ബ്രിട്ടനില്‍ യുവാവ് പ്രസവിച്ചു; പെണ്‍കുഞ്ഞിന് സുഖം, ഇതെന്തു ലോകം?

  • Written By:
Subscribe to Oneindia Malayalam

ലണ്ടന്‍: ബ്രിട്ടനില്‍ 21 കാരന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഹൈഡന്‍ ക്രോസ് എന്ന യുവാവാണ് പ്രസവിച്ചത്. തനിക്ക് ഗര്‍ഭമുണ്ടെന്ന് ഈ വര്‍ഷം ആദ്യത്തില്‍ ഹൈഡന്‍ പ്രഖ്യാപിച്ചത് ആഗോളതലത്തില്‍ വാര്‍ത്തയായിരുന്നു. ബീജം കുത്തിവച്ചാണ് ഇയാള്‍ ഗര്‍ഭം ധരിച്ചത്.

തന്റെ മാലാഖയുടെ പേര് ട്രിനിറ്റി ലെയ്ഗ് എന്നാണെന്ന് ഹൈഡന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗ്ലൗസെസ്റ്റര്‍ഷയര്‍ റോയല്‍ ആശുപത്രിയില്‍ ജൂണ്‍ 16നായിരുന്നു പ്രസവം. ജന്മം കൊണ്ട് സ്ത്രീയായിരുന്ന ഹൈഡന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പുരുഷനായാണ് ജീവിക്കുന്നത്.

Photo

ഹോര്‍മോണ്‍ ചികില്‍സ വഴി പുരുഷനാകുകയായിരുന്നു. ചികില്‍സയുടെ ആദ്യഘട്ടം കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സമ്പൂര്‍ണമായി പുരുഷന്‍ ആയിട്ടില്ല. ഇനിയും ചികില്‍സ തുടരും. അതിനിടെയാണ് ഗര്‍ഭം ധരിച്ചതും പ്രസവിച്ചതും.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വ്യക്തിയില്‍ നിന്നാണ് ബീജം സ്വീകരിച്ചത്. മുമ്പ് സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്നു ഹൈഡന്‍. പ്രസവം കഴിഞ്ഞതിനാല്‍ സമ്പൂര്‍ണമായി പുരുഷനാകാനുള്ള ചികില്‍സ തുടരുമെന്ന് ഹൈഡന്‍ പറഞ്ഞു.

ലിംഗമാറ്റ ചികില്‍സക്ക് ബ്രിട്ടനില്‍ 29000 പൗണ്ട് ചെലവ് വരും. നേരത്തെ പുരുഷനാകാനുള്ള ഇവരുടെ ചികില്‍സ ബ്രിട്ടീഷ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ തടസവാദം മൂലം ഉപേക്ഷിക്കുകയായിരുന്നു. തോമസ് ബീറ്റി എന്ന അമേരിക്കക്കാരനാണ് ആദ്യമായി പ്രസവിച്ച പുരുഷന്‍. 2008ലായിരുന്നു ഈ സംഭവം. സ്ത്രീയായി ജനിച്ച് പുരുഷനായി ജീവിക്കാന്‍ കൊതിച്ച് ചികില്‍സ നടത്തുകയായിരുന്നു തോമസ്.

English summary
Britain's first pregnant man gives birth to girl!
Please Wait while comments are loading...