ഇനി എയ്ഡ്‌സിനെ ഭയക്കേണ്ട; മരുന്ന് വിജയകരമെന്ന് സൂചന
ലണ്ടന്‍: ആരോഗ്യ രംഗത്തിന് പുത്തന്‍ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ് ലണ്ടനില്‍ നിന്നും കേള്‍ക്കുന്നത്. ബ്രിട്ടീഷ് പൗരന്‍ എയ്ഡ്‌സ് രോഗത്തെ അതിജീവിച്ചതായാണ് വാര്‍ത്തകള്‍. എയ്ഡ്‌സിന് കാരണമാകുന്ന വൈറസുകളെ ഇല്ലാതാക്കുന്ന പുതിയ ചികിത്സക്കാണ് ഇയാളെ വിധേയനാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നേരത്തെ എച്ച്‌ഐവി പോസിറ്റീവായിരുന്ന ഇയാളുടെ ശരീരത്തില്‍ ഏറ്റവും ഒടുവില്‍ നടന്ന പരിശോധനയില്‍ വൈറസ് ബാധ കണ്ടെത്താനായില്ല. ചികിത്സ പൂര്‍ണമായും ഫലപ്രദമാണോയെന്ന കാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്ലെന്നും എന്നാല്‍ സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായ രോഗിയില്‍ ചികിത്സ വളരെയേറെ മാറ്റം വരുത്തിയതായും ഗവേഷകര്‍ പറയുന്നു.

കിക്ക് ആന്റ് കില്‍
വൈറസുകളെ തുരത്താന്‍ 'കിക്ക് ആന്റ് കില്‍' മാര്‍ഗം ഉപയോഗിച്ച് ചികിത്സ നടത്തിയ ആദ്യ 50 രോഗികളില്‍ ഒരാളാണ് ഇയാള്‍.

നശിപ്പിക്കും
ശരീരത്തിന്റെ എല്ലാ കോശങ്ങളിലും കടന്നുചെന്ന് എയ്ഡ്‌സിന് കാരണമാകുന്ന വൈറസിനെ നശിപ്പിക്കുന്നതാണ് കിക്ക് ആന്റ് കില്‍ ചികിത്സാരീതി.

ഗൗരവമേറിയത്
എച്ച്‌ഐവിയെ പൂര്‍ണമായി ഇല്ലാതാക്കുന്നതിനുള്ള ഗൗരവമേറിയ ആദ്യ ശ്രമമാണിതെന്ന് ബ്രിട്ടണ്‍സ് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് റിസേര്‍ച്ചിലെ മാര്‍ക്ക് സാമുവല്‍സ് പറഞ്ഞു.

പരീക്ഷണഘട്ടം
എയ്ഡ്‌സ് ബാധിതരായവരെ സഹായിക്കാനാണ് താന്‍ പരീക്ഷണഘട്ടത്തില്‍ ചികിത്സയ്ക്ക് തയ്യാറായതെന്ന് പേര് വെളിപ്പെടുത്താത്ത രോഗി പറഞ്ഞു.

വര്‍ദ്ധിക്കുന്നു
ലോകത്താകെ 36.7 മില്യണ്‍ പേര്‍ക്ക് എച്ച്‌ഐവി രോഗബാധയുണ്ടെന്ന് കണക്കുകള്‍ പറയുന്നു.

പുതിയ ചികിത്സ
കേംബ്രിഡ്ജ്, ഓക്‌സ്‌ഫോര്‍ഡ്, ഇംപീരിയല്‍ കോളഡ് ഓഫ് ലണ്ടന്‍, യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍, കിംഗ്‌സ് കോളേജ് ലണ്ടന്‍ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരുടേയും ഗവേഷകരുടേയും സഹായത്തോടെയാണ് എന്‍എച്ച്എസ് പുതിയ ചികിത്സാരീതി വികസിപ്പിച്ചെടുത്തത്.












Click it and Unblock the Notifications