എന്ന റിപ്പോര്‍ട്ടാണിപ്പോള്‍ വന്നിരിക്കുന്നത്. പ്രധാന എണ്ണ കയറ്റുമതി രാജ്യമായ സൗദിയെ ലോക രാജ്യങ്ങള്‍ എണ്ണയ്ക്ക് വേണ്ടി ആശ്രയിക്കുന്നത് കുറഞ്ഞുവരുന്നു. ലോകത്തെ പ്രധാന എണ്ണ ഉപഭോക്തൃ രാജ്യങ്ങള്‍ സൗദിയില്‍ നിന്ന് വാങ്ങുന്ന എണ്ണയുടെ അളവ് കുറച്ചിരിക്കുകയാണ്.

സൗദിയിലേക്കാള്‍ വില കുറച്ച് റഷ്യയില്‍ നിന്ന് എണ്ണ കിട്ടുന്നതിനാല്‍ എന്തിന് സൗദിയെ ആശ്രയിക്കണം എന്ന ന്യായമായ ചോദ്യമാണ് ഉയരുന്നത്. സൗദിയുടെ മുന്നില്‍ രണ്ടു രാജ്യങ്ങളാണ് കുതിക്കുന്നത്. ചൈനയെ കൂടെ നിര്‍ത്താന്‍ സൗദി ശ്രമിക്കുന്നതിനിടെയാണ് തിരിച്ചടിയുടെ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

റഷ്യ വില കുറച്ച് എണ്ണ വില്‍ക്കുന്നതാണ് സൗദിക്ക് തിരിച്ചടിയായിരിക്കുന്നത്. നവംബറില്‍ റഷ്യയില്‍ നിന്ന് ചൈന വന്‍തോതില്‍ എണ്ണയാണ് ഇറക്കിയത്. കഴിഞ്ഞ നവംബറുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ നവംബറില്‍ 17 ശതമാനം വര്‍ധനവുണ്ടായി. ഇതുവരെ സൗദിയില്‍ നിന്നായിരുന്നു ചൈന കൂടുതല്‍ എണ്ണ ഇറക്കിയിരുന്നത്. ഇപ്പോള്‍ റഷ്യയില്‍ നിന്നാണ്.

2

ഈസ്റ്റ് സെര്‍ബിയ പസഫിക് ഓഷ്യനിലെ പൈപ്പ് ലൈന്‍ വഴിയും യൂറോപ്യന്‍ തീരത്ത് നിന്നുള്ള കപ്പല്‍ മാര്‍ഗവുമാണ് റഷ്യ പ്രധാനമായും എണ്ണ കയറ്റുമതി ചെയ്യുന്നത്. ചൈനയിലേക്ക് ഇവിടെ നിന്ന് 7.81 ദശലക്ഷം ടണ്‍ എണ്ണയാണ് റഷ്യ നവംബറില്‍ കയറ്റുമതി ചെയ്തത്. അതായത്, ഒരു ദിവസം 1.9 ദശലക്ഷം ബാരല്‍ എണ്ണ. ഒക്ടോബറില്‍ ഇത് 1.82 ദശലക്ഷമായിരുന്നു.

3

അതേസമയം, നവംബറില്‍ ചൈന സൗദി അറേബ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത് 6.62 ദശലക്ഷം ടണ്‍ ബാരല്‍ എണ്ണയാണ്. കഴിഞ്ഞ വര്‍ഷം നവംബറുമായി താരതമ്യം ചെയ്യുമ്പോള്‍ 11 ശതമാനം കുറഞ്ഞിരിക്കുന്നു. വരും മാസങ്ങളില്‍ ചൈന നിലപാട് മാറ്റുമെന്ന പ്രതീക്ഷയിലാണ് സൗദി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇക്കാര്യത്തില്‍ ചില ഉറപ്പുകള്‍ സൗദിയിലെത്തിയപ്പോള്‍ നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

4

വില കുറഞ്ഞ എണ്ണ ലഭിക്കുന്ന രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ഇറക്കുക എന്ന നയമാണ് ചൈന സ്വീകരിക്കുന്നത്. അമേരിക്കയുടെ ഉപരോധം നിലനില്‍ക്കുന്ന രാജ്യങ്ങളാണ് റഷ്യയും ഇറാനും വെനിസ്വേലയും. ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭിക്കും. ഇതാണ് ചൈന കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതത്രെ. ഇക്കാര്യത്തില്‍ അമേരിക്കയും ചൈനയെ സംശയത്തോടെയാണ് നോക്കുന്നത്.

