ഭൂട്ടാനും ചൈനയും തമ്മില്‍ അതിർത്തി ചർച്ചകള്‍: സസൂക്ഷ്മം വീക്ഷിച്ച് ഇന്ത്യ
ബീജിങ്: ഭൂട്ടാനും ചൈനയും തമ്മിലുള്ള അതിർത്തി ചർച്ചകള്‍ സസൂക്ഷ്മമായി വീക്ഷിച്ച് ഇന്ത്യ. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഭൂട്ടാന്‍ വിദേശകാര്യ മന്ത്രി ടാൻഡി ഡോർജിയുമായി ബീജിങ്ങില്‍ വെച്ചാണ് ചർച്ച നടന്നത്.
ഇരു രാജ്യങ്ങളും തങ്ങളുടെ അതിർത്തി തർക്കം പരിഹരിക്കാനുള്ള മാർഗ്ഗങ്ങള്‍ ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
ഭൂട്ടാൻ 'വണ്‍ ചൈന' തത്ത്വത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും അതിർത്തി പ്രശ്‌നം വേഗത്തില്‍ പരിഹരിക്കുന്നതിനും "നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനുള്ള രാഷ്ട്രീയ പ്രക്രിയ മുന്നോട്ട് കൊണ്ടുപോകുന്നതിനും" ബീജിംഗുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്നുമാണ് ചൈനീസ് കേന്ദ്രങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

ചൈനയുമായുള്ള അതിർത്തി തർക്കം ഉടന്‍ തന്നെ പരിഹരിക്കാമെന്നും ഈ വിഷയത്തിൽ ബീജിംഗുമായി തങ്ങൾക്ക് വലിയ പ്രശ്‌നമൊന്നുമില്ലെന്നും ഭൂട്ടാൻ ഈ വർഷം തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. ചൈനയും ഭൂട്ടാനും തമ്മിലുള്ള ദോക്‌ലാം തർക്കത്തിന്റെ പശ്ചാത്തലത്തിലും ഭൂട്ടാൻ-ചൈന-ഇന്ത്യ ട്രൈ ജംക്‌ഷന്റെ നിർണ്ണയത്തിന്റെയും പശ്ചാത്തലത്തിലും സുരക്ഷാ വിഷയങ്ങളില്‍ എന്തെങ്കിലും സ്വാധീനം ചെലുത്തുമോ എന്നാണ് ഇന്ത്യയുടെ ആശങ്ക.
2012ലെ ധാരണ പ്രകാരം, ഇന്ത്യയും ചൈനയും മൂന്നാം രാജ്യങ്ങളും തമ്മിലുള്ള ട്രൈ-ജംഗ്ഷൻ അതിർത്തി പോയിന്റുകൾ ബന്ധപ്പെട്ട രാജ്യങ്ങളുമായി കൂടിയാലോചിച്ച് അന്തിമമാക്കേണ്ടതുണ്ടെന്ന് ഇന്ത്യ ആവർത്തിച്ച് ചൈനയെ ഓർമ്മിപ്പിച്ചിട്ടുണ്ട്. അതിർത്തി വിഷയങ്ങളിലെ പരിഹാരവും നയതന്ത്രബന്ധം സ്ഥാപിക്കലും ഭൂട്ടാന്റെ ദീർഘകാലവും മൗലികവുമായ താൽപ്പര്യങ്ങളെ പൂർണ്ണമായും ഉറപ്പ് നല്‍കുന്നുവെന്നാണ് ചൈനയിൽ അപൂർവ സന്ദർശനത്തിനെത്തിയ ഡോർജിയോട് വാങും വ്യക്തമാക്കുന്നത്.
"ഭൂട്ടാനുമായി ഒരേ ദിശയിൽ പ്രവർത്തിക്കാനും ചരിത്രപരമായ അവസരം മുതലെടുക്കാനും ഈ സുപ്രധാന പ്രക്രിയ എത്രയും വേഗം പൂർത്തിയാക്കാനും നിയമ രൂപത്തിൽ ചൈന-ഭൂട്ടാൻ സൗഹൃദ ബന്ധം പരിഹരിക്കാനും ചൈന തയ്യാറാണ്," അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും പരമ്പരാഗത സൗഹൃദം ഉണ്ടായിരുന്നതായും ഭൂട്ടാന്റെ ശക്തമായ പിന്തുണയ്ക്കും സഹായത്തിനും ചൈനയോട് നന്ദിയുണ്ടെന്നും ഡോർജിയെ ഉദ്ധരിച്ച് ബെയ്ജിംഗ് പറഞ്ഞു.
ചൈന എല്ലാ രാജ്യങ്ങളുടെയും പരമാധികാരം, സ്വാതന്ത്ര്യം, പ്രദേശിക സമഗ്രത എന്നിവയെയും ചെറുതും ഇടത്തരവുമായ രാജ്യങ്ങളുടെ ന്യായമായ അഭിലാഷങ്ങളെയും ആശങ്കകളെയും മാനിക്കുന്നുവെന്ന് വാങ് പറഞ്ഞു. ചൈന വികസ്വര രാജ്യങ്ങളുടെ പക്ഷത്ത് ഉറച്ച് നിൽക്കുകയും അന്താരാഷ്ട്ര ഉത്തരവാദിത്തങ്ങൾ വഹിക്കും. യഥാർത്ഥ ബഹുമുഖത്വത്തിൽ പ്രവർത്തിക്കുകയും അന്താരാഷ്ട്ര ബന്ധങ്ങളിൽ കൂടുതൽ ജനാധിപത്യത്തെ പിന്തുണയ്ക്കുകയും എല്ലാ ആധിപത്യവും ഭീഷണിപ്പെടുത്തൽ നടപടികളും എതിർക്കുകയും ചെയ്യുന്നുവെന്നും ചൈനീസ് വിദേശ കാര്യമന്ത്രി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications