ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
മൊറേന: കോണ്‍ഗ്രസിനെതിരെ ആക്രമണം കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ദിരാ ഗാന്ധി 1984ല്‍ മരിച്ച ശേഷം രാജീവ് ഗാന്ധി പാരമ്പര്യ നികുതി റദ്ദാക്കിയെന്ന് പ്രധാനമന്ത്രി ആരോപിച്ചു. അത് ഇന്ദിരയുടെ സമ്പത്ത് രാഷ്ട്രത്തിനായി നല്‍കുന്നത് ഒഴിവാക്കാനാണെന്നും മോദി പറഞ്ഞു. ഇപ്പോള്‍ ആ നിയമം തിരിച്ചുകൊണ്ടുവരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കോണ്‍ഗ്രസ് ജനങ്ങളുടെ സമ്പത്ത് പിടിച്ചെടുക്കുമെന്ന ആരോപണം കടുപ്പിച്ചിരിക്കുകയാണ് മോദി. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിട്ടും അദ്ദേഹം ഒരിഞ്ച് പോലും പിന്നോട്ട് പോയിട്ടില്ല. മധ്യപ്രദേശിലെ മൊറേനയില്‍ വെച്ചുള്ള റാലിയിലാണ് അദ്ദേഹം കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയത്.

കോണ്‍ഗ്രസ് ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഒരിക്കലും അത് തട്ടിയെടുക്കാന്‍ ഞാന്‍ അനുവദിക്കില്ല. എന്തുവന്നാലും അത് സംരക്ഷിക്കുമെന്നും മോദി വ്യക്തമാക്കി. രാജ്യത്തിന്റെ വിഭജനം മതത്തിന്റെ അടിസ്ഥാനത്തില്‍ നടത്താന്‍ സമ്മതിച്ചവരാണ് കോണ്‍ഗ്രസ്. അതിലൂടെ രാജ്യത്തിന്റെ കൈകളാണ് കോണ്‍ഗ്രസ് വെട്ടിക്കളഞ്ഞതെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജീവ് ഗാന്ധിയാണ് പാരമ്പര്യ സ്വത്തിലുള്ള നികുതി ഇല്ലാതാക്കിയത്. ഇത് രാജീവിന്റെ അമ്മ ഇന്ദിര ഗാന്ധി മരിച്ചപ്പോള്‍ ചെയ്തതാണ്. സര്‍ക്കാരിലേക്ക് പോകേണ്ടിയിരുന്ന ഇന്ദിരയുടെ സമ്പത്ത് സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇക്കാര്യം രാജീവ് ചെയ്തത്. ഇന്ദിര സ്വത്ത് മകന്റെ പേരിലായിരുന്നു എഴുതിവെച്ചിരുന്നത്. എന്നാല്‍ ഇന്ദിര മരിച്ചാല്‍ അത് രാജ്യത്തിനായിരുന്നു ലഭിക്കേണ്ടിയിരുന്നത്. പക്ഷേ രാമ്പര്യ നികുതി രാജീവ് റദ്ദാക്കിയെന്നും മോദി ആരോപിച്ചു.
നമ്മുടെ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ജനങ്ങളില്‍ പകുതി പേരുടെ സമ്പാദ്യവും പാരമ്പര്യ നികുതിയിലൂടെ തട്ടിയെടുക്കുമെന്നും മോദി പറഞ്ഞു. നേരത്തെ രാഹുല്‍ ഗാന്ധി മോദിക്കെതിരെ രൂക്ഷ വിമര്‍ശനം രാഹുല്‍ നടത്തിയിരുന്നു. ദേശഭക്തരാണെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ക്ക് ജാതി സെന്‍സസിനെ ഭയക്കുന്നുവെന്നും മോദി പറഞ്ഞു.
എന്നാല്‍ രാഹുലിനെ അടക്കം വിമര്‍ശിച്ച് കൊണ്ടായിരുന്നു മോദി ആക്രമണം കടുപ്പിച്ചത്. കോണ്‍ഗ്രസിന്റെ നാല് തലമുറ കുടുംബപരമായുള്ള സമ്പത്ത് അനുഭവിച്ചു. ഇപ്പോള്‍ അവര്‍ക്ക് ആ നിയമം തിരിച്ചുകൊണ്ടുവരാനാണ് തിടിക്കും. ഇത്തരം ലക്ഷ്യങ്ങള്‍ വിജയിക്കാന്‍ ബിജെപി ഒരിക്കലും അനുവദിക്കില്ലെന്നും മോദി പറഞ്ഞു. നിങ്ങള്‍ കഠിനാധ്വാനത്തിലൂടെ നേടിയ സമ്പത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കൊള്ളയടിക്കുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.
56 ഇഞ്ച് നെഞ്ചുള്ള മോദി ജനങ്ങള്‍ക്കും കോണ്‍ഗ്രസിനും ഇടയിലുണ്ടാവും. അവരെ കൊള്ളയടിക്കാന്‍ ഞാന്‍ അനുവദിക്കില്ല. അതുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കളും പ്രതിപക്ഷവും തന്നെ കുറ്റപ്പെടുത്തുന്നതെന്നും മോദി പറഞ്ഞു.
താന്‍ തൊഴിലാളി വര്‍ഗവും, രാഹുല്‍ ഗാന്ധി കുടുംബാധിപത്യത്തില്‍ നിന്നുള്ളയാളാണെന്നും മോദി കുറ്റപ്പെടുത്തി. മോദിയെ കുറ്റപ്പെടുത്തുന്നതിനാണ് കോണ്‍ഗ്രസിന്റെ യുവരാജ് ഇപ്പോള്‍ സമയം നല്‍കുന്നത്. എന്ത് പറഞ്ഞാലും ജനങ്ങള്‍ക്കൊപ്പം താനുണ്ടാവുമെന്നും മോദി പറഞ്ഞു.












Click it and Unblock the Notifications