5

ഇന്ത്യ അടുത്ത കാലം വരെ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കിയിരുന്നത് സൗദിയില്‍ നിന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ സാഹചര്യം മാറി. ഇറാഖിനെയാണ് ഇന്ത്യ പിന്നീട് കൂടുതല്‍ ആശ്രയിച്ചത്. ഇപ്പോള്‍ റഷ്യയെ ആണ്. റഷ്യയ്ക്കും ഇറാഖിനും പിന്നിലാണ് സൗദി അറേബ്യ ഇപ്പോഴുള്ളത്. ഇന്ത്യയും കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന രാജ്യങ്ങളില്‍ നിന്ന് എണ്ണ ഇറക്കുന്ന ബുദ്ധിപൂര്‍വമായ നീക്കമാണ് നടത്തുന്നത്.

6

കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഇന്ത്യ ആവശ്യമുള്ളതിന്റെ 0.2 ശതമാനം മാത്രം എണ്ണയാണ് റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസത്തെ കണക്കു പ്രകാരം ഏറ്റവും കൂടുതല്‍ എണ്ണ ഇന്ത്യ ഇറക്കുന്നത് റഷ്യയില്‍ നിന്നാണ്. ഒരു ദിവസം 909403 ബാരല്‍ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. അതായത്, ആവശ്യമുള്ളതിന്റെ അഞ്ചിലൊന്ന് റഷ്യയില്‍ നിന്നാണ് എന്ന് ചുരുക്കം.

ലോകകപ്പില്‍ നിന്ന് ലഭിച്ച പ്രതിഫലം മുഴുവന്‍ ദാനം ചെയ്തു; കാരുണ്യദീപമായി ഹക്കീം സിയേഷ്ലോകകപ്പില്‍ നിന്ന് ലഭിച്ച പ്രതിഫലം മുഴുവന്‍ ദാനം ചെയ്തു; കാരുണ്യദീപമായി ഹക്കീം സിയേഷ്

7

യുക്രൈനും റഷ്യയും യുദ്ധമുണ്ടായ വേളയില്‍ റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ വേണ്ടിയാണ് അമേരിക്ക ഉപരോധം ചുമത്തിയത്. ഈ പ്രതിസന്ധി മറികടക്കാന്‍ റഷ്യ എണ്ണ വില കുറച്ച് വില്‍ക്കുകയായിരുന്നു. ഇതോടെ പല രാജ്യങ്ങളും റഷ്യയുടെ എണ്ണ കൂടുതല്‍ വാങ്ങാന്‍ തുടങ്ങി. ഈ മാസം അഞ്ചിന് ജി-7 രാജ്യങ്ങള്‍ റഷ്യയുടെ എണ്ണ ബാരലിന് 60 ഡോളര്‍ എന്ന വില നിശ്ചയിച്ചിട്ടുണ്ട്. അമിതമായി വില കുറയ്ക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണിത്.

ഭാഗ്യം തെളിഞ്ഞത് 33 വര്‍ഷത്തിന് ശേഷം; സഫീറിന് അടിച്ചത് 8 കോടി!! 46 വര്‍ഷം നീണ്ട യുഎഇ ജീവിതംഭാഗ്യം തെളിഞ്ഞത് 33 വര്‍ഷത്തിന് ശേഷം; സഫീറിന് അടിച്ചത് 8 കോടി!! 46 വര്‍ഷം നീണ്ട യുഎഇ ജീവിതം

English summary
Besides India, China Also More Depend Russian Oil Than From Saudi Arabia; Trending News
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X