കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ നിന്നുള്ള വിമാനം യമനിലെത്തി; തൊട്ടുപിന്നാലെ ഉഗ്രസ്‌ഫോടനം, ഏദനില്‍ സംഭവിച്ചത്...

Google Oneindia Malayalam News

സന്‍ആ: സൗദി അറേബ്യയില്‍ നിന്നുള്ള പ്രതിനിധി സംഘങ്ങള്‍ അടങ്ങിയ വിമാനം യമനിലെത്തിയ ഉടനെ ഉഗ്ര സ്‌ഫോടനവും വെടിവയ്പ്പും. ഏദന്‍ വിമാനത്താവളത്തിലാണ് സംഭവം. യമനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമത്തിലായിരുന്നു സൗദി. ഇതിന്റെ ഭാഗമായിട്ടാണ് യമനിലെ പ്രധാനമന്ത്രിയും മന്ത്രിമാരും സൗദി പ്രതിനിധികളും ഉള്‍പ്പെടെയുള്ള വന്‍ സംഘം ഇന്ന് സൗദിയില്‍ നിന്ന് ഏദനിലെത്തിയത്. വിമാനത്താവളത്തില്‍ സംഘം ഇറങ്ങിയ ഉടനെ ആയിരുന്നു സ്‌ഫോടനം. തൊട്ടുപിന്നാലെ വെടിവയ്പുമുണ്ടായി. അഞ്ച് പേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.

y

യമനിലെ പ്രധാനമന്ത്രി മാഈന്‍ അബ്ദുല്‍ മാലിക്, സൗദി അംബാസഡര്‍ മുഹമ്മദ് സെയ്ദ് അല്‍ ജാബിര്‍, മറ്റു മന്ത്രിമാര്‍ എന്നിവരെ അതിവേഗം ഏദനിലെ പ്രസിഡന്റിന്റെ വസതിയിലേക്ക് മാറ്റി. ഇവര്‍ സുരക്ഷിതരാണ് എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. വിമാനത്താവളത്തിന്റെ ഹാളില്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ പതിച്ചുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അമ്മയെ തല്ലിച്ചതച്ച മകന്‍; എന്തിനീ ക്രൂരതയെന്ന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ...അമ്മയെ തല്ലിച്ചതച്ച മകന്‍; എന്തിനീ ക്രൂരതയെന്ന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ...

യമനില്‍ ഏറെ കാലമായി സൗദി അറേബ്യന്‍ നേതൃത്വത്തിലുള്ള അറബ് സേനയും ഹൂത്തി വിമതരും തമ്മില്‍ യുദ്ധം നടക്കുകയാണ്. യമനിലെ പ്രധാന ഭാഗങ്ങളെല്ലാം ഷിയാ വിഭാഗക്കാരായ ഹൂത്തികളുടെ നിയന്ത്രണത്തിലാണ്. ഏദനിലെ ചെറിയ പ്രദേശമാണ് സര്‍ക്കാരിന്റെ കൈവശമുള്ളത്. സമാധാന ശ്രമത്തിലൂടെ സര്‍ക്കാര്‍ രൂപീകരണം സാധ്യമാക്കാനായിരുന്നു സൗദിയുടെ നീക്കം. ഇതിനിടെയാണ് സ്‌ഫോടനവും വെടിവയ്പും.

കോട്ടയത്ത് ജോസ് കെ മാണിയുടെ ആവശ്യം നടന്നില്ല; ജില്ലാ പഞ്ചായത്ത് ഭരണം പാല മോഡല്‍കോട്ടയത്ത് ജോസ് കെ മാണിയുടെ ആവശ്യം നടന്നില്ല; ജില്ലാ പഞ്ചായത്ത് ഭരണം പാല മോഡല്‍

ഹൂത്തികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സായുധ സംഘങ്ങള്‍ യമനിലുണ്ട്. ഇവര്‍ക്ക് സൗദിയുടെ പിന്തുണയുമുണ്ട്. പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെയും തെക്കന്‍ മേഖലയിലെ സായുധ സംഘങ്ങളെയും ഒരുമിപ്പിക്കാന്‍ സൗദിക്ക് സാധിച്ചിരുന്നു. ഇവരുടെ പിന്തുണയോടെയാണ് പുതിയ മന്ത്രിസഭ രൂപീകരണം സാധ്യമായത്. ഹാദി സര്‍ക്കാരും വിമതരും തമ്മില്‍ അടുത്തിടെ ഉടക്കിയിരുന്നു. തുടര്‍ന്ന് ഇവര്‍ ചേരി തിരിഞ്ഞ് പോരടിച്ചു. ഈ പ്രശ്‌നം അവസാനിപ്പിച്ച ശേഷമാണ് പുതിയ കാബിനറ്റ് രൂപീകരിച്ചത്. വിഘടനവാദികള്‍ക്കും പ്രാതിനിധ്യമുള്ള സര്‍ക്കാരാണ് ഇപ്പോള്‍ നിലവില്‍ വന്നത്. ഇതിനുള്ള ചര്‍ച്ചകള്‍ നടന്നത് സൗദിയിലായിരുന്നു. മന്ത്രിസഭാ രൂപീകരണവും സൗദിയില്‍ വച്ചായിരുന്നു. എല്ലാം ധാരണയായ ശേഷമാണ് പ്രതിനിധികള്‍ റിയാദില്‍ നിന്ന് ഏദനിലേക്ക് വിമാനത്തിലെത്തിയത്.

English summary
Blast at Aden airport in Yemen after plane carrying new Ministers lands from Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X