9 ഭാര്യയുളളതിൽ ഒരുവൾ വിട്ടു; വിവാഹ മോചനം വേണമെന്ന് അഗത; 10 തികയ്ക്കാൻ തയ്യാറായി ആർതർ
ഒമ്പത് സ്ത്രീകളെ വിവാഹം കഴിച്ച് വൈറലായ ബ്രസീലിയൻ മോഡൽ തന്റെ 1 ഭാര്യ നിന്നും വേർപിരിയുന്നു. ബ്രസീലിയൻ മോഡലായ ആർതർ ഒ ഉർസോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 9 ഭാര്യകളിൽ ഒരാളാണ് വിവാഹ മോചനം ആവിശ്യപ്പെട്ടത്.
ഭാര്യയുടെ തീരുമാനത്തിൽ സങ്കടവും ഏറെ ആശ്ചര്യപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ ജാം പ്രസ്സിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒമ്പത് ഭാര്യമാരിൽ ഒരാളായ അഗതയാണ് ആർതറിൽ നിന്ന് വിവാഹം മോചനം ആവിശ്യപ്പെട്ടിരിക്കുന്നത്.

ഒരേ സമയം ഒരു പങ്കാളി മാത്രം ആയുളള മോണോഗമി എന്ന വ്യവസ്ഥ തനിക്ക് മിസ് ചെയ്യുന്നു എന്ന് വ്യക്തമാക്കി ആയിരുന്നു അഗതയുടെ ഈ തീരുമാനം. 'അവൾ എന്നെ തനിച്ചാക്കാൻ ആഗ്രഹിച്ചു. വേർപിരിയലിൽ ഞാൻ സങ്കടപ്പെടുന്നു. അവളുടെ ഈ തീരുമാനം എന്നെ കൂടുതൽ ആശ്ചര്യപ്പെടുത്തി. അഗതയുടെ മനോഭാവം തെറ്റായിരുന്നു എന്ന് എന്റെ മറ്റ് ഭാര്യമാർ പറഞ്ഞിരുന്നു. അവൾ എന്നെ വിവാഹം കഴിച്ചത് ഒരു സാഹസികതയ്ക്ക് വേണ്ടി ആണ്.
അല്ലാതെ യഥാർത്ഥ വികാരം ഉൾക്കൊണ്ട് അല്ല. ആ തീരുമാനം വിവേകരഹിതമാണ്. അവൾക്ക് അവളുടേത് മാത്രമായി എന്നെ വേണം, ഇക്കാര്യത്തിൽ അർഥമില്ല. സ്നേഹം എന്നത് പരസ്പരം പങ്കിടേണ്ട ഒന്നാണ്. എനിക്ക് ഒരു ഭാര്യയെ നഷ്ടപ്പെട്ടു എന്ന് എനിക്കറിയാം. പക്ഷെ, ഉപേക്ഷിച്ചു പോയ ഭാര്യയെ വീണ്ടും ഉൾക്കൊളളാൻ എനിക്ക് കഴിയില്ല' - ഉർസോ പറഞ്ഞു.
എനിക്ക് ഒരു വലിയ സ്വപ്നം ഉണ്ട്. 10 ഭാര്യമാർ എന്നതാണ് ആ സ്വപ്നം. ഇത് ഉടൻ നിറവേറ്റും. തന്റെ ഓരോ ഭാര്യമാരോടും ഒരേ അളവിലുള്ള സ്നേഹമുണ്ട്. നിലവിൽ ഒരു കുഞ്ഞാണ് ഇദ്ദേഹത്തിന് ഉളളത്. തന്റെ ഓരോ ഭാര്യയിലും ഓരോ കുഞ്ഞ് എന്നതാണ് ആർതർ ഒ ഉർസോയുടെ ആഗ്രഹം എന്നും അദ്ദേഹം പറയുന്നു. സ്നേഹം ആഘോഷിക്കുന്നതിനും, ഏക ഭാര്യ എന്നതിന് എതിരെ പ്രതിഷേധിച്ചുമാണ് ഒമ്പത് സ്ത്രീകളെ ഇദ്ദേഹം വിവാഹം ചെയ്തത്. സംഭവം വൈറലായി ബ്രസീലിയൻ മോഡൽ ആർതർ ഒ ഉർസോ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
ഫ്രീ ലവ് ആഘോഷമാക്കുക എന്ന ആശയമാണ് ബ്രസീലിയൻ മോഡൽ ആർതർ ഒ ഉർസോയുടെ സന്ദേശം. ലുവാന കസാകി എന്ന സ്ത്രീയെ ഇദ്ദേഹം വിവാഹം കഴിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് 8 പേരെ വിവാഹം കഴിച്ചത്. ഈ വാർത്തകളാണ് കഴിഞ്ഞ വർഷം വലിയ ചർച്ചകളായത്. ഇൻസ്റ്റാഗ്രാമിൽ ഭാര്യമാരുമായുളള വിവിധ ചിത്രങ്ങളും വീഡിയോകളും ഉർസോ പങ്കിട്ടിട്ടുണ്ട്. ഇദ്ദേഹത്തിന് ഇൻസ്റ്റാഗ്രാമിൽ 50,000 ഫോളോവേഴ്‌സ് ഉണ്ട്.












Click it and Unblock the Notifications