യുഎസ്സുമായി ചര്‍ച്ചയ്ക്കുപോകുന്നത് ഭ്രാന്ത്; മിസൈല്‍ നിര്‍മാണം തുടരുമെന്ന് ഇറാന്‍

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  'അമേരിക്കയുമായി ചർച്ചക്ക് പോകുന്നത് ഭ്രാന്ത്' നിലപാടിലുറച്ച് ഇറാൻ | Oneindia Malayalam

  തെഹ്‌റാന്‍: പ്രതിരോധാവശ്യത്തിനുള്ള മിസൈലുകള്‍ നിര്‍മിക്കുന്നത് ഇറാന്‍ തടരുമെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി. രാജ്യത്തിന്റെ മിസൈല്‍ പദ്ധതി അന്താരാഷ്ട്ര കരാറിന്റെ ലംഘനമല്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുമായി അനുരഞ്ജന ചര്‍ച്ചയ്ക്ക് പോകുന്നത് ശുദ്ധഭ്രാന്താണെന്നും പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ റൂഹാനി വ്യക്തമാക്കി. ഇറാന്‍ മിസൈലുകള്‍ നിര്‍മിച്ചിട്ടുണ്ട്. നിര്‍മിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഭാവിയിലും അത് തുടരും. യുഎന്‍ പ്രമേയത്തിന് വിരുദ്ധമായി ഇറാന്‍ ഒന്നും ചെയ്യുന്നില്ലെന്നും 68കാരനായ റൂഹാനി പറഞ്ഞു.

  ബൂം ബൂം ഭുമ്ര.. ന്യൂസിലൻഡിനെ ഭുമ്ര എറിഞ്ഞ് വീഴ്ത്തി.. ഇന്ത്യയ്ക്ക് 6 റൺസ് വിജയം.. പരമ്പര!!

  ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ച സാഹചര്യത്തിലാണ് ഇറാന്‍ പ്രസിഡന്റിന്റെ പ്രസ്താവന. ഇറാന്‍ ആണവകരാറുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ഇറാന്‍ പാലിക്കുന്നില്ലെന്ന് കാണിച്ച് അമേരിക്കന്‍ കോണ്‍ഗ്രസിന് അനുകൂല റിപ്പോര്‍ട്ട് നല്‍കാന്‍ ട്രംപ് വിസമ്മതിച്ചിരുന്നു. 2015ല്‍ ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരിക്കെയാണ് ഇറാന്‍ ആണവ പദ്ധതി നിര്‍ത്തിവയ്ക്കുന്നതിനു പകരം രാജ്യത്തിനെതിരായ ഉപരോധം എടുത്തുകളയാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കരാര്‍ ഏറ്റവും വൃത്തികെട്ട കരാറാണെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. യു.എന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിലും ട്രംപ് കരാറിനെതിരേ സംസാരിച്ചിരുന്നു.

  ruhani

  ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതി കരാറിന്റെ ലംഘനമല്ലെന്നാണ് ഇറാന്റെ വാദം. ആണവായുധം വഹിക്കാന്‍ പാകത്തിലല്ല അതിന്റെ രൂപകല്‍പ്പനയെന്നാണ് ഇറാന്‍ ഇതേക്കുറിച്ച് പറയുന്നത്. ആണവകരാറിലെ വ്യവസ്ഥകള്‍ ഇറാന്‍ ലംഘിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു. ശക്തമായ പരിശോധനയാണ് ഏജന്‍സി ഇറാനില്‍ നടത്തുന്നതെന്നും വ്യക്തമാക്കിയിരുന്നു.

  ഇറാന്‍ മിസൈല്‍ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം മുതിര്‍ന്ന ഇറാന്‍ സൈനിക ഉദ്യോഗസ്ഥനായ ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് റിസാ പൗര്‍ദസ്താന്‍ തള്ളി. തങ്ങളുടെ മിസൈല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ആരുമായും ഒരു വിധത്തിലുമുള്ള ചര്‍ച്ചയ്ക്കും ഇറാന്‍ തയ്യാറല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

  English summary
  Iranian President Hassan Rouhani has said Tehran will continue to produce missiles for defence purposes and does not believe its missile development programme violates international accords

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്