കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രസീല്‍ നീതിന്യായ വകുപ്പ് മന്ത്രി രാജിവെച്ചു, ഇത് രണ്ടാമത്തെയാള്‍, ബൊല്‍സൊനാരോ ആരോപണ കുരുക്കില്‍!!

Google Oneindia Malayalam News

ബ്രസീലിയ: കോവിഡ് പ്രതിരോധത്തില്‍ നട്ടം തിരിയുന്ന ബ്രസീലിന് പുതിയ പ്രതിസന്ധി. നീതി ന്യായ വകുപ്പ് മന്ത്രി സെര്‍ജിയോ മോറോ രാജിവെച്ചിരിക്കുകയാണ്. ഒരുമാസത്തിനിടെ ഇത് രണ്ടാമത്തെ രാജിയാണ് ബ്രസീലില്‍ സംഭവിക്കുന്നത്. നേരത്തെ ആരോഗ്യ മന്ത്രിയെ ബൊല്‍സൊനാരോ പുറത്താക്കുകയായിരുന്നു. മോറോ രാജിവെക്കുന്നതിന് മുമ്പ് നിരവധി ആരോപണങ്ങള്‍ പ്രസിഡന്റിനെതിരെ ഉയര്‍ത്തിയിട്ടുണ്ട്. ഇത് അന്വേഷിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടറായ അഗസ്‌റ്റോ അരസ് സുപ്രീം കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. ബൊല്‍സൊനാരോയ്ക്ക് കുരുക്ക് മുറുകുന്നു എന്നാണ് വ്യക്തമാകുന്നത്. ആരോപണം തെളിയിക്കപ്പെട്ടാല്‍ പദവിയും നഷ്ടമാകും. അതോടൊപ്പം ജയിലിലുമാകും.

1

ഇതുവരെ നേരിട്ടതില്‍ ഏറ്റവും വലിയ തിരിച്ചടിയാണ് ബൊല്‍സൊനാരോ നേരിട്ടിരിക്കുന്നത്. നീതി ന്യായ വകുപ്പ് മന്ത്രി സെര്‍ജിയോ മോറോ ബ്രസീലിലെ ഏറ്റവും ജനപ്രിയനായ നേതാവായിരുന്നു. നിയമകാര്യങ്ങളില്‍ ക്രിമിനലിന് തുല്യമായ ഇടപെടലുകള്‍ അദ്ദേഹം നടത്തുന്നുവെന്നാണ് ആരോപണം. കൊറോണയ്ക്കിടയില്‍ ഇത്തരമൊരു രാഷ്ട്രീയ കൊടുങ്കാറ്റിനെ നേരിടാന്‍ ബൊല്‍സൊനാരോ ബുദ്ധിമുട്ടും. മോറോ മുന്‍ ജഡ്ജിയായിരുന്നു. അഴിമതിക്കാരായ രാഷ്ട്രീയക്കാരെയും ബിസിനസുകാരെയും ജയിലില്‍ അടച്ചതിന് ഹീറോയ്ക്ക് തുല്യമായ പരിവേഷമാണ് മോറോയ്ക്ക് ബ്രസീലിലുള്ളത്. അദ്ദേഹം ഇടഞ്ഞത് ഈ അവസരത്തില്‍ സര്‍ക്കാരിനെ തന്നെ പ്രതിസന്ധിയിലാക്കുന്നതാണ്.

ഫെഡറല്‍ പോലീസ് ചീഫ് മൗറീഷ്യോ വലെക്‌സോയെ ബൊല്‍സൊനാരോ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് മോറോ പറഞ്ഞു. വ്യക്തിപരമായതും, രാഷ്ട്രീയപരമായതുമാണ് കാരണങ്ങള്‍ കൊണ്ടാണ് ബൊല്‍സൊനാരോ മോറോയെ പുറത്താക്കിയതെന്നാണ് ആരോപണം. സൂപ്പര്‍ മിനിസ്റ്റര്‍ എന്നായിരുന്നു മോറോ അറിയപ്പെട്ടിരുന്നത്. കൊറോണ വൈറസിന്റെ വ്യാപ്തിയില്‍ ബൊല്‍സൊനാരോയുടെ ജനപ്രീതി ഇടിഞ്ഞ് നില്‍ക്കുന്ന സമയത്താണ് ഈ രാജി വന്നിരിക്കുന്നത്. ഇതുവരെ ബ്രസീലില്‍ 3600ലധികം പേരാണ് മരിച്ചത്. മുന്‍ പ്രസിഡന്റ് ഫെര്‍ണാണ്ടോ ഹെന്റിക് കാര്‍ഡോസോ ബൊല്‍സൊനാരോയുടെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ്.

ബൊല്‍സൊനാരോയ്‌ക്കെതിരെ ഇംപീച്ച്‌മെന്റ് അടക്കം പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് വലെക്‌സിയോയെ എന്തിനാണ് പുറത്താക്കിയതെന്ന് ഇതുവരെ പ്രസിഡന്റ് പറഞ്ഞിട്ടില്ലെന്നാണ് മോറോ ആരോപിക്കുന്നത്. എന്നാല്‍ സത്യത്തെ താന്‍ പുറത്തുകൊണ്ടുവരുമെന്ന് ബൊല്‍സൊനാരോ പറഞ്ഞു. ആരോപണത്തെ തുടര്‍ന്ന് ബ്രസീലിയന്‍ വിപണി തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. രാജിയാണ് ഇതിന് പ്രധാന കാരണം. പത്ത് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. സുപ്രീം കോടതിയുടെ അന്വേഷണത്തില്‍ ബൊല്‍സൊനാരോ ആശങ്ക രേഖപ്പെടുത്തിയതായും മോറോ പറഞ്ഞു. പോലീസില്‍ നിന്ന് വിവരം ചോര്‍ത്തി കിട്ടാത്തതാണ് ബോല്‍സൊനൊരോയെ ചൊടിപ്പിച്ചതെന്നാണ് സൂചന.

English summary
bolsonaro in deep trouble after brazil justice minister resigns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X