ബ്രസീലിന്റെ തോല്‍വി; പെണ്‍കുട്ടി ജീവനൊടുക്കി
കാഠ്മണ്ഡു: തന്റെ പ്രിയപ്പെട്ട ടീം ബ്രസീല്‍ ലോകകപ്പില്‍ സമാനതകളില്ലാതെ ദാരുണമായി തോറ്റതില്‍ മനംനൊന്ത് പതിനഞ്ചുകാരിയായ പെണ്‍കുട്ടി ജീവനൊടുക്കി. കിഴക്കന്‍ നേപ്പാളിലെ സുന്‍സാരി ജില്ലയിലെ പ്രഗ്യ ഥാപ്പ എന്ന പെണ്‍കുട്ടിയാണ് ദു:ഖം സഹിക്കാനാകാതെ തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ സ്വന്തം വീടിനകത്താണ് പ്രഗ്യ ജീവനൊടുക്കിയത്.
ബ്രസീല്‍ ഫൈനലിലെത്തുമെന്ന് പ്രഗ്യ ഉറപ്പിച്ചിരുന്നു. മറ്റു ടീമുകളുടെ ആരാധകരായ സുഹൃത്തുക്കളുമായി ഇതെക്കുറിച്ച് തര്‍ക്കത്തില്‍ ഏര്‍പ്പെടാറുമുണ്ടായിരുന്നു പത്താം ക്ലാസുകാരിയായ പ്രഗ്യ. എന്നാല്‍, ജര്‍മന്‍ ടീമിനോട് ദാരുണമായി പരാജയപ്പെട്ടത് പ്രഗ്യയുടെ മനോനിലയെ ബാധിച്ചു. ബ്രസീല്‍ 7-1 ന് തോറ്റ ശേഷം പെണ്‍കുട്ടി ആരോടും അധികം സംസാരിച്ചിരുന്നില്ലെന്ന വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു.

ബ്രസീല്‍ ഫൈനല്‍ കാണാതെ പുറത്തായതിനാല്‍ കൂട്ടുകാര്‍ കളിയാക്കിയതും പ്രഗ്യയുടെ മനോവിഷമം ഇരട്ടിപ്പിച്ചു. കൂടാതെ മാതാവും സഹോദരിയും ജര്‍മനിയുടെ പക്ഷം ചേര്‍ന്ന് സംസാരിക്കുകകൂടി ചെയ്തതോടെ പ്രഗ്യയ്ക്ക് മനോനിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. കൂട്ടുകാരുമായി അല്പ സമയം സംസാരിച്ചശേഷം സ്വന്തം റൂമില്‍ പഠിക്കാനിരുന്ന പ്രഗ്യയെ പിന്നീട് തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ജര്‍മനി ബ്രസീലിനോട് തോറ്റത് ബ്രസീലിയന്‍ ആരാധകരെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചതെന്ന് തെളിയിക്കുന്നതായി സംഭവം. ബ്രസീല്‍ തോറ്റതിനേക്കാള്‍ തോറ്റ രീതിയാണ് ആരാധകരെ കൂടുതല്‍ വേദനിപ്പിക്കുന്നത്. ബ്രസീലിന്റെ ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വിയായിരുന്നു ചൊവ്വാഴ്ച ബലോ ഹൊറിസോണ്ടയിലെ മൈതാനത്ത് നേരിട്ടത് എന്നതാണ് വാസ്തവം.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications