സ്ത്രീ പ്രസവിച്ചുകൊണ്ടിരിക്കെ ബൊക്കോ ഹറാം വെടിവെച്ചുകൊന്നു
ലാഗോസ്: നൈജീരയയുടെ വിവിധ സ്ഥലങ്ങളില്‍ ക്രൂരമായ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ബൊക്കോ ഹറാം തീവ്രവാദികള്‍ സ്ത്രീ പ്രസവിച്ചുകൊണ്ടിരിക്കെ വെടിവെച്ചു കൊലപ്പെടുത്തി. ബാഗയില്‍ ഛദ് നദിയുടെ തീരത്താണ് സംഭവം. ബാഗയിലും പരിസരങ്ങളിലുമായി കണ്ണില്‍ കണ്ടവരെയെല്ലാം തീവ്രവാദികള്‍ വെടിവെച്ചു കൊലപ്പെടുത്തുകയാണ്.
തീവ്രവാദികളുടെ അക്രമത്തില്‍ പരിക്കേറ്റ പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീ പ്രസവേദനയില്‍ പുളഞ്ഞുകൊണ്ടിരിക്കെ അതി ക്രൂരമായി വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞ് പാതി പുറത്തുവന്ന നിലയിലായിരുന്നെന്ന് ദൃക്‌സാക്ഷി മാധ്യമങ്ങളോട് വെളിപ്പെടുത്തി. പ്രദേശമാകെ മൃതദേഹങ്ങള്‍ കുമിഞ്ഞുകൊണ്ടിരിക്കുകയാണ്.

കൊല്ലപ്പെട്ടവരുടെ എണ്ണം വ്യക്തമല്ലെങ്കിലും ഏകദേശം അയ്യായിരത്തിലധികം പേര്‍ ഇവിടെ മരിച്ചു വീണതായാണ് കണക്ക്. ആയിരണക്കിനുപേര്‍ ഭവന രഹിതരായി. ഇരുപതിനായിരത്തോളം ആളുകള്‍ ഇവിടെനിന്നും പാലായനം ചെയ്തു. നാലായിരത്തോളം വീടുകളും ബൊക്കോ ഹറാം തകര്‍ത്തിട്ടുണ്ട്.
സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ലൈംഗിക ആവശ്യങ്ങള്‍ക്കായി തട്ടിക്കൊണ്ടു പോവുകയും ചെയ്തിട്ടുണ്ട്. പല നഗരങ്ങളിലും തീവ്രവാദികള്‍ പിടിച്ചടക്കിക്കൊണ്ടിരിക്കുകയാണ്. തീവ്രവാദികള്‍ക്കെതിരെ സര്‍ക്കാരിന്റെ ചെറുത്തുനില്‍പ് ദുര്‍ബലമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. അന്താരാഷ്ട്ര സൈന്യത്തിന്റെ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശത്തുകാര്‍.












Click it and Unblock the Notifications