അന്ന് ചേരിയില്‍, ഇന്ന് ബില്യണയര്‍!!! ദക്ഷിണകൊറിയന്‍ ബില്യണയറിന്റെ ജീവിതകഥ ഇങ്ങനെ

  • Posted By:
Subscribe to Oneindia Malayalam

സോള്‍: ജനിച്ചതു ദക്ഷിണ കൊറിയയിലെ ചേരിയില്‍ പാതിവഴിയില്‍ പഠിപ്പുപേക്ഷിച്ചു ഇന്നു ലോകം അറിയപ്പെടുന്ന സമ്പന്നരില്‍ ഒരാള്‍ ഇതാണ് ബാങ് ജന്‍ ഹുക്കിന്റെ ജീവിതം . ചേരിയില്‍ ജനിച്ചു വളര്‍ന്ന് വിദ്യാദ്യാസവുമില്ലാത്തയാള്‍ എങ്ങനെ ലോകം അറിയപ്പെടുന്ന സമ്പന്നനായി ? എല്ലാവരും ആകാംഷയോടെ ചോദിക്കുന്ന ഒരു ചോദ്യമാണ്. എന്നാല്‍ കഠിന പ്രയത്‌നമാണ് ഹുക്കിനെ ചേരിയില്‍ നിന്നു സമ്പന്നനാക്കിയത്. ഇന്ന് ഹൂക്ക് ദക്ഷിണകൊറിയയിലെ ഗെമിങ് രംഗത്തെ ഭീമന്മാരില്‍ ഒരാളാണ്.

2000 ല്‍ ഹൂക്ക് വെറും 8 ജീവനക്കാരുമായി പ്രവര്‍ത്തനം ആരംഭിച്ച നെറ്റ്മാര്‍ബിള്‍ കോര്‍പ്പ് ഇന്നു ലോകത്തിലെ തന്നെ ഗെംയിം നിര്‍മ്മാണ കമ്പനികളില്‍ ഒന്നാണ്. വളരെ ചുരുക്കം കാലയളവുകൊണ്ട് ഏവരേയും അതിശയിപ്പിക്കുന്ന വളര്‍ച്ചയായിരുന്ന ഹുക്കിന്റേത്. ഏഴു കൊല്ലം കൊണ്ട് നെറ്റ്മാര്‍ബിള്‍ കോര്‍പ്പ് നിരവധി ആരാധകരേയും നിരൂപകരേയും നേടിയെടുത്തു.കമ്പനി ഓഹരി വിപണിയിലെത്തിയ ആദ്യദിനം തന്നെ സ്വന്തമാക്കിയത് 2.66 ട്രിലണ്‍ വോണാണ്. കമ്പനിയുടെ മൂല്യം 13 ട്രില്യണ്‍ വോണും.

Bang Jun-hyuk

സാംസങ്, ഹുണ്ടായി തുടങ്ങിയ കമ്പനികള്‍ വാഹനഇലക്ട്രോണിക് സംവിധാനങ്ങുടെ നിര്‍മാണത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും, സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കുന്ന ഗെയിമിങ്ങിലാണ് ബാങ് കൈവച്ചത്.2014 ഒരു ചൈനീസ് കമ്പനി 500 കോടി ബില്യണ്‍ നിക്ഷേപം നടത്തി.

ഉത്തര കൊറിയയുടെ വ്യാപാര മേഖലയുടെ നാലിലൊന്നും നിയന്ത്രിക്കുന്നത് 10 കുടുംബ കമ്പനികളാണ്. ഈ ബിസിനസ് വമ്പന്‍മാര്‍ക്കിടയില്‍ നിന്നുമാണ് ബാങ് സുവര്‍ണ്ണനേട്ടം കൈവരിച്ചത്.

English summary
The man behind South Korea’s biggest initial public offering in seven years has charted an unlikely path in a country dominated by family-run conglomerates.
Please Wait while comments are loading...